കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബര വിവാഹം;ജനാര്‍ദ്ദന റെഡ്ഡിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി

വിവരാവകാശ പ്രവര്‍ത്തകനായ നരസിംഹമൂര്‍ത്തിയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കിയത്.

Google Oneindia Malayalam News

ബംഗലുരു: കറന്‍സി നിരോധനത്തെത്തുടര്‍ന്ന് നോട്ടുകള്‍ക്കായി ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനിടെയാണ് കര്‍ണാടക ബിജെപി നേതാവും മുന്‍മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി കോടികള്‍ മുടക്കി മകളുടെ വിവാഹം നടത്തിയത്. 500 കോടിയാണ് മകള്‍ ബ്രാഹ്മിണിയുടെ വിവാഹത്തിനായി റെഡ്ഡി ചെലവാക്കിയത്. ആഡംബര വിവാഹത്തിനുള്ള പണത്തിന്റെ ഉറവിടത്തെക്കുറിച്ചും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും ആദായ നികുതി വകുപ്പ് അന്വേഷിച്ചു വരികയാണ്.

നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പണമില്ലാതെ വലയുമ്പോള്‍ ജനാര്‍ദ്ദന റെഡ്ഡിക്ക് ആഡംബര കല്ല്യാണം നടത്താന്‍ 500 കോടി എങ്ങനെ ലഭിച്ചു എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ ടി നരസിംഹമൂര്‍ത്തിയാണ് ആദായ നികുതി വകുപ്പിനെ സമീപിച്ചത്. നരസിംഹമൂര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ജനാര്‍ദ്ദനറെഡ്ഡിക്ക് ആദായ നികുതി വകുപ്പ് നോട്ടീസയച്ചത്. വിവാഹത്തിന് ചെലവായ മുഴുവന്‍ തുക, വരുമാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള കണക്കുകളും തെളിവും നവംബര്‍ 25 നകം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആഡംബരം

ആഡംബരം

ആഡംബര വിവാഹവുമായി ബന്ധപ്പെട്ട് ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇവന്റ് മാനേജര്‍മാരെ ചോദ്യം ചെയ്തിരുന്നുവെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എല്‍സിഡി മാതൃകയിലുള്ള ക്ഷണക്കത്ത്, വിജയ നഗരത്തിന്റെ തലസ്ഥാനമായ ഹംബി മാതൃകയില്‍ ഒരുക്കിയ വിവാഹ വേദി, ബെല്ലാരിയിലെ പുരാതന ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന ഭക്ഷണശാല ഇവയൊക്കെ ഒരുക്കിയത് വിവിധ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ്.

കറന്‍സി നിരോധനം

കറന്‍സി നിരോധനം

രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷം നടത്തിയ വിവാഹത്തില്‍ എങ്ങനെ ഇത്രയധികം പണം ചെലവഴിച്ചു. കറന്‍സി നിരോധനത്തിന് ശേഷമുള്ള പണമിടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് പരിധി നിശ്ചയിച്ചിരുന്നു.

ആദായ നികുതി

ആദായ നികുതി

കഴിഞ്ഞ 2 മാസമായി ജനാര്‍ദ്ദന റെഡ്ഡിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് ആദായ നികുതി വകുപ്പെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവാഹത്തിന്റെ ചെലവുകള്‍ കൂടി അറിഞ്ഞതിന് ശേഷം നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ആദായനികുതി വകുപ്പ് 135 എ പ്രകാരമുള്ള നോട്ടീസാണ് റെഡ്ഡിക്ക് നല്‍കിയിട്ടുള്ളത്. നവംബര്‍ 25 ന് മുന്‍പ് നേരിട്ട് വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ചോദ്യം

ചോദ്യം

15 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ആദായവകുപ്പിന്റെ നോട്ടീസിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ച തുകയുടെ കൃത്യമായ കണക്ക് സമര്‍പ്പിക്കണമെന്നും നോട്ടീസിലുണ്ട്. വേദി, വസ്ത്രം, സ്വര്‍ണ്ണം തുടങ്ങി പച്ചക്കറിയുടെ ചെലവ് വരെ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Days after former BJP minister and mining czar G Janardhana Reddy allegedly spent hundreds of crores on his daughter's wedding at Bangalore Palace, income tax sleuths are busy scanning his accounts. Also under the scanner are his in-laws and event managers who were signed up for various wedding-related services. These include priests, security guards and pandal suppliers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X