• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതുച്ചേരി ഒറ്റയ്ക്ക് പിടിക്കാന്‍ ബിജെപി, 3 പേര്‍ കൂടി എംഎല്‍എ, എന്‍ആര്‍ കോണ്‍ഗ്രസ് വീഴുമോ?

ചെന്നൈ: പുതുച്ചേരിയില്‍ സഖ്യകക്ഷികളെ മുഴുവന്‍ ഞെട്ടിച്ച നീക്കവുമായി ബിജെപി. മൂന്ന് പേരെ കൂടി എംഎല്‍എമാരായി നോമിനേറ്റ് ചെയ്തിരിക്കുകയാണ്. പുതുച്ചേരിയില്‍ ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത നീക്കത്തിനാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ പത്ത് സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഒമ്പത് അംഗങ്ങള്‍ ബിജെപിക്കും ഒപ്പം ഒരു സ്വതന്ത്രന്റെ പിന്തുണയും ബിജെപിക്കുണ്ട്. അഖിലേന്ത്യാ എന്‍ആര്‍ കോണ്‍ഗ്രസിനും പത്ത് സീറ്റാണ് ഉള്ളത്. ഇവര്‍ എന്‍ഡിഎ കക്ഷിയാണ്. അവര്‍ക്കൊപ്പമാണ് ഇപ്പോള്‍ ബിജെപി. യാതൊരു സ്വാധീനവുമില്ലാത്ത ഒരു സംസ്ഥാനത്താണ് ബിജെപി എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

പുതിയതായി വന്നവര്‍

പുതിയതായി വന്നവര്‍

കെ വെങ്കിടേശന്‍, വിപി രാമലിംഗം, ആര്‍ബി അശോക് ബാബു എന്നിവരെയാണ് എംഎല്‍എമാരായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ സ്പീക്കറായിരുന്ന വിപി ശിവകൊഴുന്തിന്റെ സഹോദരനാണ്. അശോക് ബാബു പ്രാദേശിക നേതാവും അഭിഭാഷകനാണ്. മൂന്ന് മൂന്ന് അഭിഭാഷകര്‍ കൂറുമാറിയത് കൊണ്ടാണ് നേരത്തെ നാരായണസ്വാമി സര്‍ക്കാരിനെ ബിജെപി വീഴ്ത്തിയത്. മുഖ്യമന്ത്രി രംഗസ്വാമി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്താണ് ഇത്തരമൊരു ഞെട്ടിക്കുന്ന നീക്കം നടന്നിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് കിട്ടാതെ പോയതിന് പിന്നാലെയാണ് നോമിനേഷനിലൂടെ ബിജെപി കൂടെയുള്ളവരെ ഞെട്ടിച്ചത്.

എന്‍ആര്‍ കോണ്‍ഗ്രസിനെ വെട്ടി

എന്‍ആര്‍ കോണ്‍ഗ്രസിനെ വെട്ടി

പുതുച്ചേരി നിയമസഭയില്‍ നോമിനേറ്റഡ് എംഎല്‍എമാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേത് പോലെ വോട്ടവകാശം ഉണ്ട്. നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് തുല്യവുമാണ്. മൂന്ന് പേരെ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അധികാരമുണ്ട്. ഇത് എന്‍ഡിഎ ഘടകകക്ഷികള്‍ തമ്മില്‍ വീതം വെക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ ബിജെപിയുടെ നീക്കം എന്‍ഡിഎയില്‍ വിള്ളല്‍ വീഴ്ത്തുന്തനാണ്. തിരഞ്ഞെടുപ്പില്‍ മുമ്പുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണ് ബിജെപിയുടെ തീരുമാനമെന്ന് എന്‍ആര്‍ കോണ്‍ഗ്രസും അണ്ണാഡിഎംകെയും പരസ്യമായ തുറന്നടിച്ചിരിക്കുകയാണ്.

സ്വതന്ത്രര്‍ നിര്‍ണായകം

സ്വതന്ത്രര്‍ നിര്‍ണായകം

അതേസമയം മൂന്ന് സ്വതന്ത്രരുടെ പിന്തുണ അടക്കം 12 പേര്‍ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് ഇവരോട് ഇടഞ്ഞ് നില്‍ക്കുക എന്‍ആര്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടേറിയ കാര്യമാണ്. കഴിഞ്ഞ നിയമസഭയിലും ഇത്തരം മൂന്ന് നോമിനേറ്റഡ് അംഗങ്ങള്‍ ബിജെപിക്കുണ്ടായിരുന്നു. ഇവര്‍ക്ക് ബജറ്റ് വോട്ടെടുപ്പിലും വിശ്വാസ വോട്ടെടുപ്പിലുമൊക്കെ പങ്കെടുക്കാം. ദക്ഷിണേന്ത്യയില്‍ രണ്ടാമത്തെ മുഖ്യമന്ത്രി എന്ന ലക്ഷ്യത്തിനാണ് ബിജെപി കരുക്കല്‍ നീക്കുന്നത്. ഉപമുഖ്യമന്ത്രി പദത്തില്‍ ബിജെപിക്ക് സംതൃപ്തിയില്ല. എന്‍ആര്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ജയിക്കാനുള്ള കഴിവുള്ളത് കൊണ്ടാണ് തല്‍ക്കാലം അവരെ ബിജെപി പിണക്കാതിരിക്കുന്നത്.

അണ്ണാഡിഎംകെയെ പൂട്ടി

അണ്ണാഡിഎംകെയെ പൂട്ടി

അഞ്ച് സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് എന്‍ആര്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ബിജെപി മൂന്ന് പേരെയും കൂടെ കൂട്ടിയെന്ന് പറയുന്നു. എന്നാല്‍ നാല് പേര്‍ എന്‍ആര്‍ കോണ്‍ഗ്രസിനൊപ്പമെന്നാണ് സൂചന. രംഗസ്വാമിയെ പരാജയപ്പെടുത്തിയ സ്വതന്ത്രന്‍ ബിജെപിക്കൊപ്പമാണെന്ന് സൂചനയുണ്ട്. ഈ സ്വതന്ത്രരെ അണ്ണാഡിഎംകെയെ വീഴ്ത്താനാണ് എന്‍ആര്‍ കോണ്‍ഗ്രസ് ഉപയോഗിച്ചത്. അതേസമയം തന്ത്രങ്ങളുടെ ആശാനാണ് രംഗസ്വാമി. ബിജെപിയെ തകര്‍ക്കാന്‍ ഡിഎംകെയുമായി കൂട്ടുകൂടാന്‍ പോലും അദ്ദേഹം തയ്യാറാണ്. കോണ്‍ഗ്രസും സഖ്യത്തിന് തയ്യാറാണ്. ആറ് എംഎല്‍എമാര്‍ ഡിഎംകെയ്ക്കുണ്ട്.

cmsvideo
  All you need to know about Pala native Anu George | Oneindia Malayalam
  ബിജെപിയെ വിശ്വസിക്കാനാവില്ല

  ബിജെപിയെ വിശ്വസിക്കാനാവില്ല

  ബിജെപിയെ വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് എന്‍ആര്‍ കോണ്‍ഗ്രസ്. സ്വന്തം ക്യാമ്പില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ദുര്‍ബലമാക്കാന്‍ അവര്‍ ശ്രമിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. അതിലൂടെ മുഖ്യമന്ത്രിയെന്ന ബിജെപിയുടെ മോഹവും നടക്കും. ബിജെപിയെ പിണക്കിയാല്‍ കേന്ദ്രത്തില്‍ നിന്ന് യാതൊരു ഫണ്ടും പുതുച്ചേരിക്ക് കിട്ടില്ല. അതിലൂടെ മോശം ഇമേജും രംഗസ്വാമി തേടിയെത്തും. ബിജെപി ഇനിയും ഇത്തരം നീക്കങ്ങള്‍ നടത്തിയാല്‍ ഡിഎംകെ ക്യാമ്പിലേക്ക് എന്‍ആര്‍ കോണ്‍ഗ്രസ് പോകുമെന്ന് ഉറപ്പാണ്. അതിന് മുമ്പ് ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം പരമാവധി വൈകിപ്പിക്കാനും എന്‍ആര്‍ കോണ്‍ഗ്രസ് ശ്രമിക്കും.

  ഹോട്ട് ലുക്കിൽ നേഹ മാലിക്- ചിത്രങ്ങൾ

  English summary
  bjp nominated three leaders as mla's, rift in puducherry nda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X