കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയിൻപുരിയില്‍ കോണ്‍ഗ്രസ് മത്സരിക്കില്ല, പിന്തുണ എസ്പിക്ക്: മുലായത്തിന്റെ മണ്ണില്‍ ബിജെപിയെ പൂട്ടുമോ

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ പാർട്ടികള്‍ക്ക് നിർണ്ണായകമായി ഡിസംബർ 5 ന് ഉത്തർപ്രദേശില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. മെയിൻപുരി (ലോക്‌സഭാ സീറ്റ്), ഖതൗലി, രാംപൂർ (അസംബ്ലി സീറ്റുകൾ) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ടെണ്ണം എസ് പിയുടേയും ഒന്ന് ബി ജെ പിയുടേയും സിറ്റിങ് സീറ്റുകളാണ്. സമാജ് വാദി പാർട്ടിയുടെ സമുന്നതനായ നേതാവായ മുലായം സിംഗ് യാദവിന്റെ മരണത്തോടെയാണ് ആദ്യ സീറ്റില്‍ തിരഞ്ഞെടുപ്പില്‍ കളമൊരുങ്ങിയത്.

മുസാഫർനഗർ കലാപക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഖത്തൗലിയിലെ ബി ജെ പി എം.എൽ.എ വിക്രം സിംഗ് സൈനിക്ക് രാജിവെക്കേണ്ടി വരികയായിരുന്നു. 2019ലെ വിദ്വേഷ പ്രസംഗ കേസിൽ എസ്പി എംഎൽഎ അസം ഖാനെ ഒക്ടോബർ 28ന് ശിക്ഷിച്ചതിനെ തുടർന്നാണ് രാംപൂരിലും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

നവംബർ 3 ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ

നവംബർ 3 ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ലഖിംപൂർ ഖേരി ജില്ലയിലെ ഗോല ഗോകരനാഥ് അസംബ്ലി സീറ്റ് നിലനിർത്താന്‍ ബി ജെ പിക്ക് സാധിച്ചത് അവർക്ക് വലിയ ആവേശം പകരുന്നുണ്ട്. സിറ്റിംഗ് ബി ജെ പി എം എൽ എ അരവിന്ദ് ഗിരിയുടെ മരണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് ബി ജെ പിയും എസ് പിയും തമ്മിൽ നേരിട്ടുള്ള മത്സരമായിരുന്നെങ്കിലും മുൻ എം എൽ എയുടെ മകൻ അമൻ ഗിരി 30,000ൽ അധികം വോട്ടുകൾക്കാണ് എസ്പിയുടെ വിനയ് തിവാരിയെ പരാജയപ്പെടുത്തുകയായിരുന്നു.

'ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെക്കട്ട: ആ വേല കയ്യില്‍ വെച്ചാല്‍ മതി' - മറുപടി'ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെക്കട്ട: ആ വേല കയ്യില്‍ വെച്ചാല്‍ മതി' - മറുപടി

മൂന്ന് സീറ്റുകളിലേക്ക് ബഹുജൻ സമാജ് പാർട്ടിയോ

അതേസമയം, ഡിസംബർ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലേക്ക് ബഹുജൻ സമാജ് പാർട്ടിയോ കോൺഗ്രസോ സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. ഇത് ബി ജെ പിയും എസ്പിയും തമ്മിൽ വീണ്ടും ഒരു നേർക്കുനേർ പോരാട്ടത്തിന് അവസരമൊരുക്കി. 1989 മുതൽ ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെടുന്ന സംസ്ഥാനത്ത് ഇതാദ്യമായാണ് പാർട്ടി തുടർച്ചയായി മത്സരിക്കാത്ത ഉപതിരഞ്ഞെടുപ്പുകള്‍ വരുന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ് പിക്ക് പിന്തുണ നല്‍കിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്‍പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്‍

മെയിൻപുരി ലോക്‌സഭാ സീറ്റിൽ പാർട്ടി അധ്യക്ഷൻ

മെയിൻപുരി ലോക്‌സഭാ സീറ്റിൽ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനെയാണ് എസ്പി മത്സരിപ്പിക്കുന്നത്. 2009ലും 2019ലും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ രണ്ടുതവണ തോറ്റെങ്കിലും മുലായം സിംഗ് യാദവിന്റെ മണ്ഡലത്തിൽ അവർ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എസ്പി നേതൃത്വം. അതേസമയം കുടുംബാധിപത്യ ആരോപണം ഉയർത്തി ബി ജെ പിയും വലിയ പ്രചരണമാണ് അഴിച്ചുവിടുന്നത്.

mobile charging: സ്മാർട്ട് ചാർജർ വേണമെന്നില്ല; മൊബൈല്‍ വേഗത്തില്‍ ചാർജ് ചെയ്യാന്‍ ഇതാ ചില പൊടിക്കൈകള്‍

പുതിയ ജില്ലാ പ്രസിഡന്റായി എസ് പി അടുത്തിടെ

മെയിൻപുരിയിലെ പ്രബല സമുദായങ്ങളിലൊന്നായ ശാക്യവിഭാഗത്തില്‍ നിന്നുള്ള രഘുറാം സിംഗ് ശാക്യയെയാണ് ബി ജെ പി ഇത്തവണയും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. മുൻ എസ്പി എം എൽ എ രാം അവതാർ ശാക്യയുടെ മകന്‍ അലോക് ശാക്യയെ മെയിൻപുരിയുടെ പുതിയ ജില്ലാ പ്രസിഡന്റായി എസ് പി അടുത്തിടെ നിയമിച്ചതും ശാക്യ സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടായിരുന്നു.

രാംപൂർ പോലെ, എസ്പിയുടെ വോട്ട് ബാങ്കായ യാദവ

രണ്ട് ദശാബ്ദത്തോളമായി എസ്പി മാത്രം വിജയിക്കുന്ന മണ്ഡലമാണ് മെയിൻപുരി. ബാബറി മസ്ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ പോലും ബി ജെ പിക്ക് സീറ്റ് പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. രാംപൂർ പോലെ, എസ്പിയുടെ വോട്ട് ബാങ്കായ യാദവ, മുസ്ലീം വോട്ടർമാരാണ് ഇവിടെയും ആധിപത്യം പുലർത്തുന്നത്. മുലായം സിംഗ് യാദവിന്റെ പാരമ്പര്യത്തെ മാനിച്ചാണ് തങ്ങള്‍ മത്സരത്തില്‍ നിന്ന് വിട്ടു നിന്നതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ഖത്തൗലി നിയമസഭ സീറ്റ് നേടുന്നത് ബി ജെ പിക്ക്

അതേസമയം, ഖത്തൗലി നിയമസഭ സീറ്റ് നേടുന്നത് ബി ജെ പിക്ക് വെല്ലുവിളിയാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഗാസിയാബാദിൽ നിന്നുള്ള (പടിഞ്ഞാറൻ യുപി) പ്രമുഖനായ മദൻ ഭയ്യയാണ് ഇവിടെ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) സ്ഥാനാർത്ഥി. വിക്രം സൈനിയുടെ ഭാര്യ രാജ്കുമാരി സൈനിയാണ് ബിജെപി സ്ഥാനാർഥി. പരമ്പരാഗത വോട്ട് ബാങ്കായ സൈനി, പ്രജാപതി സമുദായങ്ങളിലാണ് ഇത്തവണയും ബി ജെ പിയുടെ പ്രതീക്ഷ.

രാംപൂർ നിയോജക മണ്ഡലത്തിൽ നിന്ന് 10 തവണ വിജയിച്ച

രാംപൂർ നിയോജക മണ്ഡലത്തിൽ നിന്ന് 10 തവണ വിജയിച്ച റെക്കോഡുള്ള മുതിർന്ന നേതാവ് അസം ഖാന്റെ കുടുംബത്തിൽ നിന്ന് ആരെങ്കിലും നാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അസിം റാസ ഖാനാണ് നറുക്ക് വീണത്. മുൻ മന്ത്രി ശിവ് ബഹാദൂർ സക്‌സേനയുടെ മകൻ ആകാശ് സക്‌സേനയാണ് ബി ജെപി സ്ഥാനാർത്ഥി. 1996 ഒഴികെ, 1980 മുതൽ റാംപൂരിലെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും അസം ഖാൻ മാത്രമാണ് വിജയിച്ചത്. അസം ഖാന്റെ അടുത്ത അനുയായിയായ അസിം റസാ ഖാൻ 2022 ജൂണിൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഘനശ്യാം ലോധിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു

English summary
Congress won't contest in Mainpuri, supports SP: Strategy to lock BJP in Mulayam's turff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X