• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസമില്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായ നീക്കം; എഐയുഡിഎഫുമായി സഖ്യത്തിലേക്ക്, ബിജെപിക്ക് ആശങ്ക

ദില്ലി: ഈ വര്‍ഷം ഏപ്രിലില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 26 ന് നടക്കുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതടക്കം ഈ വര്‍ഷം ഒഴിവ് വരുന്ന 68 സീറ്റുകളില്‍ 19 ഉം കോണ്‍ഗ്രസിന്‍റേതാണ്.

ഒഴിയുന്ന മുഴുവന്‍ സീറ്റുകളിലേക്ക് പകരക്കാരെ നിയമിക്കാന്‍ കോണ്‍ഗ്രസിന് നിലവില്‍ സാധിക്കില്ലെങ്കിലും പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. അത്തരത്തിലൊരു നിര്‍ണ്ണായ നീക്കമാണ് അസമില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഒഴിവ് വരുന്ന സീറ്റുകള്‍

ഒഴിവ് വരുന്ന സീറ്റുകള്‍

മഹാരാഷ്ട്ര(7), ഒഡീഷ(4), പശ്ചിമബംഗാള്‍(5), അസം(3), ബിഹാര്‍,(5) ഛത്തീസ്ഗഢ്(2), ഹരിയാന(2), ഗുജറാത്ത്(4), ഹിമാചല്‍പ്രദേശ്(1), ഝാര്‍ഖണ്ഡ്(2), മധ്യപ്രദേശ്(3), മണിപൂര്‍(1), രാജസ്ഥാന്‍(3), മേഘാലയ(1), ആന്ധ്രാപ്രദേശ്(4), തമിഴ്നാട് (2) തെലങ്കാന(2) എന്നീ സംസ്ഥാനങ്ങളിലെ കാലാവധി തീരുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് മാര്‍ച്ച് 26 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ചര്‍ച്ച

ചര്‍ച്ച

കാലാവധി തീരുന്ന എല്ലാവരേയും വീണ്ടും രാജ്യസഭയിലേക്ക് തിരികെ അയക്കാനുള്ള സാഹചര്യം നിലവിലാത്തതിനാല്‍ ആരെയൊക്കെ അയക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നായി 8 സീറ്റുകളില്‍ കോണ്‍ഗ്രസ് ഉറപ്പായും വിജയം പ്രതീക്ഷിക്കുന്നു.

അവസാനിക്കുന്നത്

അവസാനിക്കുന്നത്

മുൻനിര നേതാക്കളായ മോത്തിലാൽ വോറ, മധുസൂദനൻ മിസ്ത്രി, കുമാരി സെൽജ, ദിഗ്‌വിജയ സിംഗ്, ബി കെ ഹരിപ്രസാദ്, എം വി രാജീവ് ഗൗഡ എന്നീ എംപിമാരുടെ കാലാവധിയാണ് ഏപ്രിൽ, ജൂൺ മാസങ്ങളിൽ അവസാനിക്കുന്നത്.ഇതില്‍ വോറ, സെല്‍ജ, ദിഗ് വിജയ് സിംഗ് എന്നീ നേതാക്കളെ കോണ്‍ഗ്രസ് വീണ്ടും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തേക്കും.

അസമില്‍

അസമില്‍

മേല്‍ സൂചിപ്പിച്ച 5 സംസ്ഥാനങ്ങള്‍ക്ക് പുറത്ത് ബിജെപി ഇതര പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് അംഗങ്ങളെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കഴിയുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ഈ നീക്കങ്ങളുടെ ആദ്യപടിയായാണ് അസമില്‍ ബദ്റുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായി കോണ്‍ഗ്രസ് സഖ്യത്തിനൊരുങ്ങുന്നത്.

എഐയുഡിഎഫ്

എഐയുഡിഎഫ്

ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനാല്‍ പ്രാദേശിക ശക്തികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം ആലോചിച്ചു വരികയാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. നേരത്തെ എഐയുഡിഎഫിനെ എതിര്‍ത്തിരുന്ന മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഉള്‍പ്പടേയുള്ളവര്‍ സഖ്യത്തിന് അനൂകല നിലപാട് സ്വീകരിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഔട്ട്ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗണ പരിഷത്തിനേയും

ഗണ പരിഷത്തിനേയും

പൗരത്വ നിയമത്തിന്‍റെ പേരില്‍ ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന അസംഗണ പരിഷത്തിന്‍റെ കൂടി പിന്തുണയില്‍ മൂന്ന് പാര്‍ട്ടികളുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നതിനെ കുറിച്ചാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

തീര്‍ച്ചയായും പരിഗണിക്കും

തീര്‍ച്ചയായും പരിഗണിക്കും

അതേസമയം എഐയുഡിഎഫുമായി സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ഇതുവരെ സംസ്ഥാന നേതൃത്വം അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്ന് അസം കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കുന്നത്. എന്നാല്‍ അവര്‍ അങ്ങനെ ഒരു സാധ്യത മുന്നോട്ടുവെച്ചാല്‍ തീര്‍ച്ചയായും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയ തീരുമാനിക്കും

സോണിയ തീരുമാനിക്കും

ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിനെ സംബന്ധിച്ച് ഗുഹാവത്തിയില്‍ നിന്നല്ല തീരുമാനം ഉണ്ടാകേണ്ടത്, പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. ബിജെപിക്കെതിരെ പോരാടുന്ന എല്ലാ പാര്‍ട്ടികളുടേയും വികാരത്തെ ഞങ്ങള്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അജ്മല്‍ മടങ്ങിവരുന്നതോടെ

അജ്മല്‍ മടങ്ങിവരുന്നതോടെ

സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളും ബിജെപിയിലേക്ക് കൂടുമാറിയ മുന്‍ കോണ്‍ഗ്രസ് അംഗങ്ങളുടേതാണ്. മുന്നാമത്തെ സീറ്റ് ബിപിഎഫ് ബിസ്വാജിത് ഒഴിയുന്നതാണ്. അതേസമയം, വിദേശത്തുള്ള എഐയുഡിഎഫ് നേതാവ് ബദ്റുദ്ദീന്‍ അജ്മല്‍ മടങ്ങിവരുന്നതോടെ മാത്രമേ സഖ്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുവെന്നാണ് സൂചന.

നിയമസഭയിൽ

നിയമസഭയിൽ

126 അംഗ നിയമസഭയിൽ കോൺഗ്രസിന് 23 ബിജെപിക്ക് 60 ഉം എ‌ഐ‌യു‌ഡി‌എഫ് 13 ഉം എം‌എൽ‌എമരാണ് ഉള്ളത്. പൗരത്വ വിഷയത്തില്‍ ബിജെപിയുമായി ഇടഞ്ഞ അസം ഗണപരിഷത്തിന് 14 അംഗങ്ങളും ഉണ്ട്. ബിജെപിക്കെതിരെ മറ്റ് മൂന്ന് പാര്‍ട്ടികളും കൈകോര്‍ത്താല്‍ ഒരു ഒരു സീറ്റില്‍ വിജയം നേടാന്‍ സാധിക്കും.

എതിര്‍പ്പ്

എതിര്‍പ്പ്

അതേസമയം, ഉറപ്പുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉറച്ച സീറ്റുകള്‍ മുതിർന്നവർക്കു നൽകുന്നതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിങ് സുർജേവാല, ആർപിഎൻ. സിങ് എന്നിവർ സീറ്റിനു രംഗത്തുണ്ട്.

 പ്രിയങ്ക ഗാന്ധിയെ

പ്രിയങ്ക ഗാന്ധിയെ

ഛത്തീസ്ഗഡില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡില്‍ ഏപ്രിലില്‍ രണ്ട് സീറ്റുകളിലാണ് ഒഴിവ് വരിക. മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലും ഒഴിവ് വരും.അതേസമയം പ്രിയങ്ക ഗാന്ധിയോ കോണ്‍ഗ്രസ് നേതൃത്വമോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

'337 ദിവസം എടുക്കുന്ന പ്രക്രിയക്ക് വേണ്ടി വന്നത് വെറും 15 ദിവസം, യാദൃശ്ചികം മാത്രം എന്ന് സംഘികള്‍

പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട നേതാക്കള്‍ കോണ്‍ഗ്രസില്‍; മധ്യപ്രദേശില്‍ തിരിച്ചടി

English summary
Congress to join hands with AIUDF in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X