ചിത്രകൂട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വിജയം, തോറ്റമ്പി ബിജെപി, ഗുജറാത്തിലും!!

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. 14,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലാന്‍ഷു ചതുര്‍വേദി വിജയിച്ചത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10, 970 വോട്ടുകള്‍ക്കാണ് ചിത്രകൂട്  മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചത്.

 congress-flag

നവംബര്‍ 9ന് നടന്ന തിരഞ്ഞെടുപ്പില്‍ ബിജപിയുടെ ശങ്കര്‍ ദയാല്‍ ത്രിപാഠിയ്‌ക്കെതിരെ 14,133 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലാന്‍ഷു ചതുര്‍ത്ഥി വിജയിച്ചത്. 2,455 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സത്‌ന ജില്ലയില്‍ അതീവ സുരക്ഷയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ പ്രേം സിംഗിന്റ മരണത്തെ തുടര്‍ന്നാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്. ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ചിത്രകൂട് നിയമസഭാ മണ്ഡലമാണിത്.

English summary
The Congress today retained the Chitrakoot Assembly constituency in Madhya Pradesh with its candidate winning the seat in a bypoll with an improved margin of over 14,000 votes. In the 2013 Assembly polls, the party had won the seat with a margin of 10,970 votes.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്