കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഡ്നി സംബന്ധമായ അസുഖത്താൽ‍ ചികിത്സയിൽ: ജെയ്റ്റ്ലിയുടെ ട്വീറ്റ് പുറത്ത്, അഭ്യൂഹങ്ങള്‍ക്ക് വിരാമം!

Google Oneindia Malayalam News

ദില്ലി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി കിഡ്നി സംബന്ധമായ അസുഖം മൂലം ചികിത്സയിലാണെന്ന് സ്ഥിരീകരണം. ട്വിറ്ററിലാണ് അരുൺ ജെയ്റ്റ്ലിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അസുഖത്തെ തുടർന്ന് വീട്ടിൽ വച്ചാണ് ജോലി ചെയ്യുന്നതെന്നും ജെയ്റ്റ്ലി ട്വിറ്ററിൽ കുറിക്കുന്നു.

കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഞ‍ാൻ ചികിത്സയിലാണ്. അണുബാധയെ തുടര്‍ന്ന് വീട്ടിൽ വച്ച് ജോലി ചെയ്യുന്നുണ്ടെന്നും അരുൺ ജെയ്റ്റ്ലി പറയുന്നു. എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിർദേശങ്ങൾക്കനുസൃതമായി ഭാവിയില്‍ ചികിത്സ തുടരുമെന്നും ജെയ്റ്റ്ലി ട്വീറ്റില്‍ കുറിക്കുന്നു. അരുൺ ജെയ്റ്റ്ലി കിഡ്നി രോഗ ബാധിതനാണെന്നും ഏപ്രിൽ വിധേയനാകുമെന്നും ഏഴിന് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ചിലവൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച ആള്‍ ഇന്ത്യാ മെഡിക്കല്‍ സയൻസിലെത്തിയ അരുൺ ജെയ്റ്റ്ലി കിഡ്നി ദാതാവിനെ കണ്ടിരുന്നുവെന്നും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോ. വികെ ബൻസാൽ, ഡോ. നിഖിൽ ഠണ്ടൻ, ഡോ. ഗൗതം ശർമ എന്നിവരുള്‍പ്പെട്ട സംഘമാണ് കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും സീ ന്യൂസ് റിപ്പോർട്ട്.

-arun-jaitley23

ഡോക്ടര്‍മാരുടെ നിർദേശം അനുസരിച്ച് അരുൺ ജെയ്റ്റ്ലിയെ എയിംസിലെ കാര്‍ഡിയോ- ന്യൂറോ ടവറിൽ പ്രവേശിപ്പിക്കുമെന്നാണ് വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അപ്പോളോയിലെ ഡോക്ടറും അരുൺജെയ്റ്റ്ലിയുടെ കുടുംബസുഹൃത്തുമായ നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് ഗുലേരിയയുടെ നേതൃത്വത്തിലായിരിക്കും ശസ്ത്രക്രിയയെന്നും സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച ഓഫീസിലെത്താതിരുന്ന അരുൺ ജെയ്റ്റ്ലി രാജ്യസഭാ എംപിമാരുടെ സത്യപ്രതിജ്ഞ‍ാ ചടങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു. പുതുതായി തിരഞ്ഞ‍െടുക്കപ്പെട്ട 58 രാജ്യസഭാംഗങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ ഒരാളായ അരുൺ ജെയ്റ്റ്ലി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയിരുന്നില്ല.

English summary
Union Finance Minister Arun Jaitley has confirmed reports that he is being treated for “kidney related problems” and “certain infections”. Taking to microblogging site Twitter, the Bharatiya Janata Party (BJP) leader said that he is currently working from “controlled environment at home” due to the ailments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X