കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മുന്‍ യുപി ആഭ്യന്തരമന്ത്രി ബിജെപിയില്‍ ചേർന്നു

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ കക്ഷികളിലെ പ്രമുഖ നേതാക്കളെ പാർട്ടിയിലെത്തിച്ച് ബി ജെ പി. കോണ്‍ഗ്രസ് നേതാവും മുൻ യുപി ആഭ്യന്തര മന്ത്രിയുമായ രാജേന്ദ്ര ത്രിപാഠി ഉൾപ്പെടെ കോൺഗ്രസ്, ബിഎസ്പി, എസ്പി, ആർഎൽഡി എന്നീ നേതാക്കളാണ് വെള്ളിയാഴ്ച ബി ജെപ പിയില്‍ ചേർന്നത്. മുൻ ആഭ്യന്തര മന്ത്രിയും മൂന്ന് തവണ പ്രയാഗ്‌രാജ് എംഎൽഎയുമായ രാജേന്ദ്ര ത്രിപാഠി യുപിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി ജെ പി അംഗത്വം സ്വീകരിക്കുകയായിരുന്നു.

പിളർപ്പില്‍ ഗണേഷിന് പിന്തുണ നല്‍കി എല്‍ഡിഎഫ്: യുഡിഎഫിലേക്ക് ചേക്കേറാന്‍ വിമത വിഭാഗംപിളർപ്പില്‍ ഗണേഷിന് പിന്തുണ നല്‍കി എല്‍ഡിഎഫ്: യുഡിഎഫിലേക്ക് ചേക്കേറാന്‍ വിമത വിഭാഗം

ബിഎസ്പിയുടെ മുൻ എംഎൽഎ കൃഷ്ണപാൽ സിങ് രാജ്പുത് (ഝാൻസി), ആർഎൽഡിയുടെ മുനി ദേവ് ശർമ (ബിജ്‌നോർ), ബിഎസ്പിയുടെ വീർ സിങ് പ്രജാപതി (ബുലന്ദ്ഷഹർ), എസ്പി സ്ഥാപക അംഗം കുൻവർ ബൽബീർ സിങ് ചൗഹാൻ എന്നിവരും ബി ജെ പിയിൽ ചേർന്ന രാഷ്ട്രീയ നേതാക്കളിൽ ഉൾപ്പെടുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ (റിട്ടയേർഡ്) ഗുർബച്ചൻ ലാലും പാർട്ടിയിൽ ചേർന്നതായി ബി ജെ പി നേതാക്കള്‍ കൂട്ടിച്ചേർത്തു. പാർട്ടിയിൽ ചേർന്ന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും "ദേശീയ" നയങ്ങളെ പ്രശംസിക്കുകയും അതിൽ കൂടുതൽ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തതായി ബി ജെ പി സംസ്ഥാന കോ-മീഡിയ ഇൻചാർജ് ഹിമാൻഷു ദുബെ അറിയിച്ചു.

congress

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഉത്തർപ്രദേശ് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് നേതാക്കളുടെ പാർട്ടി മാറ്റം കൂടുതല്‍ സജീവമായത്. നിരവിധി നേതാക്കള്‍ ഇതിനോടകം നിലവിലെ പാർട്ടി വിട്ട് പുതിയ പാർട്ടിയിലേക്ക് മാറിക്കഴിഞ്ഞു. അതേസമയം ഇത്തവണയും സംസ്ഥാനത്ത് ബി ജെ പി ഭരണം തുടരുമെന്നാണ് പുറത്ത് വന്ന സർവ്വേകള്‍ അഭിപ്രായപ്പെടുന്നത്. 312 നിയമസഭാ സീറ്റുകൾ നേടിയായിരുന്നു 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയത്. 403 അംഗ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 39.67 ശതമാനം വോട്ട് വിഹിതവും നേടി. കോൺഗ്രസിന് ഏഴ് സീറ്റുകൾ മാത്രം ലഭിച്ചപ്പോൾ സമാജ്വാദി പാർട്ടിയും (എസ്പി) ബിഎസ്പിയും യഥാക്രമം 47 സീറ്റുകളും 19 സീറ്റുകളും നേടി. കഴിഞ്ഞ തവണ എസ് പി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെങ്കിലും ഇത്തവണ എല്ലാ പ്രമുഖ കക്ഷികളും തനിച്ചാണ് മത്സരിക്കുന്നത്.

Recommended Video

cmsvideo
Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia

English summary
Another setback for Congress: Former UP Home Minister Rajendra Tripathi join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X