കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് പിന്‍വലിക്കാനുള്ള നിയന്ത്രണത്തില്‍ ഇളവ്‌വരുത്തുന്നു; പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ പുതുവര്‍ഷത്തില്‍ ജനങ്ങളുടെ ദുരിതം കുറയ്ക്കാനുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ നോട്ട് പിന്‍വലിക്കാനുള്ള നിയന്ത്രണത്തില്‍ കാര്യമായ മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന. ഡിസംബര്‍ 31ന് പ്രധാനമന്ത്രി രാജ്യത്തോട് നടത്തുന്ന പ്രസംഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.

നിലവില്‍ എടിഎമ്മുകളില്‍ നിന്ന് പ്രതിദിനം 2,500 രൂപയും അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ ഒരിക്കല്‍ പരമാവധി 24,000 രൂപയും പിന്‍വലിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. ഇത് പുതുവര്‍ഷത്തോടെ പരിഷ്‌കരിക്കും. നിയന്ത്രണം മുഴുവനായി നീക്കാതെ എടിഎമ്മില്‍ നിന്ന് ദിവസത്തില്‍ പിന്‍വലിക്കാവുന്ന തുക 4,000വും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 40,000വും ആക്കാനാണ് സര്‍ക്കാര്‍ ആലോചന.

narendra-modi

അതേസമയം, ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ബാങ്കുകള്‍ വന്‍ പ്രതിസന്ധിയിലാകുമെന്ന് എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ നേരത്തേ പറഞ്ഞിരുന്നു. ഇത്തരമൊരു പ്രതിസന്ധി മറികടക്കാന്‍ പരമാവധി നോട്ടുകള്‍ അച്ചടിക്കാനുള്ള പ്രയത്‌നത്തിലാണ് റിസര്‍വ് ബാങ്ക് പ്രസുകള്‍.

ചില്ലറ ക്ഷാമം നേരിടുന്നതിനാല്‍ കൂടുതല്‍ 500 രൂപ നോട്ടുകള്‍ എത്തിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും അറിയിച്ചിട്ടുണ്ട്. ഇവ കൂടാതെ സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ജനുവരി 1 മുതല്‍ നീക്കിയേക്കും. ഇതോടെ കേരളത്തെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ ഒഴിവാകുമെന്നാണ് വിലയിരുത്തല്‍.

English summary
ATM withdrawal limit increase to Rs 4,000 per day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X