കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത പ്രധാനമന്ത്രിയായാല്‍ നാട് നന്നാവും;ഹസാരെ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മമത ബാനര്‍ജി പ്രധാനമന്ത്രിയാകണമെന്ന് ഒടുവില്‍ അന്നാ ഹസാരെ പറയുമോ. കാര്യങ്ങള്‍ ഏതാണ്ട് അതുവരെയത്തി എന്ന് വേണം പറയാന്‍. മമത ബാനര്‍ജിയെപ്പോലുള്ള നേതാക്കളാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നാണ് ഹസാരെയുടെ അഭിപ്രായം. മമതയെ പുകഴ്ത്തിയ ഹസാരെ കെജ്രിവാളിനെ പരോക്ഷമായി വിമര്‍ശിച്ചു

പൊതു ജീവിത്തില്‍ മമത പുലര്‍ത്തുന്ന ലാളിത്യമാണ് ഹസാരെയെ ആകര്‍ഷിച്ചത്. ശനിയാഴ്ച (ഫെബ്രുവരി 8) ദില്ലിയില്‍ വച്ച് മമതയും ഹസാരെയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ ദിവസം തന്നെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഹാസരെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Mamta, Hazare

മമത പ്രധാനമന്ത്രിയാകണമെന്ന അഭിപ്രായമൊന്നും തനിയ്ക്കില്ലെന്നും എന്നാല്‍ അവരെപ്പോലുള്ള നേതാക്കള്‍ രാജ്യത്തിനാവശ്യമാണെന്നുമാണ് ഹസാരെയുടെ അഭിപ്രായം. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാജ്യത്തെ ക്ഷേമത്തിലേയ്ക്ക് നയിക്കുന്ന 17 നിര്‍ദ്ദേശങ്ങള്‍ ഹസാരെ അയച്ചിരുന്നു എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അല്ലാതെ ഒരു നേതാവ് പോലും കത്തിന് മറുപടി അയച്ചില്ല

മമതയുടെ ഇത്തരം സ്വഭാവ സവിശേഷതകളാണ് ഹസാരെയ്ക്ക് മമതയോടുള്ള ആരാധനയ്ക്ക് കാരണം. ഇനിയുമുണ്ട് മമതയോട് മതിപ്പ് തോന്നാന്‍ കാരണങ്ങള്‍. മുഖ്യമനാത്രിയായിട്ട് പോലും ചെറിയ ഭവനത്തില്‍ കഴിയുകയും സാധാരണക്കാര്‍ ഉപോയഗിയ്ക്കുന്നത് പോലുള്ള ചെരിപ്പുകളാണ്ി മമചത ഉപയോഗിയ്ക്കുന്നതെന്നും ഹസാരെ. സര്‍ക്കാര്‍ ബംഗഌവുകള്‍ ഇവര്‍ സ്വീകരിച്ചിട്ടില്ല.

എന്നാല്‍ ചിലര്‍ ആദ്യം തങ്ങള്‍ക്ക് ബംഗാള്‍വുകളും കാറും വേണ്ടെന്ന് പറയുകയും പിന്നീട് പറഞ്ഞതിന് വിപരീതമായി അവ സ്വീകരിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹസാരെ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഹസാരെ മമതയെ പ്രശംസിയ്ക്കുകയും കെജ്രിവാളിനെ വിമര്‍ശിയ്ക്കുകയും ചെയ്തത്.പ്രധാനമന്ത്രിയായല്‍ രാജ്യത്തെ മാറ്റാന്‍ മമതയ്ക്ക് കഴിയുമെന്നും ഹസാരെ പറഞ്ഞു.

English summary
Amidst reports of social activist Anna Hazare backing West Bengal Chief Minister Mamata Banerjee for the PM post, the two met on Saturday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X