കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ഭരണം പൊളിച്ചെഴുതും... നയം മാറ്റം പ്രഖ്യാപിച്ച ഗെലോട്ട്.... ഒരു വിഭാഗത്തിന് വേണ്ടി

Google Oneindia Malayalam News

Recommended Video

cmsvideo
രാജസ്ഥാനില്‍ ഭരണം പൊളിച്ചെഴുതും | Oneindia Malayalam

ജയ്പൂര്‍: രാജസ്ഥാനില്‍ ഇതുവരെ പറഞ്ഞ ഭരണമല്ല മറിച്ച് പുതിയൊരു രീതിയാണ് കൊണ്ടുവരികയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സത്യപ്രതിജ്ഞയ്ക്ക ശേഷം അദ്ദേഹം പുതിയ ഭരണരീതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് വേണ്ടി തന്റെ സര്‍ക്കാര്‍ നില കൊള്ളുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ എല്ലാവര്‍ക്കും വേണ്ടിയായിരിക്കും സര്‍ക്കാരെന്നായിരുന്നു ഗെലോട്ട് പറഞ്ഞിരുന്നത്.

അതേസമയം ബിജെപിയുടെ നയങ്ങളെല്ലാം പൊളിച്ചെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്തിട്ടുണ്ട്. തൊഴില്‍ മുതല്‍ സ്ത്രീ സുരക്ഷ വരെയുള്ള കാര്യത്തില്‍ തനിക്ക് ഉറപ്പ് നല്‍കാനാവുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ നീക്കം വസുന്ധര രാജയുടെ ഭരണത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമെന്നാണ് നിരീക്ഷകരുടെ പ്രവചനം.

നല്ല ഭരണം വരും

നല്ല ഭരണം വരും

കഴിഞ്ഞ അഞ്ച് വര്‍ഷം രാജസ്ഥാനിലെ ജനങ്ങള്‍ക്ക് മികച്ച ഭരണം ലഭിച്ചിരുന്നില്ല. അത് ഇനി ലഭിക്കും. വലിയ പ്രശ്‌നങ്ങളാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. ക്രമസമാധാന പ്രശ്‌നമാണ് ഗുരുതരം. ഇതിന് ശക്തമായ ഭരണ സംവിധാനം ഒരുക്കാനാണ് ആദ്യ ശ്രമം. കുട്ടികള്‍ ബലാത്സംഗത്തിനിരയാവുന്നത് ഇവിടെ പതിവാണ്. അതിനിയും തുടരാനാവില്ല. മികച്ച പോലീസ് ഭരണം സംസ്ഥാനത്തുണ്ടാകും. കുറ്റവാളികള്‍ നിയമത്തെ ഭയക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ വളര്‍ച്ച ഉണ്ടാകും

തൊഴില്‍ വളര്‍ച്ച ഉണ്ടാകും

സംസ്ഥാനത്ത് നോട്ടുനിരോധനത്തിന് ശേഷം തൊഴില്‍ മേഖല തകര്‍ന്നിരിക്കുകയാണ്. പാവപ്പെട്ടവര്‍ തൊഴില്‍ ഇല്ലാത്തത് കാരണം ദുരിതത്തിലാണ്. യുവാക്കളും ഇതേ അവസ്ഥയാണ് നേരിടുന്നത്. അവര്‍ക്കായി പ്രത്യേകം പദ്ധതികള്‍ അടുത്ത ദിവസം തന്നെയുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ രാജസ്ഥാനിലെ ജനങ്ങള്‍ പലവട്ടം അവഗണിച്ചിരിക്കുകയാണ്. തൊഴില്‍ മേഖലയെ ശക്തമാക്കാനാണ് തന്റെ ആദ്യത്തെ ശ്രമം. അത് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രഥമ പരിഗണന ആര്‍ക്ക്

പ്രഥമ പരിഗണന ആര്‍ക്ക്

സംസ്ഥാനത്ത് പ്രഥമ പരിഗണന നല്‍കുന്ന കര്‍ഷകര്‍ക്കാണ്. ഇത് തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ്. രണ്ട് സംസ്ഥാനങ്ങള്‍ അവര്‍ക്കൊപ്പമാണെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. കര്‍ഷകര്‍ വലിയ ദുരിതമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വിളകള്‍ക്ക് കനത്ത നഷ്ടമായി. അതിന് മികച്ച വില നേടിക്കൊടുക്കുന്നതിലും ബിജെപി പരാജയമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കര്‍ഷക ആത്മഹത്യ കുത്തനെ വര്‍ധിച്ചു. അത്തരം കാര്യങ്ങള്‍ കുറച്ച് കൊണ്ടുവരികയെന്നത് മുഖ്യമന്ത്രിയെന്ന നിലയില്‍ എന്റെ ബാധ്യതയാണ്.

ആള്‍ക്കൂട്ട കൊലപാതകം

ആള്‍ക്കൂട്ട കൊലപാതകം

സംസ്ഥാനത്ത് ഗോരക്ഷാ പ്രവര്‍ത്തകര്‍ അടക്കം നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകം ഇല്ലാതാക്കും. മതസൗഹാര്‍ദം ബിജെപി തകര്‍ത്തിരിക്കുകയാണ്. മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തും മുമ്പ് ഇതൊന്നും കേട്ട് കേള്‍വിയില്ലായിരുന്നു. രാജസ്ഥാനില്‍ അത്തരം സംഭവങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി അത് തുടരാന്‍ അനുവദിക്കില്ല. രാജസ്ഥാനില്‍ മതസൗഹാര്‍ദം എന്ത് വിലകൊടുത്തും നിലനിര്‍ത്തുമെന്നും, അതില്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ദു:ഖിക്കേണ്ടി വരുമെന്നും ഗെലോട്ട് മുന്നറിയിപ്പ് നല്‍കി.

20 സീറ്റ് നേടും

20 സീറ്റ് നേടും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തരംഗം രാജസ്ഥാനില്‍ ഉണ്ടാവും. 2008ല്‍ ബിജെപി രാജസ്ഥാനില്‍ തോറ്റിരുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതേ ഫലം തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്. അവര്‍ ഇപ്പോള്‍ പറയുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നാണ്. എന്നാല്‍ 2009ല്‍ എന്ത് സംഭവിച്ചുവോ അത് തന്നെ ആവര്‍ത്തിക്കും. അന്നുള്ളതിനേക്കാള്‍ കുറവാണ് നിയമസഭയില്‍ ബിജെപിക്കുള്ള സീറ്റ്. അതുകൊണ്ട് സംസ്ഥാനത്ത് ആകെയുള്ള 25 സീറ്റില്‍ 20 എണ്ണം കോണ്‍ഗ്രസ് നേടുമെന്നും ഗെലോട്ട് പറഞ്ഞു.

ഗോരാഷ്ട്രീയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു..... ഗോ സേവാ ആയോഗ് കൊണ്ടുവരണമെന്ന് നേതാക്കള്‍!!ഗോരാഷ്ട്രീയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു..... ഗോ സേവാ ആയോഗ് കൊണ്ടുവരണമെന്ന് നേതാക്കള്‍!!

രാഹുല്‍ മാജിക്ക് മഹാരാഷ്ട്രയിലും ആവര്‍ത്തിക്കും..... 288 മണ്ഡലങ്ങളിലെ നീക്കങ്ങള്‍ ഇങ്ങനെരാഹുല്‍ മാജിക്ക് മഹാരാഷ്ട്രയിലും ആവര്‍ത്തിക്കും..... 288 മണ്ഡലങ്ങളിലെ നീക്കങ്ങള്‍ ഇങ്ങനെ

English summary
ashok gehlot on government policies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X