ഇതൊക്കെ മതി..! ആന്റണിയും തരൂരും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ കേന്ദ്രം വെട്ടിക്കുറച്ചു !

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 42 രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എകെ ആന്റണി, ശശി തരൂര്‍, അജയ് മാക്കന്‍, പ്രകാശ് ജയ്‌സ്വാള്‍ എന്നിവരടക്കമുള്ള നേതാക്കളുടെ സുരക്ഷയിലാണ് കുറവ് വരുത്തുക. നിലവില്‍ വൈ പ്ലസ് സുരക്ഷയുള്ള ഈ നേതാക്കളെ വൈ വിഭാഗത്തിലേക്ക് താഴ്ത്തും. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡണ്ട് മൗലാന സയിദ് ഖല്‍ബ് സുരക്ഷ നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആര്‍ ആന്‍ഡ് എഡബ്ല്യൂ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയ ശേഷം ചെയ്യേണ്ടത് !! പ്രമുഖ നടന്‍ സുനിക്ക് നല്‍കിയ കൊട്ടേഷന്‍ ഇത് !!!

CONGRESS

ദില്ലിയില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം. 42 നേതാക്കളെയും കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അവലോകനത്തിന് ശേഷമാണ് സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഗിരിജ വ്യാസ്, പ്രിയ രഞ്ജന്‍ദാസ് മുന്‍ഷി, എര്‍പിഎന്‍ സിംഗ് എന്നിവരടക്കം എട്ടുപേരെ സുരക്ഷാ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. രാജീവ് ശുക്ല എംപിയുടെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയില്‍ നിന്നും എക്‌സ് കാറ്റഗറിയിലേക്ക് മാറ്റിയിട്ടുമുണ്ട്.

English summary
The government decided to downgrade the security of 42 politicians which includes 15 Congress leaders.
Please Wait while comments are loading...