• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത് എന്തുകൊണ്ട്; വിചിത്രമായ കണ്ടെത്തലുമായി ബാബാ രാംദേവ്

ദില്ലി: പ്രാദേശിക കക്ഷിളുടെ സഹായത്തോടെയെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. 2018 ന്‍റെ അവസാന മാസങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.

എന്നാല്‍ മെയ് 23 ന് ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞ തവണത്തേത് പോലെ പ്രതിപക്ഷ നേതൃസ്ഥാനം പോലും അവകാശപ്പെടാന്‍ സാധിക്കാത്ത വിധം കോണ്‍ഗ്രസ് പരാജയപ്പെട്ടു.

ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല: കെ സുരേന്ദ്രന്‍

350 ലേറെ സീറ്റുകള്‍ നേടിയായിരുന്നു എന്‍ഡിഎ തുടര്‍ച്ചയായ രണ്ടാം തവണയും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ കഴിയാതെ പോയത് മുതല്‍ അനേകം ഘടകങ്ങള്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയില്‍ പ്രതിഫലിച്ചെന്നാണ് വിലിയിരുത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തിന് ഇതില്‍ നിന്നെല്ലാം ഏറെ വിചിത്രമായ ഒരു കാരണമാണ് യോഗ ഗുരുവായ ബാബാ രാംദേവ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ഗ്രസ് തോറ്റത്

കോണ്‍ഗ്രസ് തോറ്റത്

എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ തോറ്റതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇപ്പോഴും വിശദമായി പരിശോധിച്ച് വരുന്നേയുള്ളു. എന്നാല്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന ദയനീയ പരാജയത്തിന്‍റെ കാരണം എന്താണെന്നതില്‍ യോഗാ ഗുരു ബാബാ രാംദേവിന് സംശയം ഒന്നുമില്ല. രാഹുല്‍ ഗാന്ധി സ്ഥിരമായി യോഗ ചെയ്യാത്തതാണ് കോണ്‍ഗ്രസിന്‍റെ പരാജയത്തിന് കാരണമെന്നാണ് ബാബാ രാംദേവ് വ്യക്തമാക്കുന്നത്.

നരേന്ദ്രമോദിക്ക് പ്രശംസ

നരേന്ദ്രമോദിക്ക് പ്രശംസ

പതിവായി യോഗ ചെയ്യുന്നവര്‍ക്ക് അച്ഛേ ദിന്‍ ആയിരിക്കുമെന്നാണ് ബാബാ രാംദേവ് അഭിപ്രായപ്പെടുന്നത്. സ്ഥിരമായി യോഗചെയ്യുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേ ബാബാ രാംദേവ് പ്രശംസിക്കുകയും ചെയ്തു. നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്‍റെ പരാജയത്തിന്‍റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്.

രാഹുല്‍ യോഗ ചെയ്യുന്നില്ല

രാഹുല്‍ യോഗ ചെയ്യുന്നില്ല

ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ ദയനീയ പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധി സ്ഥിരമായ യോഗ ചെയ്യാത്തതാണെന്നാണ് ബാബ രാംദേവിന്‍റെ വിലയിരുത്തല്‍. 'മോദിജി പരസ്യമായി യോഗ ചെയ്യുന്നു. ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാലവരുടെ പിന്ഗാമിയായ രാഹുൽ ഗാന്ധി യോഗ ചെയ്യുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം തോറ്റുപോയത്. യോഗ ചെയ്യുന്നവർ അച്ഛേ ദിൻകാണുന്നു'വെന്നും ബാബാ രാംദേവ് പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് വരെ

ഒരു വര്‍ഷം മുമ്പ് വരെ

ഒരു വര്‍ഷം മുമ്പ് വരെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്ഥിരമായ യോഗചെയ്യുന്നവരായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുമായി ഇപ്പോഴും നല്ല സൗഹൃദം പുലര്‍ത്തുന്നുണ്ടെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാബാ രാംദേവ് പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

ജൂണ്‍ 21 ന് നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനം വലിയ ചടങ്ങുകളോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളാണ് രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും നടന്നുവരുന്നത്. ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിദേശത്തും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ആനിമേഷന്‍ വീഡിയോ

ആനിമേഷന്‍ വീഡിയോ

2014 ഡിസംബര്‍ 11 നാണ് ഐക്യരാഷ്ട്ര സംഘടന ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചത്. ഇതിനിടെ യോഗാ പാഠങ്ങള്‍ പരിചയപ്പെടുത്തുന്ന മോദിയുടെ ആനിമേഷന്‍ വീഡിയോയും പുറത്തിറങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായിരുന്നു യോഗ ഗുരു എന്നപേരില്‍ വിഡിയോ പുറത്തിറക്കിയത്.

വീഡിയോ

വീഡിയോ

യോഗയുടെ പ്രചരണത്തിനായി പുറത്തിറക്കിയ മോദിയുടെ ആനിമേഷന്‍ വീഡിയോ

English summary
baba ramdev on congress's lok sabha election failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X