പ്രധാനമന്ത്രി അപേക്ഷ പരിഗണിച്ചില്ല; വ്യവസായി ബിജെപി ഓഫിസിലെത്തി വിഷം കഴിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഡെറാഡൂൺ: രാജ്യത്ത് നിന്ന് ഉയർന്ന മൂല്യമുള്ള 1000,500 രൂപ നോട്ടുകൾ പിൻവലിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഇനിയും അതിന്റെ പരിണതഫലം അനുഭവിക്കുന്നവർ രാജ്യത്തിൽ ഉണ്ട്. നോട്ട് നിരോധനത്തിൽ നഷ്ടം സംഭിച്ചുവെന്ന് കാട്ടി ബിജെപി ഓഫീസിലെത്തി വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തരഖണ്ഡ് കാർഷിക മന്ത്രി സുബോധ് ഉനിയാലിന്റെ ഡെറാഡൂണിലെ ഓഫീസിലെത്തിയാണ് പ്രകാശ് പാണ്ഡെയെന്നയാൾ വിഷം കഴിച്ചത്. വിഷം കഴിച്ചതിനു ശേഷം പാർട്ടി ഓഫീസിൽ സംസാരിച്ചു കൊണ്ടു നിൽക്കവെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ഇയാളെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നു ഡോക്ടർ അറിയിച്ചു.

sucide

ട്രംപിനെ തള്ളി യുഎസ് വ്യവസായ മേഖലയും; എച്ച് 1 ബി വിസ നിയന്ത്രണം അമേരിക്കയെ പ്രതിസന്ധിലാക്കും

കാത്ഗോഡാമിലെ നായ് കോളനി സ്വദേശിയായ ഇയാൾ ചരക്ക്ഗതാഗത മേഖലയിലെ വ്യവസായിയായിരുന്നു. 2016 ൽ കേന്ദ്ര സർക്കാർ നോട്ട് നിരോധിതിനെ തുടർന്ന് വ്യാപാരത്തിൽ തകർച്ച സംഭവിച്ചെന്ന് ആരോപിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് മുതിർന്നതെന്ന് മന്ത്രി പറഞ്ഞു.‌‌‌‌‌ കച്ചവടത്തിൽ തകർച്ച സംഭവിച്ചതോടെ വ്യാവസായിക ആവശ്യത്തിനായി എടുത്ത ലോണുകളൊന്നും തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, ധനമന്ത്രിയ്ക്കും, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും കത്തയച്ചിരുന്നു. ലോണുകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടിരുന്നെന്നും ഇയാൾ ബിജെപി ഓഫീസിലെത്തിയപ്പോൾ അറിയിച്ചിരുന്നു.

പ്രതിഷേധം ശക്തമായപ്പോൾ നിറവും മാറി, യുപിയിൽ കാവി പൂശിയ ഹജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു

കൃഷിമന്ത്രിയ്ക്ക് മുന്നിൽ പ്രശ്നങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് ഇയാൾ കുഴഞ്ഞു വീണത്. കുഴഞ്ഞു വീണ ഇയാളെ ഉടൻ തന്നെ മന്ത്രിയുടെ കാറികയറ്റി ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. എന്നാൽ പാർട്ടി ഓഫീസിൽ എത്തുന്നതിന മുൻപ് തന്നെ ഇയാൾ വിഷം കഴിച്ചിരുന്നുവെന്നാണ് സംശയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A transporter, who claimed that he had suffered losses due to demonetisation, Saturday collapsed during Uttarakhand Agriculture Minister Subodh Uniyal's Janta Darbar at the BJP office in Dehradun, allegedly after consuming poison.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്