കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പി വോട്ടുകള്‍ സഹായിച്ചു, യുപി പിടിച്ചതിന് കാരണങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ജയിക്കാനുണ്ടായ സാഹചര്യം ഓരോന്നായി വിശദീകരിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് നേതൃത്വം. ബിഎസ്പിയില്‍ നിന്ന് അവരുടെ വോട്ടുകള്‍ ബിജെപിയിലേക്ക് ഇത്തവണ മാറിയത് വലിയ രീതിയില്‍ ഗുണം ചെയ്തുവെന്ന് നേതൃത്വം പറയുന്നു. ഒപ്പം ബിജെപി വോട്ട് ചെയ്യാത്തവര്‍ ഇത്തവണ ബിജെപിക്കൊപ്പമെത്തിയതും ജയത്തിന് പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഒബിസി വോട്ടുകള്‍ ബിജെപിയില്‍ നിന്ന് അകന്ന് തുടങ്ങിയെന്ന മുന്നറിയിപ്പും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒബിസി വോട്ടുകള്‍ക്കായി ബിജെപിയുണ്ടാക്കിയ സഖ്യങ്ങളെ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അവരുടെ വോട്ടും സീറ്റും കുറഞ്ഞ് വരികയാണെന്നും സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തുന്നു.

1

പ്രശാന്തിന് സോണിയയുടെ വന്‍ ഓഫര്‍, കോണ്‍ഗ്രസിലെത്തിയാല്‍ കളിമാറും, പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കാണുംപ്രശാന്തിന് സോണിയയുടെ വന്‍ ഓഫര്‍, കോണ്‍ഗ്രസിലെത്തിയാല്‍ കളിമാറും, പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കാണും

യുപി രണ്ടാമതും പിടിച്ചിരുന്നെങ്കിലും ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ആവശ്യപ്പെട്ടിരുന്നു. അപ്‌നാദള്‍, നിഷാദ് പാര്‍ട്ടി എന്നിവരാണ് ബിജെപിയുടെ പ്രധാന സഖ്യകക്ഷികള്‍. ഇതോടൊപ്പം പ്രമുഖ മണ്ഡലങ്ങള്‍ പ്രതീക്ഷ തെറ്റിച്ച് പരാജയപ്പെട്ടതും ഈ റിപ്പോര്‍ട്ടില്‍പറയുന്നുണ്ട്. അപ്‌നാദളിന്റെയും നിഷാദ് പാര്‍ട്ടിയുടെ പ്രാഥമി വോട്ടുബാങ്ക് ബിജെപി പിന്തുണച്ചില്ലെന്ന് ബിജെപി നേതൃത്വം പറയുന്നു. കുര്‍മി വിഭാഗത്തിന്റെ വോട്ട് നഷ്ടം ചൂണ്ടിക്കാണിച്ചായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം.

ബിജെപിയുടെ വോട്ടുബാങ്ക് കൊണ്ട് അപ്‌നാദളിനും നിഷാദ് പാര്‍ട്ടിക്കും നേട്ടമുണ്ടായെന്നാണ് സംസംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. 2017നെ അപേക്ഷിച്ച് ഇവരുടെ വോട്ടുശതമാനം വര്‍ധിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി ഇക്കാര്യം അവകാശപ്പെട്ടത്. ഒബിസി വിഭാഗങ്ങള്‍ കൈയ്യൊഴിഞ്ഞതും ഈ വിഭാഗങ്ങളുടെ പിന്തുണ കിട്ടാത്തതും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തോല്‍വിക്ക് പ്രധാന കാരണമായതായി ബിജെപി പറയുന്നു. കുശ്വാഹ, മൗര്യ, സെയ്‌നി, കുര്‍മി, നിഷാദ്, പാല്‍, ശാക്യ, രാജ്ബര്‍, എന്നിവര്‍ വന്‍ തോതിലാണ് ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നത്. ഇവര്‍ എസ്പിക്ക് സഖ്യത്തിനാണ് വോട്ട് ചെയ്തത്. ഈ വിഭാഗം വന്‍ തോതില്‍ കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ചിരുന്നു.

മുസ്ലീം വിഭാഗത്തിന്റെ വോട്ട് ഭിന്നിച്ചത് എസ്പിക്ക് അനുകൂലമായി മാറുകയായിരുന്നു. ഇത് ബിജെപിക്ക് ചില നിര്‍ണായക സീറ്റുകള്‍ നഷ്ടപ്പെടുന്നതിനും കാരണമായി. രണ്ട് മാസം നീണ്ട അംഗത്വ ക്യാമ്പയിന്‍ നടത്തിയിട്ടും ബിജെപിക്ക് സീറ്റ് കുറഞ്ഞതില്‍ നേതൃത്വം ആശങ്കയിലാണ്. 80 ലക്ഷം പുതിയ.അംഗങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു എന്നാണ് ബിജെപി അവകാശവാദമുന്നയിച്ചത്. 2.9 കോടി അംഗങ്ങളുള്ള പാര്‍ട്ടിയായും ബിജെപി യുപിയില്‍ മാറിയിരുന്നു. ബിജെപിയുടെ ക്ഷേമ പദ്ധതികള്‍ വലിയ രീതിയില്‍ ക്ലിക്കായെന്ന് നേതൃത്വം പറയുന്നു. രാഷ്ട്രീയമായി ബിജെപിയെ പിന്തുണയ്ക്കാത്തവരാണ് ഇവര്‍. എന്നാല്‍ ക്ഷേമ പദ്ധതികളെ ഇവര്‍ തുറന്ന് അംഗീകരിക്കുന്നുണ്ടെന്നും ഒരു പ്രമുഖ നേതാവ് പറഞ്ഞു.

ബിജെപിയുടെ മോശം പ്രകടനം ഗാസിപൂര്‍, അംബേദ്കര്‍ നഗര്‍, അസംഗഡ് ജില്ലകളിലാണ്. ഇവിടങ്ങളിലായുള്ള 22 സീറ്റുകളില്‍ ഒന്ന് പോലും ജയിക്കാന്‍ ബിജെപിക്കായില്ല. അസംഗഡിലെയും അംബേദ്കര്‍ നഗറിലെയും എല്ലാ സീറ്റുകളും എസ്പി വിജയിച്ചു. ഗാസിപൂരിലെ അഞ്ച് സീറ്റിലും എസ്പി വിജയിച്ചു. ബാക്കി രണ്ട് സീറ്റ് എസ്ബിഎസ്പിയും സ്വന്തമാക്കി. ഈ മൂന്ന് ജില്ലകളിലായി ബിജെപി സഖ്യം എട്ട് സീറ്റ് 2017ല്‍ നേടിയിരുന്നു. എസ്പിക്ക് എന്തുകൊണ്ട് കൂടുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ കിട്ടി എന്നതും ബിജെപി പരിശോധിക്കുന്നുണ്ട്. 4.42 ലക്ഷം പോസ്റ്റല്‍ വോട്ടുകളില്‍ എസ്പിക്ക് 2.25 ലക്ഷം പോസ്റ്റല്‍ വോട്ട് കിട്ടി. ബിജെപിക്കും സഖ്യത്തിനും 1.48 ലക്ഷം പോസ്റ്റല്‍ വോട്ടാണ് കിട്ടിയത്.

പെന്‍ഷന്‍ പദ്ധതി പുനരാരംഭിക്കുമെന്ന എസ്പിയുടെ വാഗ്ദാനമാണ് കൂടുതല്‍ പോസ്റ്റല്‍ വോട്ടിന് എസ്പിയെ സഹായിച്ചത്. പല ജില്ലകളിലും ഉദ്യോഗസ്ഥര്‍ എസ്പിയെ പിന്തുണയ്ക്കുന്നുണ്ട്. ഇതെല്ലാം പ്രധാനമന്ത്രിക്കുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും ഇതിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇതിനനുസരിച്ചാണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം ബിജെപി തയ്യാറാക്കുക.

Recommended Video

cmsvideo
ജഹാംഗീര്‍പുരിയില്‍ തമ്മില്‍ത്തല്ലിപ്പിക്കാന്‍ വന്നവര്‍ തല്‍ക്കാലം ജാവോ | Oneindia Malayalam

ബിജെപിയെ വീഴ്ത്താന്‍ പ്രശാന്ത് നിര്‍ദേശിച്ചത് ഈ തന്ത്രം, കോണ്‍ഗ്രസിനെ പഴയ മോഡലിലെത്തിക്കുംബിജെപിയെ വീഴ്ത്താന്‍ പ്രശാന്ത് നിര്‍ദേശിച്ചത് ഈ തന്ത്രം, കോണ്‍ഗ്രസിനെ പഴയ മോഡലിലെത്തിക്കും

English summary
bsp votes shifted to party, bjp finds the reasons behind uttar pradesh election victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X