കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ചൊവ്വയില്‍ വെള്ളമുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു

  • By Aiswarya
Google Oneindia Malayalam News

ദില്ലി:ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിദ്ധ്യം ആര്യഭട്ടനേയും ഭാസ്‌കരനേയും പോലുള്ള ഇന്ത്യന്‍ ആചാര്യന്മാര്‍ അഞ്ചാം നൂറ്റാണ്ടില്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗുരുത്വാകര്‍ഷണ ബലം ന്യൂട്ടന്‍ കണ്ടെത്തുന്നതിനേക്കാള്‍ 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ അത് കണ്ടെത്തിയിരുന്നുവെന്നും ഐഎസ് ആര്‍ഒ മുന്‍ മേധാവി ജി മാധവന്‍ നായര്‍. അതിനാല്‍ തന്നെ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ അവകാശം ഇന്ത്യാക്കാര്‍ക്ക് തന്നെയാണെന്ന അദ്ദേഹം അവകാശപ്പെട്ടു.

gmadhvannair.jpg -Properties

വേദങ്ങളെക്കുറിച്ചുള്ള അന്തര്‍ദേശീയ സമ്മേളനത്തിലാണ് മാധവന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്. വേദങ്ങളില്‍ ഇത്തരം ശാസ്ത്ര തത്വങ്ങളുടെ സംഗ്രഹീത രൂപം മാത്രമേ ഉള്ളുവെന്നും അതിനാലാണ് ആധുനിക ശാസ്ത്രത്തിന് അവയെക്കുറിച്ച് മനസിലാക്കാന്‍ കഴിയാതിരുന്നതെന്നും മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.ആള്‍ജിബ്ര, ജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതശാസ്ത്രം, ലോഹസംസ്‌കരണ ശാസ്ത്രം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് പാശ്ചാത്യര്‍ അറിയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പുരാതന വേദ ഗ്രന്ഥങ്ങളില്‍ ഇവയെക്കുറിച്ച് പ്രതിപാദിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദങ്ങള്‍ സംസ്‌കൃതത്തിലായതിനാലാണ് പുറംലോകത്തിന് അവ മനസിലാക്കാന്‍ കഴിയാതെ പോയതെന്നും മാധവന്‍ നായര്‍ വ്യക്തമാക്കി.

വേദ ഗ്രന്ഥങ്ങളിലുള്ള ചില ശ്ലോകങ്ങളില്‍ ചന്ദ്രനിലെ ജല സാന്നിദ്ധ്യത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ അന്ന് ആരും അത് വിശ്വസിച്ചിരുന്നില്ല. പിന്നീട് ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം തന്നെ വേണ്ടി വന്നു ലോകത്തിന് അത് മനസിലാക്കി കൊടുക്കാന്‍. അക്കാലത്ത് ഗോളാന്തര പഠനങ്ങള്‍ നടത്തിയ ആര്യഭട്ടനും ഭാസ്‌കരാചാര്യനും നമുക്ക് എക്കാലത്തും അഭിമാനിക്കാനുള്ള വക നല്‍കുന്നുവെന്ന പറഞ്ഞ മാധവന്‍ നായര്‍ ചന്ദ്രയാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചത് ആര്യഭട്ടന്റെ സമവാക്യങ്ങളായിരുന്നെന്നും വ്യക്തമാക്കി. പൈഥഗോറസിന്റെ സിദ്ധാന്തവും ജ്യാമിതിയുമൊക്കെ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ തന്നെ നിലനിന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക ശാസ്ത്രത്തില്‍ പറയുന്ന പല കാര്യങ്ങളും ബിസി 1400ല്‍ എഴുതപ്പെട്ട വേദാംഗ ജ്യോതിഷത്തില്‍ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യര്‍ കണ്ടെത്തുന്നതിന് മുമ്പ് വേദങ്ങള്‍ ഇവയെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇവ സംസ്‌കൃത ഭാഷയിലും സംഗ്രഹീത രൂപത്തിലുമായതിനാലാണ് ആധുനിക ശാസ്ത്രം ഇവ അറിയാതെ പോയതെന്ന് മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

English summary
former ISRO chairman G Madhavan Nair on Saturday propounded the theory that some shlokas in the Vedas mentioned about presence of water on the moon and astronomy experts like Aryabhatta knew about gravitational force much before Issac Newton.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X