Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്; 9 ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനെതിരെയും കേസ്

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ കൂടുതൽ കള്ളവോട്ട് നടന്നതിന് സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം സിപിഎം പ്രവർത്തകർ കള്ളവോട്ട് രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കേസെടുക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകി. കണ്ണൂർ പാമ്പുരുത്തിയിൽ ഒമ്പത് ലീഗുകാരും ധർമ്മടത്ത് ഒരു സിപിഎം പ്രവർത്തകനും എതിരെയാണ് കേസെടുക്കുക.

ധർമ്മടം മണ്ഡലത്തിലെ 42ാം മണ്ഡലത്തിലാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തി മാപ്പിള എയു.പി സ്കൂളിലും കള്ളവോട്ട് രേഖപ്പെടുത്തി. പാമ്പുരിത്തിയിൽ 12 പേരാണ് കള്ളവോട്ട് ചെയ്തത്. ഇരു സ്ഥലങ്ങളിലുമായി 13കള്ളവോട്ടാണ് നടന്നത്.

voting

അതേസമയം പാമ്പുരിത്തിയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കണ്ടെത്തി. പ്രിസൈഡിംഗ് ഓഫീസറുടെയും പോളിംഗ് ഓഫീസറുടെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. ഇവർക്കെതിരെ നടപടി സ്വീകരിക്കും.

പികെ ശ്രീമതിയുടെയും കെ സുധാകരന്റെയും പോളിംഗ് ഏജന്റുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പോളിംഗ് ബൂത്തുകളിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് നടന്നത് സ്ഥിരീകരിച്ചത്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+