ദാവൂദ് ഇബ്രാഹിമിന്റെ കളി ഇനി നടക്കില്ല... 'കൊള്ളപ്പണം' കൊണ്ട് സ്വന്തമാക്കിയതെല്ലാം പിടിക്കും

Subscribe to Oneindia Malayalam

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞില്ലെങ്കിലും ദാവൂദിനെ വെറുതേ വിടാന്‍ ഇന്ത്യ തയ്യാറല്ല. ദാവൂദിന്റെ സ്വത്ത് വകകളില്‍ പലതും ഇനി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കും.

ദാവൂദിന്റെ മുംബൈയിലുള്ള രണ്ട് കെട്ടിടങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ട്രൈബ്യൂണല്‍ വിധിച്ചു കഴിഞ്ഞു. ഇനി ദാവൂദ് എന്ത് നീക്കം നടത്തും എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

മുംബൈയിലെ രണ്ട് കെട്ടിടങ്ങള്‍

മുംബൈയിലെ ദംബര്‍വാല ബില്‍ഡിങും ഷബ്‌നം ഗസ്റ്റ് ഹൗസും കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാം എന്നാണ് ട്രൈബ്യൂണല്‍ വിധിച്ചിട്ടുള്ളത്. കണ്ടുകെട്ടിയ വസ്തുവകകള്‍ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്ന അപ്പലേറ്റ് ട്രൈബ്യൂണല്‍ ആണ് വിധി പ്രഖ്യാപിച്ചത്.

നേരത്തേ കണ്ടുകെട്ടിയവ

2002 ലും 2005 ലും ആയിട്ടാണ് ഈ കെട്ടിടങ്ങള്‍ നേരത്തെ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നത്. എന്നാല്‍ ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍ ഇതിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കൂടാതെ 27 അപ്പീലുകള്‍ വേറേയും ഉണ്ടായിരുന്നു.

എല്ലാം നിയമ പ്രകാരം

സ്മഗ്‌ളേഴ്‌സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് ആക്ട് പ്രകാരം ആണ് ട്രൈബ്യൂണലിന്റെ വിധി. ഇതോടെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിക്കാന്‍ ദാവൂദിന് കഴിയില്ല.

കള്ളക്കടത്ത് പണം കൊണ്ട്

കള്ളക്കടത്തില്‍ നിന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും സമ്പാദിച്ച പണം കൊണ്ടാണ് കെട്ടിടങ്ങള്‍ വാങ്ങിയത് എന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ട്രൈബ്യൂണലിന്റെ വിധി.

വാടകക്കാര്‍ എന്ത് ചെയ്യും

എന്നാല്‍ കെട്ടിടം വാടകയ്‌ക്കെടുത്തവര്‍ വിധിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. തങ്ങള്‍ കൃത്യമായ വാടക നല്‍കുന്നുണ്ടെന്നും തങ്ങളെ പുറത്താക്കരുതെന്നും ആണ് വാടകക്കാരുടെ ആവശ്യം.

ദാവൂദിന്റെ അമ്മയുടെ പേരില്‍

ദാവൂദ് ഇബ്രാഹിമിന്റെ അമ്മയായ അമ്‌നിയ ബിയുടെ പേരിലാണ് കെട്ടിടം ഉള്ളത്. നിയമപരമായി സമ്പാദിച്ച പണം കൊണ്ടാണ് കെട്ടിടങ്ങള്‍ വാങ്ങിയത് എന്നതിന് ഒരു തെളിവും ഹാജരാക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ദാവൂദിന്റെ പേരില്‍ എന്തൊക്കെയുണ്ട്?

ഇന്ത്യയില്‍ ദാവൂദ് ഇബ്രാഹിമിന് ഇപ്പോഴും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഉണ്ട്. വിവധ രാജ്യങ്ങളിലും ദാവൂദ് സ്വത്തുവകകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 10 രാജ്യങ്ങളിലായി 50 ല്‍പരം വന്‍മൂല്യമുള്ള സ്വത്തുവകകള്‍ ദാവൂദിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദാവൂദ് ഇനി എന്ത് ചെയ്യും

ഇപ്പോഴും ഇന്ത്യയില്‍ ദാവൂദ് ഇബ്രാഹിമിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇപ്പോഴത്തെ തിരിച്ചടിയോട് ദാവൂദ് എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയേണ്ടത്.

English summary
In a major blow to Dawood Ibrahim, a tribunal has given the go ahead to the Centre to take over two of his properties in Mumbai.
Please Wait while comments are loading...