കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

ന്യൂഡല്‍ഹി: യുഎസിലും െൈചനയിലും കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്രം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കേരളം, മിസോറാം, മഹാരാഷ്ട്ര,ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു ഭാഗവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍ വീഴ്ച വരുത്തരുതെന്നും ശ്രദ്ധിക്കണമെന്നുമാണ് കേന്ദ്രം നല്‍കുന്ന ഉപദേശം.

covid

കേരളത്തില്‍ ഇന്ന് 353 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, മലപ്പുറം 7, വയനാട് 7, കാസര്‍കോട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കേരളത്തില്‍ കഴിഞ്ഞ ആഴ്ച 2321 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളിലെ 31.8 ശതമാനമാണ്. കൂടാതെ പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 13.45 ശതമാനത്തില്‍ നിന്ന് 15.53 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്. പരിശോധന, ട്രാക്കിങ്, ചികിത്സ, വാക്‌സിനേഷന്‍, ഉചിതമായ പെരുമാറ്റം എന്നിവ തുടരണമെന്നും നിര്‍ദേശമുണ്ട്.

കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു; നിഖില്‍ പൈലിക്ക് വേണ്ടി ഡീന്‍ കുര്യാക്കോസിന്റെ പോസ്റ്റ്, പ്രതിഷേധംകള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു; നിഖില്‍ പൈലിക്ക് വേണ്ടി ഡീന്‍ കുര്യാക്കോസിന്റെ പോസ്റ്റ്, പ്രതിഷേധം

ഡല്‍ഹിയില്‍ മാത്രം പുതുതായി കഴിഞ്ഞ ആഴ്ച 724 പേരില്‍ നിന്ന് 826 പേരിലേക്ക് കൊവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ പുതിയ കേസുകളില്‍ 11.33 ശതമാനമാണ്. കഴിഞ്ഞ ആഴ്ചയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്കിലും 0.51 ശതമാനത്തില്‍ നിന്ന് 1.25 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

ഹരിയാനയില്‍ പ്രതിവാര കേസുകളില്‍ 367ല്‍ നിന്ന് 416 ലേക്ക് വര്‍ധനവുണ്ടായി. ഇത് ഇന്ത്യയിലെ കൊവിഡ് കേസിന്റെ 5.70 ശതമാനമാണ്. കഴിഞ്ഞ ആഴ്ചയില്‍ സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 0.51 ശതമാനത്തില്‍ നിന്ന് 1.06 ശതമാനമായി ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ആഴ്ച 794 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യയിലെ കൊവിഡ് രോഗികളിലെ 10.9 ശതമാനമാണ്. കൊവിഡ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. 0.39 എന്ന ശതമാനത്തില്‍ നിന്ന് 0.43 ആയാണ് വര്‍ധിച്ചത്. മിസോറാമില്‍ കഴിഞ്ഞ ആഴ്ച 814 പേര്‍ക്കാണ് കൊവിഡ് രോഗബാധയുണ്ടായത്. ഇത് ഇന്ത്യയിലെ കണക്കിന്റെ 11.16 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്ക് 14.38 ശതമാനത്തില്‍ നിന്ന 16.48 ശതമാനമായി ആയി ഉയര്‍ന്നു.

സൺ കിസസ്സ് റെബ മോണിക്ക; അതല്ലെ ശെരി....വൈറലായ ചിത്രങ്ങൾ ഇങ്ങനെ

English summary
centre warns five states including kerala over covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X