കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു; രൂക്ഷവിമർശനവുമായി അഖിലേഷ് യാദവ്

Google Oneindia Malayalam News

ദില്ലി: സിനിമയെ ബി ജെ പി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന വിമർശനവുമായി എസ് പി തലവൻ അഖിലേഷ് യാദവ്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം മാത്രമല്ല വിദ്വേഷത്തിന്റെ വാളുപയോഗിച്ച് സിനിമാ വ്യവസായത്തെ ഭിന്നിപ്പിക്കുകയാണ് അവർ ചെയ്യുന്നതെന്നും അഖിലേഷ് പറഞ്ഞു. സിനിമകൾ മാറ്റവും പ്രതീക്ഷയും കൊണ്ടുവരുന്നത് ബി ജെ പിക്ക് ഇഷ്ടമാകുന്നില്ലെന്നും അഖിലേഷ് വിമർശിച്ചു. ട്വിറ്ററിലൂടെയാണ് അഖിലേഷിന്റെ വിമർശനം.

സിനിമാ വ്യവസായത്തെ ഭിന്നിപ്പിക്കുകയാണ്

ബോളിവുഡ് താരങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അഖിലേഷിന്റെ വിമർശനം. 'സിനിമ ഒരു വിനോദ മാധ്യമമാണ്. എന്നാൽ ബി.ജെ.പി അതിനെ തങ്ങളുടെ രാഷ്ട്രീയ പ്രചരണത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. വിഷയം മാത്രമല്ല വിദ്വേഷത്തിന്റെ വാളുപയോഗിച്ച് സിനിമാ വ്യവസായത്തെ ഭിന്നിപ്പിക്കുകയാണ് അവർ .സിനിമകൾ പ്രതീക്ഷയും മാറ്റവും കൊണ്ടുവരുന്നത് ബി ജെ പി ആഗ്രഹിക്കുന്നില്ല', അഖിലേഷ് യാദവ് കുറിച്ചു.

നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി

സുനിൽ ഷെട്ടി , ജാക്ക് ഫറോഫ് എന്നിവർ അടക്കമുള്ള ബോളിവിഡ് താരങ്ങളുമായിട്ടായിരുന്നു യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കൂടിക്കാഴ്ച നടത്തിയത്. അടുത്ത മാസം ലഖ്നൗവില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയര്‍ന്നെന്നും ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലും അന്താരാഷ്ട്ര ചലച്ചിത്രമേളയിലും (ഐഎഫ്എഫ്‌ഐ) അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയിൽ യോഗി ആദിത്യനാഥ് പറഞ്ഞു.

എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം

എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം


'സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിലും സിനിമ നിർണായക പങ്കാണ് വഹിക്കുന്നത്.ഉത്തർപ്രദേശിൽ സിനിമകൾക്ക് ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങൾക്കും സുരക്ഷിത സാഹചര്യം ഒരുക്കും. സിനിമ മേഖലയിൽ നിന്ന് രണ്ട് പേരെ ഞങ്ങൾ എംപിമാരാക്കിയിട്ടുണ്ട്. നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങൾക്കറിയാം', കൂടിക്കാഴ്ചയിൽ യോഗി ആദിത്യനാഥ് പറഞ്ഞു.

'രാഹുൽ ബാബൂ ടിക്കറ്റ് ബുക്ക് ചെയ്തോളൂ , 2024 ജനുവരി 1 ന് അയോധ്യയിൽ രാമക്ഷേത്രം തുറക്കും'; അമിത് ഷാ'രാഹുൽ ബാബൂ ടിക്കറ്റ് ബുക്ക് ചെയ്തോളൂ , 2024 ജനുവരി 1 ന് അയോധ്യയിൽ രാമക്ഷേത്രം തുറക്കും'; അമിത് ഷാ

സബ്‌സിഡി നൽകും

തന്റെ സർക്കാരിന്റെ ചലച്ചിത്ര നയമനുസരിച്ച് യുപിയിൽ ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കിൽ അതിന് 50 ശതമാനം സബ്‌സിഡി നൽകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതുപോലെ, സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കുന്നതിന് 25 ശതമാനം സബ്‌സിഡി നൽകുമെന്നും യോഗി ആദിത്യനാഥ് താരങ്ങളെ അറിയിച്ചു. അതേസമയം ബോളിവുഡിൽ ഇപ്പോൾ വടക്കുന്ന ബഹിഷ്കരണ ക്യാമ്പെയിനിന് എതിരെ ഇടപെടണമെന്ന് കൂടിക്കാഴ്ചയിൽ സുനിൽ ഷെട്ടി ആവശ്യപ്പെട്ടു.

'എന്താണ് യുവജന കമ്മീഷന്റെ ജോലി ? അടുത്ത പി എസ് സി പരീക്ഷക്കുളള 10 ചോദ്യങ്ങൾ'; ജോയ് മാത്യു'എന്താണ് യുവജന കമ്മീഷന്റെ ജോലി ? അടുത്ത പി എസ് സി പരീക്ഷക്കുളള 10 ചോദ്യങ്ങൾ'; ജോയ് മാത്യു

'ഇപ്പോഴാ നീ പെണ്ണായത്, ചൂരിദാർ വാങ്ങി ഇട്'; ഫോട്ടോയ്ക്ക് കടുത്ത അധിക്ഷേപം, പറപ്പിച്ച് റിയാസ് സലീം'ഇപ്പോഴാ നീ പെണ്ണായത്, ചൂരിദാർ വാങ്ങി ഇട്'; ഫോട്ടോയ്ക്ക് കടുത്ത അധിക്ഷേപം, പറപ്പിച്ച് റിയാസ് സലീം

English summary
BJP using cinema for political propoganda ; Akhilesh Yadav with severe criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X