കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭില്‍വാര മോഡല്‍!! ഇതാണ് ഏക മാര്‍ഗമെന്ന് കേന്ദ്രവും, ഭില്‍വാരയില്‍ നടന്നത്

  • By Desk
Google Oneindia Malayalam News

ജയ്പൂര്‍: രാജ്യം ചര്‍ച്ച ചെയ്യുന്നത് ഭില്‍വാര മോഡലിനെ കുറിച്ചാണ്. രാജസ്ഥാനിലെ ജില്ലയാണ് ഭില്‍വാര. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഏറെ അറിയപ്പെട്ട മേഖല കൂടിയാണിത്. കൊറോണ വൈറസ് രോഗം രാജസ്ഥാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇവിടെയാണ്. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കി ഭില്‍വാരയില്‍ നടപ്പാക്കി.

കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാനും സാധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് കൊറോണ പ്രതിരോധത്തിന് ഏറ്റവും നല്ല രീതി ഭില്‍വാര മോഡലാണ് എന്നാണ്. ഇതോടെയാണ് എങ്ങനെയാണ് ഭില്‍വാരയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊറോണയെ പ്രതിരോധിച്ചത് എന്ന കാര്യം ചര്‍ച്ചയായത്. ഭില്‍വാര മോഡലിനെ കുറിച്ച് വിശദീകരിക്കാം....

ഡോക്ടര്‍ക്ക് കൊറോണ

ഡോക്ടര്‍ക്ക് കൊറോണ

മാര്‍ച്ച 19നാണ് ഭില്‍വാരയില്‍ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. വ്യാപകമായി പരിശോധന നടത്തിയ ശേഷം 27 പേരില്‍ രോഗം കണ്ടു. ഇത്രയും പേരില്‍ രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ മുമ്പ് അധികൃതരെ കുഴക്കിയത് മറ്റൊരു കാര്യമാണ്. ഭില്‍വാരയിലെ പ്രധാന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറില്‍ രോഗം കണ്ടു.

വന്‍ വെല്ലുവിളി

വന്‍ വെല്ലുവിളി

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മറ്റു രണ്ട് ചികില്‍സാ കേന്ദ്രങ്ങളിലും പോകാറുണ്ട്. ഇതോടെ അദ്ദേഹം ചികില്‍സിച്ച രോഗികളെയും കൂടെ വന്നവരെയുമെല്ലാം കണ്ടെത്തേണ്ട സാഹചര്യമായി. രോഗം ബാധിച്ച ശേഷവും ദിവസങ്ങളോളം അദ്ദേഹം ചികില്‍സ നടത്തിയിരുന്നു.

വന്‍ പദ്ധതി തയ്യാറാക്കി

വന്‍ പദ്ധതി തയ്യാറാക്കി

തുടര്‍ന്നാണ് രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രോഹിത്ത് കുമാര്‍ സിങ്, ഭില്‍വാര ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട് എന്നിവര്‍ ചേര്‍ന്ന് വന്‍ പദ്ധതി തയ്യാറാക്കിയത്. 14 ദിവസംകൊണ്ട് 28 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ആരോഗ്യ വകുപ്പ് ജില്ലയില്‍ നിന്ന് കൊറോണയെ ഇല്ലാതാക്കിയത്.

ഭില്‍വാര ജില്ല അടച്ചു

ഭില്‍വാര ജില്ല അടച്ചു

ഭില്‍വാര ജില്ല അടയ്ക്കുകയാണ് ആദ്യം ചെയ്തത്. ഭില്‍വാര നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കി. രണ്ടാംഘട്ടത്തില്‍ പൂര്‍ണമായും അടച്ചിട്ടു. ജില്ലയുടെ അതിര്‍ത്തികള്‍ സീല്‍ വയ്ക്കുകയും ചെയ്തു. ഭില്‍വാര നഗരം പൂര്‍ണമായും ഒറ്റപ്പെടുത്തിയാണ് ചികില്‍സ നല്‍കിയത്.

റെയില്‍വെ, റോഡ് നിശ്ചലം

റെയില്‍വെ, റോഡ് നിശ്ചലം

ഭില്‍വാരയോട് ചേര്‍ന്നുള്ള ജില്ലകള്‍ അവരുടെ അതിര്‍ത്തിയും അടച്ചു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ഈ നടപടി. ജനങ്ങള്‍ ഒരു വഴിയിലും ഭില്‍വാരയിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കി. റെയില്‍വെ, റോഡ് വഴികളെല്ലാം അടച്ചു.

നിശ്ചല മേഖല പ്രഖ്യാപിച്ചു

നിശ്ചല മേഖല പ്രഖ്യാപിച്ചു

ജില്ലയില്‍ സ്വകാര്യ വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചു. രോഗം ബാധിച്ചവരെ കണ്ടെത്തിയ പ്രദേശങ്ങള്‍ നിശ്ചല മേഖലയായി പ്രഖ്യാപിച്ചു. രോഗികള്‍ സഞ്ചരിച്ചതും സമ്പര്‍ക്കം പുലര്‍ത്തയതുമായ റൂട്ട് മാപ്പ് പരസ്യപ്പെടുത്തി. ആറ് പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തുകയും ഇവിടെ ആരോഗ്യ വിദഗ്ധരെ നിയോഗിക്കുകയും ചെയ്തു.

ഏറെ ശ്രമകരം

ഏറെ ശ്രമകരം

28 ലക്ഷം പേരെയാണ് കൊറോണ രോഗ പ്രാഥമിക പരിശോധനയ്ക്ക വിധേയമാക്കിയത്. 2816 പേരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. ഇതിന് ശേഷമാണ് 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ഇതാണ് ചുരുക്കം. പക്ഷേ ഇതിന് വേണ്ടി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് ഏറെ ശ്രമകരം.

7000 ആരോഗ്യ പ്രവര്‍ത്തകര്‍

7000 ആരോഗ്യ പ്രവര്‍ത്തകര്‍

ഏഴായിരം ആരോഗ്യ പ്രവര്‍ത്തകരെയാണ് ജില്ലയില്‍ വിന്യസിച്ചത്. രോഗലക്ഷണങ്ങള്‍ സംബന്ധിച്ച് ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. വിദേശത്ത് നിന്ന് വന്നവര്‍, കുടിയേറ്റ ജോലിക്കാര്‍, ഡോക്ടര്‍ക്ക് സഞ്ചരിച്ച ഇടങ്ങളിലുള്ളവര്‍ എന്നിവരെയെല്ലാം പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി.

പത്ത് സര്‍വെ ടീമുകള്‍

പത്ത് സര്‍വെ ടീമുകള്‍

പത്ത് സര്‍വെ ടീമുകള്‍ക്ക് ഒരു സൂപ്രവൈസറെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ സംഘം, ലോകാരോഗ്യ സംഘടന, പോലീസ് എന്നിവരുടെ സഹായത്തോടെ 24 മണിക്കൂര്‍ വാര്‍ റൂം ഒരുക്കി. ഒട്ടേറെ പരിശോധനാ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി സംവിധാനിക്കുകയും ചെയ്തു.

 നഗരവും ഗ്രാമങ്ങളും

നഗരവും ഗ്രാമങ്ങളും

രോഗലക്ഷണമുള്ളവരെ ക്വാറന്റൈനിലാക്കി. രോഗിയായ ഡോക്ടറുടെ ആശുപത്രി പ്രത്യേക നിരീക്ഷണത്തിലായിരുന്നു. നഗരവും ഗ്രാമങ്ങളും അണുവിമുക്തമാക്കല്‍ ആരംഭിച്ചു. 27 ഹോട്ടലുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റി. 1547 മുറികളാണ് ഇവിടെ പ്രത്യേകം സജ്ജമാക്കിയത്. 22 സ്ഥാപനങ്ങളില്‍ 11659 കിടക്കകളും ഒരുക്കി.

സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്തു

സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്തു

ഭില്‍വാര ജില്ലാ ആശുപത്രിയില്‍ 200 കിടക്കകള്‍ക്കാണ് സൗകര്യമുണ്ടായിരുന്നത്. ഇത് 427 ആക്കി ഉയര്‍ത്തി. നാല് സ്വകാര്യ ആശുപത്രികള്‍ കൊറോണ ചികില്‍സയ്ക്ക് വേണ്ടി ഏറ്റെടുത്തു. 25 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ഇവിടെ സജ്ജമാക്കി. മൂന്ന് ഘട്ടങ്ങളായി നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകം സര്‍വെ സംഘടിപ്പിച്ചു.

കൊറോണയെ പിടിച്ചുകെട്ടി

കൊറോണയെ പിടിച്ചുകെട്ടി

28 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ആശുപത്രി ജീവനക്കാരായ 27 പേരിലാണ് രോഗം വ്യാപിപ്പിച്ചതെന്ന് കണ്ടെത്തി. ഇവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇതോടെ രോഗവ്യാപനം തടയാന്‍ സാധിച്ചു. ഭില്‍വാരയില്‍ ഏറ്റവും അവസാനം കൊറോണ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ശനിയാഴ്ചയാണ്. ഇതിന് മുമ്പുള്ള നാല് ദിവസം രോഗം റിപ്പോര്‍ട്ട്് ചെയ്തിരുന്നില്ല. ജില്ല കൊറോണയെ പിടിച്ചുകെട്ടിയെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

കേന്ദ്രം പറയുന്നു

കേന്ദ്രം പറയുന്നു

യുദ്ധസമാന സാഹചര്യത്തിലാണ് ഭില്‍വാര ജില്ല കൊറോണയെ തോല്‍പ്പിച്ചത്. കഴിഞ്ഞദിവസം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഭില്‍വാര മോഡല്‍ നടപ്പാക്കിയാല്‍ മാത്രമേ വേഗത്തില്‍ കൊറോണ ഇല്ലാതാക്കാന്‍ സാധിക്കൂ എന്നാണ് അദ്ദേഹം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്.

ഏപ്രില്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ; കര്‍ശന നിയന്ത്രണത്തോടെ യാത്രകള്‍ അനുവദിച്ചേക്കുംഏപ്രില്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ; കര്‍ശന നിയന്ത്രണത്തോടെ യാത്രകള്‍ അനുവദിച്ചേക്കും

English summary
Bhilwara model: It's may become template for other States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X