ശവസംസ്‌കാരം നടത്താന്‍ കൈയ്യില്‍ പണമില്ല, ബാങ്ക് മാനേജര്‍ പണം കൊടുത്ത് സഹായിച്ചതിന് പിന്നില്‍

  • By: Thanmaya
Subscribe to Oneindia Malayalam

ഗാസിയാബാദ്; ശവസംസ്‌കാരം നടത്താന്‍ കൈയ്യില്‍ പണമില്ലാതെ വന്ന കുടുംബത്തിനെ സഹായിച്ചത് ബാങ്ക് മാനേജര്‍. ചൊവ്വാഴ്ച രാവിലെയാണ് മുന്നലാല്‍ ശര്‍മ്മ ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുന്നത്. ബാങ്കില്‍ പണമില്ലാതെ വന്നപ്പോഴാണ് മാനേജര്‍ എകെ ജയിന്‍ ചടങ്ങ് നടത്താന്‍ കുടുംബത്തിന് 7000 രൂപ കടം നല്‍കിയത്.

ഗാസിയാബാദിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ നവ്യയുഗ് മാര്‍ക്കറ്റ് ബ്രാഞ്ചിലെ മാനേജറാണ് ശവസംസ്‌കാര ചടങ്ങ് നടത്താന്‍ കുടുംബത്തിന് പണം കടംകൊടുത്ത് സഹായിച്ചത്. തിങ്കളാഴ്ച രാവിലെ മുന്നേലാലിന് മരുന്ന് വാങ്ങാനായി കൊച്ചുമകള്‍ ബാങ്കില്‍ വന്നിരുന്നവത്രേ. എന്നാല്‍ ബാങ്കില്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് മരുന്ന് വാങ്ങാതെ തിരിച്ച് പോകുകയായിരുന്നു.

notes


ചൊവ്വാഴ്ച രാവിലെയാണ് 65കാരനായ മുന്നോലാല്‍ മരിക്കുന്നത്. ഒരാഴ്ചയായി മുത്തശ്ശന് അസുഖം കൂടുതലായിരുന്നു. പലതവണ ബാങ്കില്‍ പോയെങ്കിലും റോഡ് വരെ നീളുന്ന ക്യൂവയതിനാല്‍ പണം എടുക്കാതെ തിരിച്ചു വരികയായിരുന്നുവെന്നും 17കാരിയായ മുന്നേലിന്റെ കൊച്ചുമകള്‍ നേഹ മാധ്യമങ്ങളോട് പറഞ്ഞു.

മരുന്ന് വാങ്ങാനായി എത്തിയപ്പോള്‍ ബാങ്കില്‍ പണമില്ലെന്ന് മാനേജറോട് താന്‍ പറഞ്ഞിരുന്നു. പക്ഷേ പണം കിട്ടാതെ വന്നപ്പോള്‍ താന്‍ തിരിച്ചു പോയി. പിന്നീട് മുത്തശ്ശന്റെ മരണം ശേഷം വീണ്ടും എത്തി ബാങ്കില്‍ പണമില്ലെന്നും തന്റെ അവസ്ഥ മാനേജറോട് പറയുകയും ചെയ്തു. അവിടെയുണ്ടായിരുന്ന മറ്റ് ആളുകളുടെ കൈയ്യില്‍ നിന്ന് പതിനായിരം രൂപയും അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് 7000 രൂപയുമെടുത്ത് 1700 രൂപ മാനേജര്‍ തന്റെ കൈയിലേക്ക് തരികയായിരുന്നുവെന്ന് നേഹ പറയുന്നു.

English summary
Bank manager lends Rs 7000 for customer’s cremation.
Please Wait while comments are loading...