കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കില്ല, പിന്തുണ എസ്പിക്ക്: ബിഎസ്പി വോട്ടുകള്‍ ബിജെപിയിലേക്ക്?

Google Oneindia Malayalam News

കാണ്‍പൂർ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ഗോല ഗോകരനാഥ് നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷ പാർട്ടിയായ എസ് പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന്റെ ഫലം ഇരുപക്ഷത്തിനും ഏറെ പ്രധാനമാണ്.

മയാവതി നേതൃത്വം നല്‍കുന്ന ബഹുജൻ സമാജ് പാർട്ടിയും (ബി എസ് പി) കോൺഗ്രസും തീരുമാനിച്ചതോടെയാണ് ഗോകരനാഥില്‍ എസ് പിയും ബി ജെ പിയും മാത്രമുള്ള പോരാട്ടതിന് വഴി തുറന്നത്. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന കാര്യം കോണ്‍ഗ്രസും ബി എസ് പിയും പ്രഖ്യാപിച്ചത്.

സിറ്റിംഗ് എം എൽ എയും ബി ജെ പി നേതാവുമായ

സിറ്റിംഗ് എം എൽ എയും ബി ജെ പി നേതാവുമായ അരവിന്ദ് ഗിരി ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി ജെ പിയും എസ്പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനും ഒരുപോലെ അഗ്നി പരീക്ഷണമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ദിലീപ് അക്കാര്യം ചെയ്തെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നതിന് ഞാന്‍ കയ്യടിക്കും: സജി നന്ത്യാട്ട്ദിലീപ് അക്കാര്യം ചെയ്തെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നതിന് ഞാന്‍ കയ്യടിക്കും: സജി നന്ത്യാട്ട്

2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തില്‍

ഉപതിരഞ്ഞെടുപ്പിൽ, അന്തരിച്ച എം എൽ എയുടെ മകൻ അമൻ ഗിരിയെയാണ് ബി ജെ പി രംഗത്തിറക്കിയത്. ഇതില്‍ സഹതാപ വോട്ടുകള്‍ തങ്ങള്‍ക്ക് വീഴുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനയ് തിവാരിയെയാണ് എസ്പി മത്സരിപ്പിക്കുന്നത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.

നൂറ് കോടിയുടെ ആ മഹാഭാഗ്യാവാന്‍ ആരായിരിക്കും: ജാക്ക്പോട്ട് ലോട്ടറി ജേതാവിനെ ഇന്നറിയാംനൂറ് കോടിയുടെ ആ മഹാഭാഗ്യാവാന്‍ ആരായിരിക്കും: ജാക്ക്പോട്ട് ലോട്ടറി ജേതാവിനെ ഇന്നറിയാം

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടാണ് ബി ജെ പിയുടെ പ്രചാരണം. "കുറ്റവാളികളും മാഫിയകളും സംസ്ഥാനത്ത് നിന്ന് പലായനം ചെയ്തു," തിങ്കളാഴ്ച മണ്ഡലത്തിലെ പൊതുയോഗത്തിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ എസ്പി ഇതിനകം പരാജയം സമ്മതിച്ചിട്ടുണ്ടെന്നും ഒഴികഴിവുകൾ തേടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കുബേര വിഗ്രഹം വീട്ടിലുണ്ട്; പക്ഷെ ശരിയായ ദിശയിലാണോ വെച്ചിരിക്കുന്നത്, വാസ്തുവിദ്യ പ്രകാരം അറിയേണ്ടത്

പാർട്ടി സ്ഥാപകൻ കൂടിയായ പിതാവും

പാർട്ടി സ്ഥാപകൻ കൂടിയായ പിതാവും മുൻ മുഖ്യമന്ത്രിയുമായ മുലായാലം സിംഗ് യാദവിന്റെ മരണം ശേഷം അഖിലേഷ് നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം കൂടിയാണ് ഇത്. 2022 മാർച്ചിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർത്ഥിയെ അരവിന്ദ് ഗിരി 29,000 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്.

എന്നാല്‍ ഇത്തവണ "ബി ജെ പി വിരുദ്ധ" വോട്ടുകളുടെ വിഭജനം ഉണ്ടാകില്ല എന്നതിനാൽ, ഉപതെരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് തിവാരി. കോണ്‍ഗ്രസ് പരസ്യമായി എസ് പിക്ക് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ വോട്ടുകള്‍ എസ്പിക്ക് തന്നെ പോവുമെന്നാണ പ്രതീക്ഷിക്കുന്നത്.

ബി എസ് പി നേതൃത്വം ആർക്കും

ബി എസ് പി നേതൃത്വം ആർക്കും പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. മനസാക്ഷി വോട്ടെന്ന നിലപാടായിരിക്കും ഉപതിരഞ്ഞെടുപ്പില്‍ ബി എസ് പി നേതൃത്വം സ്വീകരിക്കുക. ബിഎസ്പി മത്സരത്തിൽ നിന്ന് മാറിനിൽക്കുന്നത്, സാമൂഹികമായി അധഃസ്ഥിതരായ വിഭാഗത്തെ ഏകീകരിക്കാൻ യോജിച്ച ശ്രമങ്ങൾ നടത്തുന്ന ബിജെപിയിലേക്ക് തങ്ങളുടെ പ്രധാന ദളിത് വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നണ് വിദഗ്ധർ പറയുന്നത്.

മായാവതി തന്റെ പാർട്ടി സ്ഥാനാർത്ഥി

മായാവതി തന്റെ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലാത്ത രാംപൂർ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചത് ബി എസ് പിയില്‍ നിന്നുള്ള വോട്ടിന്റെ കൂടി ബലത്തിലായിരുന്നു. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർത്ഥിയായിട്ടായിരുന്നു അരവിന്ദ് ഗിരി ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. അന്ന് കോണ്‍ഗ്രസായിരുന്നു പ്രധാന എതിരാളി. പിന്നീട് ഗിരി ബിജെപിയിലേക്ക് മാറുകയും 2017, 2022 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിവാരിയെ പരാജയപ്പെടുത്തുകയുമായിരുന്നു.

English summary
Congress won't contest in by-elections uo, supports SP: BSP votes to BJP?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X