കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ നിയമ മന്ത്രി ഹന്‍സ് രാജ് ഭരദ്വാജ് അന്തരിച്ചു... വിടപറഞ്ഞത് കോണ്‍ഗ്രസിലെ ഔട്ട്‌സ്‌പോക്കണ്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഹന്‍സ് രാജ് ഭരദ്വാജ് അന്തരിച്ചു. കോണ്‍ഗ്രസിലെ ശക്തരായ നേതാക്കളിലൊരാളായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. നേതൃത്വത്തിനെതിരെ അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. ദില്ലിയില്‍ വെച്ചായിരുന്നു അന്ത്യം. 2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറായിരുന്നു. കേരളത്തിന്റെ ചുമതല കൂടി അദ്ദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് അദ്ദേഹം ഉപേക്ഷിച്ചു.

1

1982ലാണ് ഭരദ്വാജ് ആദ്യമായി രാജ്യസഭയിലെത്തുന്നത്. പിന്നീട് നിയമകാര്യ സഹമന്ത്രിയായി. 1984ലായിരുന്നു ഈ നിയമനം. 1988ല്‍ അദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്ലാനിംഗ് ആന്‍ഡ് പ്രോഗ്രാമിംഗ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു അദ്ദേഹം. 2004 മുതല്‍ 2009 വരെയുള്ള ഒന്നാം യുപിഎ സര്‍ക്കാരിലാണ് അദ്ദേഹം നീതി ന്യായ വകുപ്പ് മന്ത്രിയായിരുന്നത്. മധ്യപ്രദേശില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്.

2006ല്‍ ഹരിയാനയില്‍ നിന്ന് എതിരില്ലാതെ അദ്ദേഹം രാജ്യസഭയിലെത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ കടുത്ത വിമര്‍ശകനായിട്ടാണ് ഹന്‍സ് രാജ് അറിയപ്പെടുന്നത്. രാഹുല്‍ ഗാന്ധി നേതൃ ശേഷിയില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ ഇതുവരെ താന്‍ നേതാവായി കാണുന്നില്ലെന്നും, ഒരു പദവി കിട്ടുമ്പോള്‍ മാത്രമേ അദ്ദേഹം അക്കാര്യം മനസ്സിലാക്കൂ എന്നും ഹന്‍സ് രാജ് പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ പഠിച്ചുവരികയാണ്. ജനം അദ്ദേഹത്തെ സ്വീകരിച്ചാല്‍ മാത്രമേ നേതാവായി അദ്ദേഹം മാറൂ. കോണ്‍ഗ്രസ് മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്നും, അതെപ്പോഴും പരാജയപ്പെടുമെന്നും എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം നിയമ മന്ത്രിയായിരുന്നപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ നിയമവ്യവസ്ഥയെ സ്വാധീനിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം നേതൃത്വത്തിനുള്ളില്‍ അദ്ദേഹത്തെ ഔട്‌സ്‌പോക്കണാക്കിയിരുന്നു. രാഹുലിന് ഗ്രൗണ്ട് റിയാലിറ്റിയെ കുറിച്ച് അറിയില്ലെന്നും ഹന്‍സ് രാജ് ഭരദ്വാജ് ആരോപിച്ചിരുന്നു.

English summary
congress leaders hansraj bhardwaj passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X