• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് നീക്കം തിരിച്ചടിയാവുമോ,പിടിവള്ളിയാക്കി ബിജെപി;ബിപിഎഫ് പിന്തുണയില്‍ കോണ്‍ഗ്രസിനും പ്രതീക്ഷ

ഗോഹട്ടി: പൗരത്വ നിമയത്തിനെതിരായി വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ നടന്ന സംസ്ഥാനമാണെങ്കിലും അസമില്‍ ഭരണം തുടരാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതുവരെ പുറത്ത് വരുന്ന സര്‍വേകള്‍ തുടര്‍ഭരണ സാധ്യത പ്രവചിക്കുന്നതും അവര്‍ക്ക് പ്രതീക്ഷയേകുന്നത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരോഘട്ടങ്ങള്‍ക്കും പ്രത്യേക പ്രചരാണ തന്ത്രങ്ങളും ബിജെപി ആവിഷ്കരിക്കുന്നുണ്ട്. മാര്‍ച്ച് 27 ന് നടന്ന ആദ്യഘട്ടത്തില്‍ 47 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. പ്രധാനമായും തേയിലത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ടെടുപ്പായിരുന്നു ആദ്യ ഘട്ടത്തില്‍ നടന്നത്. അസം ജനസംഖ്യയുടെ 17 ശതമാനത്തോളം വരും ഇത്.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

ആദ്യ ഘട്ടത്തില്‍

ആദ്യ ഘട്ടത്തില്‍

ആദ്യ ഘട്ടത്തില്‍ തേയിലതോട്ട തൊഴിലാളികളുടെ പ്രശ്നങ്ങളിലൂന്നി കൊണ്ടുള്ള പ്രചരണമാണ് ബിജെപി നയിച്ചതെങ്കിലും അടുത്ത രണ്ട് ഘട്ടത്തിലേക്ക് അവര്‍ പ്രധാനമായും ആയുധമാക്കുന്നത് ബദ്റുദ്ദിന്‍ അജ്മലിനേയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ എഐയുഡിഎഫിനേയുമാണ്.

മുസ്ലിം വോട്ട് ബാങ്ക്

മുസ്ലിം വോട്ട് ബാങ്ക്

35 ശതമാനം വരുന്ന മുസ്ലിം വോട്ട് ബാങ്കാണ് എഐയുഡിഎഫിന്‍റെ കരുത്ത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എഐയുഡിഎഫ് സഖ്യം അസമില്‍ നിലവിലുണ്ട്. എഐയുഡിഎഫിലൂടെ മുസ്ലിം വോട്ടുകള്‍ സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് സഖ്യം ശ്രമിക്കുമ്പോള്‍ ശേഷിക്കുന്ന ഹിന്ദു ബംഗാളി വോട്ടുകള്‍ സ്വന്തമാക്കാനുള്ള തന്ത്രമാണ് ബിജെപിയും സഖ്യകക്ഷികളും ആവിഷ്കരിക്കുന്നത്.

വോട്ട് പിടിക്കുന്നത്

വോട്ട് പിടിക്കുന്നത്

മുസ്ലീം വോട്ടർമാർക്ക് ആധിപത്യമുള്ള 33 നിയോജകമണ്ഡലങ്ങളെങ്കിലുമുണ്ട്. ബരാക് താഴ്വരയിലും പടിഞ്ഞാറൻ ആസാമിലുമാണ് ഈ മണ്ഡലങ്ങല്‍ സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകൂടിയാണ് ഇവ. ഇതെ പ്രദേശത്തെ തന്നെ 25 സീറ്റുകളിലെങ്കിലും ഹിന്ദു ബംഗാളികൾ വോട്ടുകള്‍ക്കും നിര്‍ണ്ണായക സ്വാധീനമുണ്ട്. ഈ മേഖലയിലെല്ലാം കോണ്‍ഗ്രസ്-ബദറുദ്ദീന്‍ അജ്മല്‍ സഖ്യത്തെ ചൂണ്ടിക്കാടിയാണ് ബിജെപി വോട്ട് പിടിക്കുന്നത്.

ബദറുദ്ദീൻ അജ്മൽ

ബദറുദ്ദീൻ അജ്മൽ

'ബദറുദ്ദീൻ അജ്മൽ അസമീസ് സംസ്കാരത്തിന് ഭീഷണിയാണ്. കാരണം മിയ ഭാഷയും സംസ്കാരവും (ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളുടെ) അസമില്‍ പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് അസമീസ് സംസ്കാരത്തിന് ചേര്‍ന്നതല്ല' -ഇതാണ് അസമിലെ ബിജെപിയുടെ പ്രധാന പ്രചാരണങ്ങളിലൊന്ന്. ഹിന്ദു വോട്ടുങ്ങളെ തങ്ങളോട് അടുപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമായിട്ടാണ് ഇതിനെ വലിയിരുത്തുന്നത്.

മോദി മുതല്‍ നദ്ദ വരെ

മോദി മുതല്‍ നദ്ദ വരെ

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതൽ ബിജെപി പ്രസിഡന്റ് ജെ പി നദ്ദ വരെയുള്ള പ്രമുഖ നേതാക്കളെല്ലാം കോണ്‍ഗ്രസ്-ബദ്റുദ്ദീന്‍ അജ്മല്‍ സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായി ശക്തമായ പ്രതിഷേധം നടന്ന മേഖല കൂടിയാണ് ഈത്. ഇവിടെ പൗരത്വ നിയമം വീണ്ടും ചര്‍ച്ചയായി ഉയരാതെ അജ്മല്‍ സഖ്യത്തിനെതിരായി പ്രചാരണം ശക്തമാക്കി വോട്ട് പിടിക്കാനാണ് ബിജെപി ശ്രമം.

ഒറ്റക്കെട്ട്

ഒറ്റക്കെട്ട്

അതേസമയം ബിജെപിയുടെ ഈ പ്രചാരണ രീതിയെ കോണ്‍ഗ്രസ് തിരിച്ചറിയുന്നുമുണ്ട്. മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും എഐയുഡിഎഫിനും ഇടയില്‍ വിഭജിച്ചു പോയതോടെ 2016-ൽ കുറഞ്ഞത് 18 സീറ്റുകളിലെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥികൾ വളരെ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഇടതുപക്ഷ പാർട്ടികൾ രണ്ടാം സ്ഥാനത്തെത്തിയ 7-8 സീറ്റുകളിലും ബിജെപി വിജയിച്ചു. ഇത്തവണ നാം എല്ലാം ഒറ്റക്കെട്ടാണ്. ബിജെപിയുടെ ഒരു ധ്രുവീകരണ തന്ത്രവും വിജയിക്കില്ലെന്നും സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നു.

പ്രകടന പത്രിക

പ്രകടന പത്രിക

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സി‌എ‌എയെ പരാമർശിച്ചിട്ടില്ലെങ്കിലും പിഴവുകളില്ലാത്ത എന്‍ആര്‍സി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യഥാർത്ഥ ഇന്ത്യൻ പൗരന്മാരുടെ സംരക്ഷണവും അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കലും ബിജെപി ഉറപ്പ് നല്‍കുന്നുണ്ട്. ലൗവ് ജിഹാദിനെതിരായ നിയമവും ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ്.

കോൺഗ്രസ് പ്രകടന പത്രിക

കോൺഗ്രസ് പ്രകടന പത്രിക

മറുവശത്ത്, കോൺഗ്രസ് പ്രകടന പത്രികയിൽ ‘അഞ്ച് ഉറപ്പുകള്‍' ആണ് വാഗ്ദാനം ചെയ്യുന്നത്. സിഎഎ ഒരു കാരണവശാലും നടപ്പിലാക്കില്ലെന്നുള്ളതാണ് പ്രധാന വാഗ്ദാനം. "സി‌എ‌എ നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഈ നിയമത്തിലൂടെ ബിജെപിയും ആർ‌എസ്‌എസും അസമിലെ വംശീയ സ്വത്വം, സംസ്കാരം, ഭാഷ എന്നിവയ്‌ക്കെതിരേ ആക്രമണം അഴിച്ചുവിട്ടെന്നുമാണ് ഫെബ്രുവരി 14 ന് നടന്ന റാലിയിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്.

ബിപിഎഫ്

ബിപിഎഫ്

അതേസമയം സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 2016 ൽ ബിജെപിയുടെ സഖ്യകക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ബോഡോലാൻഡ് മേഖലയിലെ (കൊക്രാജർ, ചിരംഗ്, ബക്സ, ഉദൽഗുരി ജില്ലകൾ) 12 സീറ്റുകളും നേടിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ പുതിയ ബോഡോലാന്റ് ഉടമ്പടിയിൽ ഒപ്പുവെച്ചതിനെത്തുടർന്ന് ബിജെപി ബിപിഎഫുമായുള്ള സഖ്യം ഉപേക്ഷിക്കുകയും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമായി (യുപിപിഎൽ) കൈകോർക്കുകയും ചെയ്തു.

കോണ്‍ഗ്രസിന് പിന്തുണ

കോണ്‍ഗ്രസിന് പിന്തുണ

ഇതോടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ചേരുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു ബിപിഎഫിന്. 2016 ൽ ബിജെപിയുടെ സർക്കാർ രൂപീകരിക്കാൻ ഞങ്ങള്‍ സഹായിച്ചു. എന്നാല്‍ ഞങ്ങളെ അവര്‍ ചതിച്ചു. ഇത്തവണ ഞങ്ങള്‍ കോൺഗ്രസിനെ സഹായിക്കും. ബിജെപിയെ തീർച്ചയായും പരാജയപ്പെടുത്തുമെന്നാണ് ബിപിഎഫ് മേധാവി ഹഗ്രാമ മൊഹിലാരി അവകാശപ്പെട്ടത്.

കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ

കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ

ബോഡോലൻഡിലെ 12 സീറ്റുകളിലാണ് ബിപിഎഫ് മത്സരിക്കുന്നത്. ബോഡോലാൻഡിന് പുറത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇവര്‍ പിന്തുണയ്ക്കും. ബോഡോലൻഡിലെ എട്ട് സീറ്റുകളിലാണ് യുപിപിഎൽ മത്സരിക്കുന്നത്. ബിപിഎഫിന്‍റെ പിന്തുണയോടെ മേഖലയില്‍ സീറ്റുകള്‍ ഉറപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

നരേന്ദ്ര മോദി
Know all about
നരേന്ദ്ര മോദി

English summary
assam assembly election 2021: BJP and Congress intensify campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X