കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ വിമര്‍ശംനം ഏറ്റു: ആകാശ് വിജയ് വര്‍ഗിയയെ തള്ളി ബിജെപി, സ്വീകരണം നല്‍കിയിട്ടില്ല

Google Oneindia Malayalam News

ഇന്‍ഡോര്‍: പാര്‍ട്ടി എംഎല്‍എയായ ആകാശ് വിജയ വര്‍ഗിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നിലപാട് മാറ്റി ബിജെപി. ജാമ്യത്തിലിറങ്ങിയ ആകാശിനെ സ്വീകരിക്കാനോ മധുരംനല്‍കി ആഘോഷിക്കാനോ പാര്‍ട്ടി പ്രവര്‍ത്തര്‍ ആരും എത്തിയിരുന്നില്ലെന്നും ബിജെപി സ്വീകരണം നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് ബിജെപിയുടെ പ്രാദേശിക, സംസ്ഥാന നേതാക്കള്‍ അവകാശപ്പെടുന്നത്.

<strong>പ്രതിസന്ധിയുടെ നടുക്കടലില്‍ കോണ്‍ഗ്രസിനെ തനിച്ചാക്കി രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്</strong>പ്രതിസന്ധിയുടെ നടുക്കടലില്‍ കോണ്‍ഗ്രസിനെ തനിച്ചാക്കി രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ എംഎല്‍എ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍നവുമായി പ്രധാനമന്ത്രി നരേന്ദ്രമ മോദി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ നിലപാട് മാറ്റിയത്. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ മകനായ് ആകാശ് ആകശ് വിജയ്ക്കെതിരെ മോദി വിമര്‍ശനം നടത്തിയത്.

 bjp

ആരുടെ മകനായാലെന്ത് ഇതൊന്നും സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനം. ആരെന്നതില്‍ പ്രസക്തിയില്ല ഇത്തരക്കാര്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടിവരും. കേസില്‍ ജയില്‍ മോചിതനായ ആകാശിന് സ്വീകരണം നല്‍കിയവരും പാര്‍ട്ടിക്ക് പുറത്തുപോകേണ്ടി വരും ഇത്തരം ഒരു പ്രവൃത്തിയും അംഗീകരിക്കാനാവില്ല. മോശം പെരുമാറ്റങ്ങള്‍ ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും യോഗത്തില്‍ നരേന്ദ്ര മോദി വ്യക്തമാക്കി.

<strong> ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് പ്രിയദര്‍ശന്‍; മറുപടിയായി കിടിലന്‍ കമന്‍റുകള്‍</strong> ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് പ്രിയദര്‍ശന്‍; മറുപടിയായി കിടിലന്‍ കമന്‍റുകള്‍

ഇന്‍ഡോറില്‍ അനധികൃതമായി നിര്‍മ്മിച്ച് കെട്ടിടം പൊളിച്ചു നീക്കാനെത്തിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യഗസ്ഥര്‍ക്കെതിരേയായിരുന്നു ആകാശ് ആക്രമണം അഴിച്ചു വിട്ടത്. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. ജാമ്യത്തിലിറങ്ങിയ ആകാശ് വിജയ് വര്‍ഗിയയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പ്പ് നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

English summary
bjp change tune in akash vijayvargiya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X