• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹരിയാനയില്‍ പത്ത് കല്‍പ്പനകളുമായി കോണ്‍ഗ്രസ്; പണമില്ലെങ്കിലും വേണ്ടത് മാന്യത, 5000 രൂപയും

ഛണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രചാരണ രീതികളില്‍ മാറ്റംവരുത്തി. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നീക്കം ഊര്‍ജിമാക്കിയ പാര്‍ട്ടി പത്ത് കല്‍പ്പനകള്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് കോണ്‍ഗ്രസ് പുതിയ നിര്‍ദേശങ്ങളായി നല്‍കിയിരിക്കുന്നത്. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളുടെ മാന്യത ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് നേരിടുക എന്ന ഉദ്ദേശമാണ് പുതിയ കല്‍പ്പനകള്‍ക്ക് പിന്നില്‍.

ജനങ്ങള്‍ക്കിടയില്‍ മോശപ്പേര് വീണവരെ സ്ഥാനാര്‍ഥികളാക്കേണ്ടതില്ല എന്നാണ് തീരുമാനം. കോണ്‍ഗ്രസ് നേരിടുന്ന പണമില്ലാത്ത പ്രതിസന്ധി മറികടക്കാന്‍ അന്തസ്സുള്ള സ്ഥാനാര്‍ഥികളെ കളത്തിലിറക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഹരിയാനയിലെ കോണ്‍ഗ്രസിന്റെ പ്രചാരണം. വിശദാംശങ്ങള്‍ ഇങ്ങനെ.....

 വ്യക്തി ജീവിതത്തില്‍ വിശുദ്ധി

വ്യക്തി ജീവിതത്തില്‍ വിശുദ്ധി

വ്യക്തി ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരെ മാത്രമേ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കൂ. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് പ്രത്യേക ഫോറം പുറത്തിറക്കിയിരിക്കുകയാണ് പാര്‍ട്ടി. ഇതില്‍ പത്ത് ചോദ്യങ്ങളാണുള്ളത്. വ്യക്തിയെയും ജനങ്ങളുമായുള്ള ബന്ധങ്ങളും സൂചിപ്പിക്കുന്നതാണ് പത്തും.

മദ്യം ഉപയോഗിക്കാന്‍ പാടില്ല

മദ്യം ഉപയോഗിക്കാന്‍ പാടില്ല

സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യം ഉപയോഗിക്കാന്‍ പാടില്ല. മദ്യപാനികള്‍ക്ക് ഇത്തവ സീറ്റ് നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ഖാദി ധരിക്കാന്‍ താല്‍പ്പര്യമുള്ളവരുമായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ പ്രത്യേക പ്രഖ്യാപനം നടത്തണം.

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍

ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജ പുതിയ നിര്‍ദേശങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ജീവിക്കുന്ന വ്യക്തിയായിരിക്കണം. പാര്‍ട്ടിയുടെ ആദര്‍ശം മുറുകെപിടിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും പത്ത് കല്‍പ്പനകളിലുണ്ട്.

 മതനിരപേക്ഷത, ജാതി

മതനിരപേക്ഷത, ജാതി

മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന വ്യക്തിയാകണം സ്ഥാനാര്‍ഥി. കൂടാതെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിവേചനം നടത്താത്തവരും ആയിരിക്കണം. രാഷ്ട്രീയം ഗൗരവത്തില്‍ കാണുന്നവരെ മാത്രം ഇത്തവണ മല്‍സരിപ്പിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം. പക്ഷേ, പത്രിക സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതാണ് വെല്ലുവിളി.

5000 രൂപ ചെലവ്

5000 രൂപ ചെലവ്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നവര്‍ പത്ത് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫോറം വാങ്ങുന്നതിന് 25 രൂപ മുടക്കണം. ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവരാണ് മല്‍സരാര്‍ഥിയാകാന്‍ അപേക്ഷിക്കുന്നതെങ്കില്‍ 5000 രൂപ അടയ്ക്കണം. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ 2000 രൂപ അടയ്ക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്.

ബിജെപി പ്രചാരണം തുടങ്ങി

ബിജെപി പ്രചാരണം തുടങ്ങി

ഹരിയാനയില്‍ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെതിരെ ഒട്ടേറെ കാര്യങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത് തങ്ങള്‍ക്ക് ഗുണമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കാണ് പ്രതീക്ഷ നല്‍കുന്നത്.

 ഇനിയൊരു തിരിച്ചുവരവ് അസാധ്യം

ഇനിയൊരു തിരിച്ചുവരവ് അസാധ്യം

ഹരിയാനയിലെ 10 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസിനോ പ്രതിപക്ഷത്തെ മറ്റൊരു പാര്‍ട്ടിയായ ഐഎന്‍എല്‍ഡിക്കോ ഒരുസീറ്റു പോലും നേടാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയാല്‍ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകും.

 വിമത നീക്കം അവസാനിപ്പിച്ചു

വിമത നീക്കം അവസാനിപ്പിച്ചു

ഭൂപേന്ദ്രസിങ് ഹൂഡ ഉയര്‍ത്തിയ വിമത വെല്ലുവിളി സോണിയാ ഗാന്ധി നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ അവസാനിച്ചിട്ടുണ്ട്. ഹൂഡയെ നേതൃത്വത്തില്‍ നിലനിര്‍ത്തികൊണ്ടുതന്നെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയായി കുമാരി സെല്‍ജയെ നിയമിച്ചത്. രണ്ടുപേരും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

നിയമസഭാ കണക്ക് ഇങ്ങനെ

നിയമസഭാ കണക്ക് ഇങ്ങനെ

90 അംഗ നിയമസഭയാണ് ഹരിയാനയില്‍. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 15 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപി 47 സീറ്റില്‍ ജയിച്ചു. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഒട്ടേറെ ഐഎന്‍എല്‍ഡി നേതാക്കളും സ്വതന്ത്രരും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടി നേതൃത്വത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്

തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്

അതേസമയം, മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഒക്ടോബര്‍ 24ന്. ഇരുസംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രണ്ടിടത്തും കോണ്‍ഗ്രസിന് ജീവന്‍മരണ പോരാട്ടമാണ്.

ഇനി സമയം കുറവ്

ഇനി സമയം കുറവ്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ നാലാണ്. സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ ഏഴ് ആയിരിക്കും. ഒക്ടോബര്‍ 24ന് ഫലം പ്രഖ്യാപിക്കും. മഹാരാഷ്ട്രയില്‍ 288 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഹരിയാണയില്‍ 90 മണ്ഡലങ്ങളും. രണ്ടിടത്തും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാണ് മല്‍സരിക്കുന്നത്.

സൗദിയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു; യുഎഇയും ആവശ്യപ്പെട്ടു, ഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍

English summary
Congress's 10 commandments for Haryana poll candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X