കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത; സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച ബോട്ടുകള്‍!! ജാഗ്രതയോടെ കേരളം

Google Oneindia Malayalam News

ദില്ലി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ദുരൂഹമായ ചില സൂചനകള്‍ സൈന്യത്തിന് ലഭിച്ചു. ഗുജറാത്ത്് തീരത്തോട് ചേര്‍ന്ന സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തി. രാജ്യത്തിന്റെ ദക്ഷിണമേഖലയില്‍ ആക്രമണ സാധ്യതയുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇതേ തുടര്‍ന്ന് കേരളവും തമിഴ്‌നാടുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

തിങ്കളാഴ്ച ഉച്ചയോടെ

തിങ്കളാഴ്ച ഉച്ചയോടെ

തിങ്കളാഴ്ച ഉച്ചയോടെയാണ് സൈന്യത്തിന് രഹസ്യമായ ചില വിവരങ്ങള്‍ ലഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ആക്രമണ സാധ്യതയെന്ന് സൈന്യം പറയുന്നു. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്. സുരക്ഷയും ശക്തമാക്കി.

സര്‍ ക്രീക്കില്‍ ബോട്ടുകള്‍

സര്‍ ക്രീക്കില്‍ ബോട്ടുകള്‍

ഗുജറാത്ത് തീരത്തോട് ചേര്‍ന്ന സര്‍ ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചില ബോട്ടുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് സൈന്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വിവരം കൈമാറിയതെന്ന് ലഫ്. ജനറല്‍ എസ്‌കെ സൈനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സൈന്യത്തിന്റെ സതേണ്‍ കമാന്റിന്റെ ജനറല്‍ ഓഫീസറാണ് ഇദ്ദേഹം.

അന്ന് തീവ്രവാദികള്‍ വന്നത്

അന്ന് തീവ്രവാദികള്‍ വന്നത്

മുംബൈ ആക്രമണത്തിന് തീവ്രവാദികള്‍ വന്നത് ഗുജറാത്ത് തീരം വഴിയായിരുന്നു. പാകിസ്താനിലെ കറാച്ചിയില്‍ നിന്നും പുറപ്പെട്ട സംഘം ഗുജറാത്ത് തീരത്തെത്തിയ ശേഷമാണ് മുംബൈയിലേക്ക് വന്നത് എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. 300ഓളം പേരാണ് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 തമിഴ്‌നാട്ടില്‍ പ്രത്യേക നിരീക്ഷണം

തമിഴ്‌നാട്ടില്‍ പ്രത്യേക നിരീക്ഷണം

സൈന്യത്തിന്റെ നിര്‍ദേശം ലഭിച്ച ഉടനെ തമിഴ്‌നാട്ടില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ലഷ്‌കറെ ത്വയ്യിബയുടെ അംഗങ്ങള്‍ തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി എന്ന് നേരത്തെ ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയത്.

ശ്രീലങ്ക വഴി എത്തിയവര്‍ എവിടെ

ശ്രീലങ്ക വഴി എത്തിയവര്‍ എവിടെ

ശ്രീലങ്കയില്‍ നിന്നാണ് ലഷ്‌കര്‍ തീവ്രവാദികള്‍ തമിഴ്‌നാട്ടിലെത്തിയത് എന്നാണ് വിവരം. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലേക്ക് ഇവര്‍ പിന്നീട് നീങ്ങിയത്രെ. വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ആള്‍ത്തിരക്കേറിയ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

കേരളത്തിലും പ്രത്യേക ജാഗ്രത

കേരളത്തിലും പ്രത്യേക ജാഗ്രത

സൈന്യത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്താലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. തീര പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങിലും നിരീക്ഷണം ശക്താക്കും.

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

English summary
Army Warns of Possible Terror Attack in South India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X