കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കളി തുടങ്ങി! കരുത്തനായ മുന്‍ മന്ത്രി കോണ്‍ഗ്രസിലേക്ക്?

  • By Aami Madhu
Google Oneindia Malayalam News

15വര്‍ഷം ഭരിച്ചിരുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങളാണ് ബിജെപിക്ക് നഷ്ടമായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‍റെ തേരോട്ടം ചില്ലറയൊന്നുമല്ല ബിജെപിയെ അസ്വസ്ഥമാക്കുന്നത്. കോണ്‍ഗ്രസ് വിജയം സഖ്യകക്ഷികളെ എന്‍ഡിഎ വിട്ട് യുപിഎയിലേക്ക് ചേക്കാറാന്‍ പ്രേരിപ്പിക്കുന്നുവെന്നതും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

അതിനിടെ അധികാരത്തില്‍ ഇരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിക്ക് തിരിച്ചടിയാകുന്ന സംഭവ വികാസങ്ങളാണ് നടക്കുന്നത്.സഖ്യകക്ഷിയായ ശിവസേന പാര്‍ട്ടിക്കെതിരെ പാലം വലിക്കുമെന്ന് വ്യക്തമാക്കിയ പിന്നാലെ മുന്‍ മന്ത്രിയും മഹാരാഷ്ട്രയിലെ പ്രമുഖ ലവ പാടീല്‍ സമുദായാംഗവുമായ ഏക്നാഥ് ഖദ്സെയാണ് ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 കാര്യങ്ങള്‍ ശുഭകരമല്ല

കാര്യങ്ങള്‍ ശുഭകരമല്ല

മധ്യപ്രദേശ്, ഛത്തീസ്ഗഡ് , രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. 15 വര്‍ഷം കൈയ്യടിക്ക് വെച്ചിരുന്ന സംസ്ഥാനങ്ങള്‍ നഷ്ടമായതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിക്ക് ശുഭകരമായ വാര്‍ത്തയല്ല പുറത്തുവരുന്നത്.

 തിരിച്ചടിച്ച് സഖ്യകക്ഷികള്‍

തിരിച്ചടിച്ച് സഖ്യകക്ഷികള്‍

തിരിച്ചടിക്ക് പിന്നാലെ സഖ്യകക്ഷികള്‍ പലരും ബിജെപിയെ കൈവിട്ടു. ബിഹാറില്‍ ബിജെപിയില്‍ നിന്ന് കേന്ദ്ര മന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍റെ എല്‍ജിപിയും സഖ്യവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.

 മുന്‍ മന്ത്രിയും രംഗത്ത്

മുന്‍ മന്ത്രിയും രംഗത്ത്

അതിനിടെയാണ് ബിജെപിക്ക് ഭരിക്കുന്ന മഹരാഷ്ട്രയില്‍ മുന്‍ മന്ത്രി തന്നെ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ റവന്യൂ മന്ത്രിയായ ഏക്നാഥ് ഖാദ്സെയാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി വിടുമെന്ന സൂചന നല്‍കിയത്.

 ഇടഞ്ഞ് ശിവസേന

ഇടഞ്ഞ് ശിവസേന

സഖ്യകക്ഷിയായ ശിവസേന മഹരാഷ്ട്രയില്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം ഉണ്ടാക്കിയാല്‍ മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ വിജയം നേടാന്‍ കഴിയൂ.

 ബിജെപി റിപ്പോര്‍ട്ട് പുറത്ത്

ബിജെപി റിപ്പോര്‍ട്ട് പുറത്ത്

2014 ല്‍ 48 സീറ്റുകളില്‍ 40 ഉം എന്‍ഡിഎ നേടിയത് ശിവസേനയുമായി സഖ്യത്തിലായതോടെയാണ്.
ശിവസേന സഖ്യം കൂടി ഇല്ലേങ്കില്‍ പാര്‍ട്ടിയുടെ നില പരുങ്ങലില്‍ ആകുമെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ തന്നെ വ്യക്തമാക്കുന്നുണ്ട്.

 സമുദായത്തോട് ആഹ്വാനം

സമുദായത്തോട് ആഹ്വാനം

അതിനിടെയാണ് മഹാരാഷ്ട്രയില്‍ സ്വാധീനമുള്ള
ലവ പാട്ടീല്‍ സമുദായത്തിന്‍റെ നേതാവായ ഖാദ്സെ ബിജെപി വിടുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഭുസാവലില്‍ ലവ പാടീല്‍ സമുദായത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാദ്സേ.

 പോരാടണം

പോരാടണം

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഖാദ്സേ ഉന്നയിച്ചത്. ഒരേ പാര്‍ട്ടിയില്‍ ഒരാള്‍ കുറേ കാലം തുടരണമെന്ന് നിര്‍ബന്ധമില്ല.
സമുദായത്തെ ശക്തിപ്പെടുത്തണമെങ്കില്‍ എല്ലാവരും അസമത്വത്തിനെതിരെ പോരാടണമെന്നും ഖാദ്സേ ആഹ്വാനം ചെയ്തു.

 രാഷ്ട്രീയം മാറ്റിവെയ്ക്കണം

രാഷ്ട്രീയം മാറ്റിവെയ്ക്കണം

ജീവിത പോരാട്ടത്തിനിറങ്ങുമ്പോള്‍ രാഷ്ട്രീയം മാറ്റിവെയ്ക്കണം. അത് ബിജെപി ആയാലും കോണ്‍ഗ്രസ് ആയാലും ഖാദ്സേ വ്യക്തമാക്കി.
ഖാദ്സേയുടെ ജന്‍മദേശമാണ് ബുസാവല്‍.

 ലവെ പാട്ടില്‍

ലവെ പാട്ടില്‍

എംഐഡിസി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് 2016 ല്‍ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചയാളാണ് ഖാദ്സേ. അതേസമയം ഉത്തര മഹാരാഷ്ട്രയിലെ ജാല്‍ഗണ്‍, ദൂലേ, നാന്തര്‍ബാര്‍, നാസിക് എന്നീ മേഖലകളില്‍ വ്യക്തമായ ആധിപത്യമുള്ള സമുദായമാണ് ലവെ പാട്ടീല്‍.

 കോണ്‍ഗ്രസ് കളി തുടങ്ങി

കോണ്‍ഗ്രസ് കളി തുടങ്ങി

അതേസമയം ഖാദ്സേയുടെ ആഹ്വാനത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞു.നേരത്തേ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ ഖാദ്സയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഈ വര്‍ഷം അദ്ദേഹം ഖാദ്സയോട് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

 മഹാരാഷ്ട്രയും കൈവിടും?

മഹാരാഷ്ട്രയും കൈവിടും?

അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പേ തന്നെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതേ ട്രെന്‍റ് തന്നെ തുടര്‍ന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നുണഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

English summary
BJP heavyweight Eknath Khadse to quit party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X