ചന്ദ്രബാബു നായിഡുവും മണിക് സര്‍ക്കാറും തമ്മിലെന്ത്? കോടീശ്വരന്‍മാരായ മുഖ്യന്‍മാര്‍ ആരൊക്കെ?

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ഏറ്റവുമധികം സ്വത്തുള്ള മുഖ്യമന്ത്രിമാര്‍ ആരൊക്കെയാണെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്(എഡിആര്‍) പുറത്തുവിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ ചില പേരുകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പട്ടികയില്‍ ഒന്നാമന്‍. കോടീശ്വരനായ നായിഡുവിന് 177 കോടിയുടെ ആസ്തിയുണ്ട്.

പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് സിപിഎം നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാറാണ്. 26 ലക്ഷം രൂപയാണ് മണിക്ക് സര്‍ക്കാറിന്റെ ആകെയുള്ള ആസ്തി. മമതാ ബാനര്‍ജിയും മെഹബൂബ മുഫ്തിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

കോടീശ്വരന്‍മാര്‍

കോടീശ്വരന്‍മാര്‍

ഇന്ത്യയിലെ പല മുഖ്യമന്ത്രിമാരും കോടീശ്വരന്‍മാരാണെന്നാണ് ഇവര്‍ സമര്‍പ്പിച്ച സ്വത്തുവിവര കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. ചന്ദ്രബാബു നായിഡു ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു 129 കോടിയുമായി രണ്ടാം സ്ഥാനത്താണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന് 48 കോടിയുടെ ആസ്തിയുണ്ട്. 29 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരാണ് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.

സിപിഎം നേതാക്കള്‍

സിപിഎം നേതാക്കള്‍

പട്ടികയില്‍ രണ്ട് സിപിഎം നേതാക്കളാണ് ഉള്‍പ്പെട്ടത്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും കേരള മുഖ്യമന്ത്രി പിണറായി വിജയനും. ഇതില്‍ 1.7 കോടി രൂപയുമായി ഏറ്റവുമധികം സ്വത്തുള്ള പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് പിണറായി. അതേസമയം എളിയ ജീവിതം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മണിക്ക് സര്‍ക്കാരിന് 26 ലക്ഷത്തിന്റെ ആസ്തി മാത്രമാണുള്ളത്. മണിക്ക് സര്‍ക്കാരിനേക്കാള്‍ 680 ഇരട്ടി അധികമാണ് ഒന്നാം സ്ഥാനത്തുള്ള ചന്ദ്രബാബു നായിഡുവിന്റെ സമ്പാദ്യം.

രണ്ട് സ്ത്രീകള്‍

രണ്ട് സ്ത്രീകള്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമാണ് പട്ടികയില്‍ ഏറ്റവും വേറിട്ട് നിന്നത്. സ്ത്രീ സാന്നിധ്യങ്ങളായ ഇവര്‍ അമിതമായി സ്വത്ത് സമ്പാദിച്ചില്ലെന്നും എളിയ ജീവിതമാണ് നയിക്കുന്നതെന്നും പട്ടികയില്‍ നിന്ന് വ്യക്തമാണ്. മെഹബൂബയ്ക്ക് 55 ലക്ഷവും മമതയ്ക്ക് 30 ലക്ഷത്തിന്റെയും സമ്പാദ്യമാണുള്ളത്. ഏറ്റവും കുറഞ്ഞ സ്വത്തുള്ളവരില്‍ രണ്ടു മൂന്നും സ്ഥാനത്താണ് ഇവര്‍ രണ്ടു പേരും. ഭരണത്തിലിരിക്കെ ഇവരുടെ സ്വത്തുക്കള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടിലില്ല.

പ്രായം കുറഞ്ഞവര്‍

പ്രായം കുറഞ്ഞവര്‍

അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് ഏറ്റവും പ്രായം മുഖ്യമന്ത്രി. 35 വയസാണ് പെമ ഖണ്ഡുവിനുള്ളത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ് എന്നിരവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അതേസമയം ഭരണത്തില്‍ സ്ത്രീ സാന്നിധ്യം കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം പട്ടികയിലെ 55 ശതമാനം പേരും ഒരുകോടിയുടെയും 10 കോടിയുടെയും ഇടയില്‍ സ്വത്തുള്ളവരാണ്. 19 ശതമാനത്തിന് ഒരു കോടിയില്‍ താഴെയാണ് വരുമാനം.

English summary
chandrababu naidu is richest cm in india

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്