Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിൽ കോൺഗ്രസ് വിഘടനവാദം പ്രോത്സാഹിപ്പിച്ചു; കോൺഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

ഇംഫാൽ; മണിപ്പൂരിൽ കോൺഗ്രസ് വിഘടനവാദം പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിഘടനാവാദം പ്രോത്സാഹിപ്പിക്കാനാണ് കോൺ ഗ്രസ് ശ്രമിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ ജനങ്ങളെ വെർച്വൽ പ്രസം ഗത്തിൽ അഭിസംഭോദന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മണിപ്പൂരിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു.

"കോൺഗ്രസ് പാർട്ടി മണിപ്പൂരിനെ കൊള്ളയടിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആളുകൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവർക്ക് ഒരിക്കലും സമയമില്ല. കോൺഗ്രസ് മണിപ്പൂരിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചില്ല, വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചു. മണിപ്പൂരിന്റെ വികസനത്തിനായി ഭാരതീയ ജനതാ പാർട്ടി പ്രവർത്തിക്കുന്നു. ഇത് അവരുടെ (കോൺഗ്രസ്) ഭിന്നിപ്പിച്ച് ഭരിക്കാനുള്ള പദ്ധതികളെ തകർക്കുകയാണ്" പ്രധാനമന്ത്രി പറഞ്ഞു.

narendra-modi

ബിജെപി മണിപ്പൂരിൽ എയിംസും കായിക സർവ്വകലാശാലയും നിർമ്മിക്കാൻ പദ്ധതിയിടുകയാണെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് 100 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട് അനുവദിക്കാൻ പദ്ധതിയുണ്ടെന്നും മോദി പറഞ്ഞു. "ഇത് ആത്മനിർഭർ ഭാരതത്തിന്റെ കാലമാണ്. ഈ ദശകം വികസനത്തിന്റെയും പുരോഗതിയുടെയും ദശകമാണ്, മണിപ്പൂർ ഇന്ന് ഈ ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ്," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ട്രെയിനിനായി മണിപ്പൂർ വർഷങ്ങളോളം കാത്തിരിക്കുകയായിരുന്നു. ബിജെപി സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ ആരംഭിക്കുകയും മണിപ്പൂരിനെ ഇന്ത്യയുടെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം പുതിയ റെയിൽവേ ലൈനുകളും ഉടൻ നിർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി വാ ഗ്ദാനം നൽകി.

മണിപ്പൂരിൽ തിങ്കളാഴ്ച നടന്ന ആദ്യഘട്ടത്തിൽ 78.03% പോളിംഗ് രേഖപ്പെടുത്തി, 173 സ്ഥാനാർത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നീ അഞ്ച് ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 60 നിയമസഭാ സീറ്റുകളാണുള്ളത്. ബാക്കിയുള്ള സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മാർച്ച് 5 ന് നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ നടക്കുക.

അതേ സമയം മണിപ്പൂരിലെ ആദ്യഘട്ട പോളിംഗ് ദിനത്തിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയതോടെ ഒരു പോളിംഗ് സ്‌റ്റേഷനിൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. കീതേൽമാൻ ബിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന തീരുമാനത്തിലേക്ക് കമ്മീഷൻ എത്തിയത്. തലസ്ഥാന നഗരമായ ഇംഫാലിന് പടിഞ്ഞാറുള്ള ജില്ലയിലാണ് സംഘർഷമുണ്ടായത്.

Recommended Video

cmsvideo
    യോഗി അടുത്ത പ്രധാനമന്ത്രി,സൂചന നൽകി ഷാ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+