കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് പൗരത്വ ബില്ല്? അനാവശ്യ പ്രചാരണത്തില്‍ വീഴരുത്, വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പായി വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ബില്ല് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങളും സര്‍ക്കാര്‍ നിലപാടും വ്യക്തമാക്കിയാണ് പ്രസ് ബ്യൂറോ ഓഫ് ഇന്ത്യ കുറിപ്പ് ഇറക്കിയത്. മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാത്തതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിക്കുകയാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളായവര്‍ പീഡനം സഹിക്കവയ്യാതെ അഭയം തേടി ഇന്ത്യയിലെത്തിയിരുന്നു. അവര്‍ക്കാണ് പുതിയ ബില്ലിലൂടെ പൗരത്വം നല്‍കുന്നതെന്ന് കേന്ദ്രം വിശദീകരിക്കുന്നു....

ബംഗാളി ഹിന്ദുക്കള്‍ക്ക് വേണ്ടിയോ?

ബംഗാളി ഹിന്ദുക്കള്‍ക്ക് വേണ്ടിയോ?

ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കമാണെന്നാണ് അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രധാന പ്രചാരണം. എന്നാല്‍ ബില്ല് പാസായാല്‍ അഭയാര്‍ഥികള്‍ക്ക് സ്വാഭാവികമായി പൗരത്വം കിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു. പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് പീഡനം മൂലം ഇന്ത്യയിലെത്തിയവര്‍ക്ക് മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണ് പൗരത്വം നല്‍കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.

അസം അക്കോര്‍ഡ്

അസം അക്കോര്‍ഡ്

അസം അക്കോര്‍ഡ് വഴിതിരിച്ചുവിടാനുള്ള നീക്കമാണെന്നാണ് അസമില്‍ നടക്കുന്ന പ്രധാന പ്രചാരണം. പുതിയ ബില്ല് അസം അക്കോര്‍ഡിന്റെ സാധുത നഷ്ടപ്പെടുത്തില്ലെന്ന് കേന്ദ്രം പറയുന്നു.

അസം ജനങ്ങള്‍ക്ക് എതിര്?

അസം ജനങ്ങള്‍ക്ക് എതിര്?

അസമിലെ തദ്ദേശീയരായ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ് പുതിയ ബില്ല് എന്ന പ്രചാരണവും വ്യാപമാകണ്. പൗരത്വ ബില്ല് അസമില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യം മൊത്തം നടപ്പാക്കുന്നതാണ്. പൗരത്വ ബില്ല് എന്‍ആര്‍സിക്ക് എതിരല്ല. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുകയാണ് എന്‍ആര്‍സിയുടെ ലക്ഷ്യം. എന്നാല്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയവരെയാണ് പൗരത്വ ബില്ല് പരിഗണിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

ബംഗാളികള്‍ക്ക് മേധാവിത്വം?

ബംഗാളികള്‍ക്ക് മേധാവിത്വം?

ബംഗാളി സംസാരിക്കുന്നവര്‍ക്ക് അസമില്‍ മേധാവിത്വം ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. അസമില്‍ രണ്ടാം ഭാഷയാണ് ബംഗാളി. ബംഗാളി ഹിന്ദുക്കള്‍ കൂടുതലും താമസിക്കുന്നത് അസമിലെ ബാരക് വാലിയിലണ്. എന്നാല്‍ ബ്രഹ്മപുത്ര വാലിയില്‍ ബംഗാളി ഹിന്ദുക്കള്‍ കുറവാണ്. അവിടെയുള്ള ബംഗാളി ഹിന്ദുക്കളാകട്ടെ അസമീസ് ഭാഷയാണ് സംസാരിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

അസമിന് ഭാരം

അസമിന് ഭാരം

ബില്ല് പാസായാല്‍ ബംഗാളി ഹിന്ദുക്കള്‍ അസമിന് ഭാരമാകുമെന്ന പ്രചാരണവും അസമില്‍ നടക്കുന്നുണ്ട്. രാജ്യം മൊത്തമാണ് പൗരത്വ ബില്ല് നടപ്പാക്കുന്നത്. അസമില്‍ മാത്രമല്ല. മേല്‍പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ അസമില്‍ മാത്രമല്ല താമസിക്കുന്നതെന്നും സര്‍ക്കാര്‍ ഉണര്‍ത്തുന്നു.

ബംഗ്ലാദേശ് കുടിയേറ്റം വര്‍ധിക്കും?

ബംഗ്ലാദേശ് കുടിയേറ്റം വര്‍ധിക്കും?

ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കള്‍ കൂടുതലായി കുടിയേറാന്‍ സാധ്യതയുണ്ട് എന്നാണ് മറ്റൊരു പ്രചാരണം. ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കുന്നത് ഇങ്ങനെ- ബംഗ്ലാദേശില്‍ നിന്നുള്ള മിക്ക ന്യൂനപക്ഷങ്ങളും കുടിയേറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം കുറവാണ്. കുടിയേറ്റവും കുറവാണ്. 2014 ഡിസംബര്‍ 31ന് മുമ്പ് അഭയം ചോദിച്ചെത്തിയവര്‍ക്കാണ് പൗരത്വ ബില്ല് പ്രകാരം പൗരത്വം നല്‍കുകയെന്നും സര്‍ക്കാര്‍ പറയുന്നു.

ആദിവാസി മേഖല നശിക്കും?

ആദിവാസി മേഖല നശിക്കും?

ബംഗാളി ഹിന്ദുക്കളെ അധിവസിപ്പിക്കാന്‍ ആദിവാസി മേഖല കൈയ്യേറാനുള്ള നീക്കം നടക്കുമെന്ന പ്രചാരണവും വ്യാപകമാണ്. ബംഗാളി ഹിന്ദുക്കള്‍ കൂടുതലുള്ള ബാരക് വാലി, ആദിവാസി മേഖലയില്‍ നിന്ന് വളരെ വിദൂരത്താണ് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന പ്രതികരണം. ആദിവാസി ഭൂമി സംരക്ഷണ നിയമത്തില്‍ യാതൊരു കൈക്കടത്തലും സര്‍ക്കാര്‍ നടത്തുന്നില്ല. ആദിവാസി മേഖല ഒഴിവാക്കിയാണ് പൗരത്വ ബില്ല് നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

Recommended Video

cmsvideo
Amit Shah tables Citizenship Amendment Bill in Rajyasabha | Oneindia Malayalam
മുസ്ലിങ്ങള്‍ക്ക് എതിര്?

മുസ്ലിങ്ങള്‍ക്ക് എതിര്?

പൗരത്വ ബില്ല് മുസ്ലിങ്ങള്‍ക്കെതിരായ വിവേചനമാണ് എന്ന പ്രചാരണത്തിനും സര്‍ക്കാര്‍ മറുപടി നല്‍കി. 1955ലെ പൗരത്വ നിയമ പ്രകാരം ഏത് വിദേശികള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം. ഈ നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താതെയാണ് പുതിയ പൗരത്വ ബില്ല് നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

English summary
CAB debate: Govt issues 8-point 'myth-buster' on controversial bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X