• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയില്‍ രണ്ട് വെല്ലുവിളിയുമായി കോണ്‍ഗ്രസ്... ആ നേതാവ് വേണ്ടെന്ന് സഖ്യം!!

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് വെല്ലുവിളികള്‍ മുന്നില്‍ പ്രതിസന്ധിയിലായി കോണ്‍ഗ്രസ്. പ്രധാന സഖ്യമായ എന്‍സിപിയിലെ നേതാക്കള്‍ കൊഴിഞ്ഞു പോകുന്നതും, രാജ് താക്കറെയുമായുള്ള സഖ്യവുമാണ് കോണ്‍ഗ്രസിനെ പ്രശ്‌നത്തിലാക്കുന്നത്. അതേസമയം പ്രകാശ് അംബേദ്ക്കറുമായുള്ള സഖ്യം സാധ്യമായിട്ടില്ല. ജില്ലാ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെയാണ് ഈ പ്രശ്‌നം വന്നിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാന്‍, കെസി വേണുഗോപാലും ജോതിരാദിത്യ സിന്ധ്യയും പ്രത്യേക ശ്രമിക്കുന്നുണ്ട്. അതേസമയം ഉത്തര്‍പ്രദേശില്‍ സിന്ധ്യയുടെ പ്രവര്‍ത്തനം വേണ്ട വിധത്തില്‍ ഫലിച്ചില്ലെന്നും, പിന്നെങ്ങനെ മഹാരാഷ്ട്രയില്‍ ഇത് വിജയിക്കുമെന്നും നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. യുപിയില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും അടിത്തട്ട് മുതല്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തകരുടെ ശക്തിയുണ്ടാക്കാനാണ് സിന്ധ്യയുടെ ശ്രമം.

എന്‍സിപിയുടെ ആശങ്ക

എന്‍സിപിയുടെ ആശങ്ക

എന്‍സിപിയുടെ സതാര എംപി ഉദയന്‍രാജെ ഭോസ്ലെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഛത്രപതി ശിവജിയുടെ പരമ്പരയിലുള്ളവരാണ് ഉദയന്‍രാജെ. അദ്ദേഹം എന്‍സിപി വിട്ടാല്‍ സതാര ഒന്നടങ്കം ബിജെപിയിലേക്ക് പോകും. ദേവേന്ദ്ര ഫട്‌നാവിസുമായി ഉദയന്‍രാജെ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഭോസ്ലെയെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ സഹായം ശരത് പവാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സിന്ധ്യക്കായിരിക്കും ഇതിന്റെ ചുമതല.

എംഎന്‍എസ് സഖ്യം

എംഎന്‍എസ് സഖ്യം

രാജ് താക്കറെയുമായുള്ള സഖ്യം കോണ്‍ഗ്രസിനുള്ളില്‍ വലിയൊരു വിഭാഗത്തിന് താല്‍പര്യമില്ലാത്തതാണ്. സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിന് പിന്നാലെ താക്കറെയെ പിന്തുണച്ചത് പാര്‍ട്ടിയില്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. രാജ് താക്കറെയുടെ തീവ്രമായ പ്രതിച്ഛായ കാരണം മുസ്ലീങ്ങളും ദളിതുകളും തങ്ങള്‍ക്ക് വോട്ടു ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇതും കൂടി ബിജെപിക്ക് പോയാല്‍ കോണ്‍ഗ്രസ് തരിപ്പണമാകും. അതേസമയം ഉത്തരേന്ത്യക്കാരുടെ വോട്ടുകളും കോണ്‍ഗ്രസിന് നഷ്ടമാക്കുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

ജോതിരാദിത്യ സിന്ധ്യ അടക്കമുള്ള ആറ് പേരെ സ്‌ക്രീനിംഗ് കമ്മിറ്റിയായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഓരോ നീക്കങ്ങളും കെസി വേണുഗോപാല്‍ നിരീക്ഷിക്കുന്നുണ്ട്. അതേസമയം 100 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിക്കും. സോണിയയുടെ നിര്‍ദേശപ്രകാരമാണിത്. സംസ്ഥാനങ്ങളുടെ നിര്‍ദേശം പരിഗണിച്ച് സോണിയയാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുക. യുവാക്കള്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം.

വിമതര്‍ക്ക് ടിക്കറ്റ്

വിമതര്‍ക്ക് ടിക്കറ്റ്

കോണ്‍ഗ്രസിലും എന്‍സിപിയിലും മറുകണ്ടം ചാടാന്‍ സാധ്യതയുള്ളവര്‍ക്കെല്ലാം സീറ്റ് നല്‍കാനാണ് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഏറ്റവും മോശം സംഘടനാ സംവിധാനമാണ് ഉള്ളതെന്ന് സിന്ധ്യ പറയുന്നു. ജില്ലാ സമിതികളില്‍ പുതിയ അധ്യക്ഷനെ നിയമിക്കാനാണ് തീരുമാനം. അധികാരം ഒരു വ്യക്തിയില്‍ മാത്രമായി വര്‍ഷങ്ങളായി നില്‍ക്കുന്നതാണ് ഗ്രൂപ്പിസം കാരണമെന്നാണ് സിന്ധ്യയുടെ റിപ്പോര്‍ട്ട്. രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് ജില്ലാ പ്രസിഡന്റിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്.

സഖ്യം ഇങ്ങനെ

സഖ്യം ഇങ്ങനെ

പ്രകാശ് അംബേദ്ക്കറുമായി സഖ്യമില്ലെങ്കില്‍, അനൗദ്യോഗിക സഖ്യം കോണ്‍ഗ്രസിന് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ വേണമെന്ന് ജില്ലാ സമിതികള്‍ക്ക് നിര്‍ദേശമുണ്ട്. വിബിഎ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനോട് വോട്ടുമറിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വിബിഎയ്ക്ക് സ്വീകാര്യമാകാന്‍ സാധ്യതയുണ്ട്. അതേസമയം എന്‍സിപിയുമായി തുല്യ നിലയിലുള്ള സീറ്റുകള്‍ പങ്കുവെക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 25 സീറ്റുകള്‍ വരെ എംഎന്‍എസിന് നല്‍കിയേക്കും.

സ്ഥാനാര്‍ത്ഥികളെ ഇനി സോണിയ ഗാന്ധി തീരുമാനിക്കും...സീനിയര്‍ ശുപാര്‍ശ ഒഴിവാക്കും!!

English summary
congress have 2 problems in maha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X