കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ഭീകരവാദം ചര്‍ച്ചയാക്കി കോണ്‍ഗ്രസ്; ചര്‍ച്ച ചൂടുപിടിച്ചു!! ഭിന്ന നിലപാടില്‍ നേതാക്കള്‍

  • By Ashif
Google Oneindia Malayalam News

ഭോപ്പാല്‍: ഹിന്ദു ഭീകരവാദം എന്ന പരാമര്‍ശമാണ് ഇപ്പോള്‍ മധ്യപ്രദേശിലെ പ്രധാന ചര്‍ച്ച. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങാണ് വിഷയം ആദ്യം എടുത്തിട്ടത്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയത്. നേരത്തെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളും വികസനവുമൊക്കെയായിരുന്നു ചര്‍ച്ച. എന്നാല്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ പ്രകടമാകുന്നു. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശങ്കയുമുണ്ട്.

cong-bjp

കോണ്‍ഗ്രസ് കോ ഓഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനായി അടുത്തിടെ ചുമതലയേറ്റ വ്യക്തിയാണ് ദിഗ് വിജയ് സിങ്. സംസ്ഥാന വ്യാപകമായി ഏകതാ യാത്ര നടത്തി ബിജെപി സര്‍ക്കാരിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനിടെയാണ് ചര്‍ച്ച വഴിമാറിയിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഏകതാ യാത്ര. അതിനിടെയാണ് വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്.

ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പതിവായി ശക്തമായ പ്രതികരണം നടത്തുന്ന വ്യക്തിയാണ് ദിഗ്‌വിജയ് സിങ്. ഹിന്ദു ഭീകരവാദം എന്ന് താന്‍ പറയില്ല. സംഘ് ഭീകരവാദം എന്നാണ് താന്‍ എപ്പോഴും പറയാറ്. മലേഗാവ്, സംജോത എക്‌സ്പ്രസ് സ്‌ഫോടനം, മക്ക മസ്ജിദ് സ്‌ഫോടനം തുടങ്ങിയ കേസുകളിലെ പ്രതികളെല്ലാം സംഘപരിവാര്‍ ആദര്‍ശത്തില്‍ ആകൃഷ്ടരായവരാണ്. ആര്‍എസ്എസ് അക്രമമാണ് പ്രോല്‍സാഹിപ്പിക്കുന്നത്. വിദ്വേഷത്തിന്റെ ഭീകരവാദമാണ് അവര്‍ നടത്തുന്നത്- ഇതായിരുന്നു ദിഗ് വിജയ് സിങിന്റെ വാക്കുകള്‍.

ശനിയാഴ്ചയാണ് അദ്ദേഹം ഇക്കാര്യം ആദ്യം പറഞ്ഞത്. തിങ്കളാഴ്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ ആവര്‍ത്തിക്കുകയും ചെയ്തു. എല്ലാ ഹിന്ദു ഭീകരവാദികളും ആര്‍എസ്എസുമായി ബന്ധമുള്ളവരാണ്. മഹാത്മാ ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. വിദ്വേഷത്തിന്റെ ആശയമാണ് അവര്‍ കൈമാറുന്നതെന്നും ദിഗ് വിജയ് ആവര്‍ത്തിച്ചു.

എന്നാല്‍ ഇതുസംബന്ധിച്ച് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ദിഗ് വിജയ് സിങ് അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞതെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ചില നേതാക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് ദിഗ് വിജയ് സിങിനെ പിന്തുണച്ചു. ഇത്തരം ചര്‍ച്ചകള്‍ ആര്‍എസ്എസ്-ബിജെപി ശക്തികള്‍ക്കാണ് ഗുണം ചെയ്യുകയെന്നു പിസിസി അധ്യക്ഷന്‍ പറഞ്ഞു. ദിഗ് വിജയ് സിങിന്റെ പ്രസ്താവന കാര്യമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹം ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞു.

English summary
Congress stung by Digvijaya Singh's 'Hindu terror' barb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X