ചൈനക്കെതിരെ ഒരുമുഴം മുന്‍പേ എറിഞ്ഞ് ഇന്ത്യ!!! അതിര്‍ത്തിയിൽ ഇന്ത്യൻ ടണല്‍ !!!

  • Posted By:
Subscribe to Oneindia Malayalam

ഇറ്റനഗർ: അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ ഇന്ത്യ ടണലുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് ടാൺ നിർമ്മിക്കുന്നത്.

സമുദ്ര നിരപ്പിൽ നിന്ന് 4170 മീറ്റർ ഉയരത്തിലുള്ള സിലാ ചുരത്തിലൂടെയുള്ള യാത്രാ സമയം കുറക്കാൻ സഹായിക്കുന്ന രണ്ട് ടണലുകളാണ് ഇന്ത്യ അതിർത്തിയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്.

സൈന്യത്തിന് വളരെ വേഗമെത്തം

സൈന്യത്തിന് വളരെ വേഗമെത്തം

അതിർത്തിയിൽ ചെറു ടണലുകൾ നിർമ്മിക്കുന്നതിലൂടെ സൈന്യത്തിന് വളരെ വേഗം തന്നെ എത്താൻ സാധിക്കും. തവാങ് വഴിയുളള ദൂരം 10 കിലോ മീറ്ററായി കുറക്കാൻ സാധിക്കും കൂടാതെ എത് കലാവസ്ഥയിലും സൈന്യത്തിന് വളരെ പെട്ടെന്ന് എത്താനും സാധിക്കും

പ്രോജക്ട് വാർത്തക് പദ്ധതി

പ്രോജക്ട് വാർത്തക് പദ്ധതി

475 മീറ്റർ, 1790 മീറ്റർ ദൈർഘ്യമുള്ള ടണലുകളാണ് അതിർത്തിയിൽ ഇന്ത്യ നിർമ്മിക്കാൻ പോകുന്നത് ഇതിനായുള്ള പ്രാരംഭപ്രവർത്തനമായ സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിച്ചു കഴിഞ്ഞു.മഴക്കാലത്തിന് ശേഷം സ്ഥലമേറ്റെടുത്തു തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിവരം. പ്രോജക്ട് വാർത്തക് പദ്ധതിയെന്നാണ് ടണൽ നിർമ്മാണത്തിന് പേരും നൽകിയിരിക്കുന്നത്.

അതിർത്തി യാത്ര സുഗമമാകും

അതിർത്തി യാത്ര സുഗമമാകും

അതിർത്തിയിൽ ടണലുകൾ വരുന്നതോടെ അതിർത്തിയാത്ര സുഗകരമാകും. സെലാ ചുരതതിലൂടെയുള്ള ദുർഘടം പിടിച്ച പാതയിൽ കൂടിയുള്ള യാത്ര ടണൽ പൂർത്തിയാകുന്നതോടെ അവസാനിക്കും

സൈന്യത്തിനു പുറമേ ജനങ്ങൾക്കും ഉപയോഗം

സൈന്യത്തിനു പുറമേ ജനങ്ങൾക്കും ഉപയോഗം

അതിർത്തിയിൽ ടണൽ നിർമ്മിക്കുന്നതിലൂടെ സൈന്യത്തിന് പുറമേ കച്ചവടക്കാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ഗുണകരമാകും, കച്ചവടക്കാർക്ക് ചരക്കു നീക്കം വളരെ എളുപ്പം സാധ്യമാകുകയും കൂടാതെ താവാങ്ങിലേക്ക് ടണൽ വഴി വിനോദ സഞ്ചാരികളെ വളരെ വേഗം എത്തിക്കാൻ സാധിക്കുമെന്നും അധികൃതർ പറയുന്നുണ്ട്.

 ഇന്ത്യ-ചൈന അതിർത്തി പ്രശ്നം

ഇന്ത്യ-ചൈന അതിർത്തി പ്രശ്നം

ഡോക് ലയിൽ ചൈനയുടെ റോഡ് നിർമ്മാണമാണ് ഇന്ത്യ- ചൈന പ്രശ്നം രൂക്ഷമാകാൻ കാരണമായത്.ഇന്ത്യ-ചൈന-ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന ലയിലെ ചൈനയുടെ റോഡ് നിർമ്മാണം ഇന്ത്യയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ 16 ന് ആരംഭിച്ച വാദ പ്രതിവാദങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.

സൈന്യത്തെ പിൻവലിക്കുക

സൈന്യത്തെ പിൻവലിക്കുക

നയതന്ത്ര ചർച്ചയിലൂടെയൊന്നും ഇന്ത്യ- ചൈന പ്രസ്നം തീരില്ലെന്നു ചൈന അറിയിച്ചിട്ടുണ്ട്. അതിർത്തിയിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിച്ചാൽ മാത്രമോ അതിർത്തി പ്രശ്നത്തിന് പരിഹാരമാകുകയുള്ളുവെന്നും ചൈന ആവർത്തിച്ചു. ചൈനയുടെ പ്രദേശത്താണ് ഇന്ത്യ അതിക്രമിച്ചു കയറിയെന്നാമ് ഇന്ത്യക്കെതിരെ ചൈനയുടെ ആരോപണം

India Is Wellequipped to Defend Against China, Says Sushma Swaraj
ഇന്ത്യന്‍ സൈന്യം പിന്‍മാറുമോ

ഇന്ത്യന്‍ സൈന്യം പിന്‍മാറുമോ

ശൈത്യകാലത്ത് കാലാവസ്ഥ മോശമാകുന്നതോടെ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്നോ ട്ട് പോകുമെന്നാണ് ഹു ഷിഷെങ് വിലയിരുത്തുന്നത്. തണുപ്പ് അസഹ്യമാകുന്നതോടെ ചൈനീസ് സൈന്യവും പ്രദേശത്തുനിന്ന് പിന്‍വലിയുമെന്നാണ് കരുതുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇരു രാജ്യങ്ങളിലേയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു

English summary
The Border Roads Organisation (BRO), responsible for building and maintaining roads in international border areas, said it would construct two tunnels through the 4,170-metre-high Sela Pass in Arunachal Pradesh.
Please Wait while comments are loading...