ആര്‍ക്കും നിശബ്ദരാക്കാനാവില്ല,നാഷണല്‍ ഹെറാള്‍ഡ് നിശബ്ദരായിരിക്കില്ല:രാഹുല്‍ ഗാന്ധി

Subscribe to Oneindia Malayalam

ബംഗലൂരു:എട്ട് വര്‍ഷങ്ങള്‍ നീണ്ട സമാധിക്കു ശേഷം ശേഷം ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് പുനര്‍ജന്‍മം. നാഷണല്‍ ഹെറാള്‍ഡ് ഓര്‍മ്മപ്രസിദ്ധീകരണത്തിന്റെ പ്രകാശനകര്‍മ്മം രാഹുല്‍ ഗാന്ധി ബംഗലൂരുവില്‍ നിര്‍വ്വഹിച്ചു.ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പത്രത്തിനും പുനര്‍ജന്‍മം ലഭിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ ശബ്ദമായി നിലകൊണ്ട പത്രമായിരുന്നു നാഷണല്‍ ഹെറാള്‍ഡ്.മുത്തച്ഛന്‍ തുടങ്ങിവെച്ച സംരംഭത്തിന്റെ ഓര്‍മ്മ പുതുക്കിയപ്പോള്‍ അതിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് കൊച്ചുമകനാണെന്ന പ്രത്യേകതയുമുണ്ട്.

1938 ലാണ് നാഷണല്‍ ഹെറാള്‍ഡിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. നീലഭ് മിശ്ര ആയിരുന്നു എഡിറ്റര്‍. കഴിഞ്ഞ വര്‍ഷം nationalherald.com എന്ന പേരില്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ആരംഭിച്ചിരുന്നു. ആര്‍ക്കും തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല എന്നു പറഞ്ഞ രാഹുല്‍ ഗാന്ധി നാഷണല്‍ ഹെറാള്‍ഡ് നിശബ്ദരായിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. പാവപ്പെട്ടവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും അവഗണിക്കുകയാണ് ബിജെപി എന്നും രാഹുല്‍ കുറ്റപ്പെടുത്തി.

dailyherald

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പത്രത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടുള്ള പ്രസിദ്ധീകരണത്തിന്റെ പ്രകാശനം നടക്കുന്നത്. 1973 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ ഏറ്റെടുത്തതില്‍ അഴിമതി ഉണ്ട് എന്നാരോപിച്ച് സുബ്രമഹ്ണ്യന്‍ സ്വാമിയാണ് പരാതി നല്‍കിയത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമേ കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, സുമന്‍ ദുബെയ്, സാം പിത്രോദ എന്നിവരും യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കേസില്‍ പ്രതികളാണ്.

English summary
Commemorative publication of National Herald released by Rahul Gandhi
Please Wait while comments are loading...