കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വാഴ്ത്തി കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍...മധ്യപ്രദേശില്‍ അപ്രതീക്ഷിത നീക്കം!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരേ സമയം കോണ്‍ഗ്രസും ബിജെപിയും കുരുക്കില്‍. ബിജെപിയുടെ ക്യാമ്പയിനെ പുകഴ്ത്തി സംസ്ഥാന ഉപാധ്യക്ഷന്‍ സംസാരിച്ചത് നേതാക്കളെ അമ്പരിപ്പിച്ചിരിക്കുകയാണ്. അതേസമയം ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുമിത്ര മഹാജന്‍ വലിയ ആരോപണങ്ങള്‍ക്ക് നടുവിലാണ്. സംസ്ഥാനത്ത് നേത്ര ശസ്ത്രക്രിയ നടത്തി കാഴ്ച്ച നഷ്ടപ്പെട്ട ആശുപത്രിയുടെ പേരില്‍ അവര്‍ പ്രതിക്കൂട്ടിലാണ്.

അതേസമയം സംസ്ഥാനത്ത് നേതാക്കളെ കൂറുമാറ്റുന്നത് തുടരുന്നതിനിടയിലാണ് ഇത്തരമൊരു നീക്കം നടന്നത്. എട്ടിലധികം ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങളും സജീവമാക്കിയിരിക്കുകയാണ്. ഇതിനിടെ സുമിത്ര മഹാജനെതിരെ പുതിയ ആരോപണങ്ങള്‍ വന്നത് ബിജെപിക്ക് വലിയ തലവേദനയാവും.

ഉപാധ്യക്ഷന്റെ പുകഴ്ത്തല്‍

ഉപാധ്യക്ഷന്റെ പുകഴ്ത്തല്‍

കോണ്‍ഗ്രസ് സംസ്ഥാന സമിതി ഉപാധ്യക്ഷന്‍ പ്രകാശ് ജെയിനാണ് ബിജെപിയെ പുകഴ്ത്തിയിരിക്കുന്നത്. ബിജെപിയുടെ മെമ്പര്‍ഷിപ്പ് വമ്പന്‍ വിജയമാണെന്നും, മികച്ചതാണെന്നും ജെയിന്‍ പറയുന്നു. കോണ്‍ഗ്രസ് യോഗത്തില്‍ വെച്ചായിരുന്നു ജെയിന്‍ ബിജെപിയെ പുകഴ്ത്തി. വളരെ സിസ്റ്റമാറ്റിക് ആയിട്ടാണ് ബിജെപി അംഗത്വ പരിപാടി നടത്തുന്നത്. നമ്മുടെ പാര്‍ട്ടിയില്‍ അംഗങ്ങളെ കിട്ടില്ലെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് സ്‌റ്റേഷനില്‍ ഇരിക്കാന്‍ പോലും ആളുകളെ കിട്ടില്ലെന്നും ജെയിന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ അമ്പരപ്പ്

കോണ്‍ഗ്രസില്‍ അമ്പരപ്പ്

ഇത്തരമൊരു പ്രസ്താവന ജെയിന്‍ നടത്തിയതില്‍ അമ്പരന്നിരിക്കുകയാണ് സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസില്‍ ബിജെപിയോട് അനുഭാവമുള്ളവര്‍ ഉണ്ടെന്ന് നേരത്തെ തന്നെ കമല്‍നാഥിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത്തരം ആളുകള്‍ കൂടി വരുന്നുവെന്നാണ് ജെയിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന് വലിയ തലവേദനയാവും. അതേസമയം ബിജെപിയുടെ സംഘടനാ ശക്തി ദുര്‍ബലപ്പെടുത്തുകയാണ് ഇതിനുള്ള വഴിയായി കമല്‍നാഥ് മുന്നില്‍ കാണുന്നത്.

തിരിച്ചടി ഇങ്ങനെ

തിരിച്ചടി ഇങ്ങനെ

സുമിത്ര മഹാജനാണ് ശരിക്കും കുടുങ്ങിയിരിക്കുന്നത്. ഇന്‍ഡോറിലെ സ്വകാര്യ ആശുപത്രിയില്‍ നേത്ര ശസ്ത്രക്രിയ നടത്തിയ 11 പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു. ഈ ആശുപത്രിയില്‍ സുമിത്ര മഹാജന്റെ കീഴിലുള്ളതാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാകേഷ് സിംഗ് പറയുന്നു. വര്‍ഷങ്ങളായി ഇത് നടത്തുന്നത് മഹാജനാണ്. 2010ല്‍ ഈ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവില്‍ 18 പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടതോടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. 2011ല്‍ ഈ ആശുപത്രിയുടെ ലൈസന്‍സ് പുതുക്കാന്‍ ഇടപെട്ടത് സുമിത്ര മഹാജനാണെന്നും രാകേഷ് സിംഗ് പറഞ്ഞു.

കമല്‍നാഥിന്റെ നീക്കം

കമല്‍നാഥിന്റെ നീക്കം

സംസ്ഥാനത്ത് ബിജെപിക്ക് മുന്നില്‍ അംഗത്വ ക്യാമ്പയിനില്‍ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിനെ തളര്‍ത്തുമെന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ആശുപത്രി വിഷയത്തില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് കമല്‍നാഥ്. ജൂലായ് 20ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചെങ്കിലും ഇതുവരെ കാര്യമായ ഫലമുണ്ടായിട്ടില്ല. ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. സംഘടനാ ചുമതലയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് ഇത്തരമൊരു ക്യാമ്പയിന്‍ നടത്തുന്നുണ്ടോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഇത് കമല്‍നാഥിനെ ചൊടിപ്പിച്ചിട്ടുണ്ട്.

മുന്നോട്ട് കുതിക്കാന്‍

മുന്നോട്ട് കുതിക്കാന്‍

ബിജെപിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്ന് കമല്‍നാഥ് ഉറപ്പിക്കുന്നു. പക്ഷേ അതിന് മുമ്പ് ആശുപത്രി വിഷയം ദേശീയ തലത്തില്‍ വരെ പ്രചാരണമായുധമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ ഗുണമേന്‍മയെ കുറിച്ചുള്ള പരിശോധനയില്‍ ആര്‍എസ്എസ് നേതാക്കളും പങ്കെടുത്തിരുന്നു. രണ്ട് സ്വകാര്യ ആശുപത്രികളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരായ സുധീര്‍ മഹാശബ്ദെ, സുഭാഷ് ബന്ദെ എന്നിവര്‍ ആര്‍എസ്എസ് അംഗങ്ങളുമാണ്. ഇവര്‍ക്കെതിരെയും കേസെടുക്കാനാണ് കമല്‍നാഥിന്റെ അടുത്ത നീക്കം.

 ചൗഹാനും കുരുക്ക്

ചൗഹാനും കുരുക്ക്

സുമിത്ര മഹാജന്റെ ആവശ്യപ്രകാരം ശിവരാജ് സിംഗ് ചൗഹാനാണ് ആശുപത്രിയുടെ ലൈസന്‍സ് പുനസ്ഥാപിച്ചത്. ആര്‍എസ്എസ് അനുഭാവമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സുമിത്ര മഹാജന്റെ അടുത്തയാളായ ജയന്ത് ബിസെ ഈ ആശുപത്രിയില്‍ പങ്കാളിത്തമുണ്ട്. അതേസമയം ആശുപത്രിക്കെതിരെയും മറ്റ് നേതാക്കള്‍ക്കെതിരെയും കൂടുതല്‍ നടപടികള്‍ എടുക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇതില്‍ ബിജെപിയുമായി അനുഭാവം ഉള്ളവര്‍ ഉണ്ട്. അത് സംസ്ഥാനത്തും ദേശീയ തലത്തിലും ബിജെപിയെ കുരുക്കിലാക്കുമെന്നാണ് കമല്‍നാഥിന്റെ പ്രതീക്ഷ.

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!

English summary
congress leader praises bjp and kamalnath hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X