കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ സ്ഥിരീകരിച്ച എയര്‍ഇന്ത്യ പൈലറ്റുമാരുടെ പരിശോധനഫലം നെഗറ്റീവ്, കിറ്റുകള്‍ തകരാറെന്ന് സൂചന

Google Oneindia Malayalam News

മുംബൈ: ചൈനയില്‍ തിരിച്ചെത്തിയതിന് ശേഷം കൊവിഡ് ബാധിച്ച അഞ്ച് പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനഫലം നെഗറ്റീവ്. അഞ്ച് പൈലറ്റുമാര്‍ക്ക് പുറമെ ഒരു എഞ്ചിനിയര്‍ക്കും ടെക്‌നീഷ്യനും കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ രണ്ട് പേരും നിരീക്ഷണത്തല്‍ തുടരുകയാണ്. ചൈനയിലേക്ക് ചരക്കുവിമാനം പറത്തിയ പൈലറ്റുമാര്‍ക്കാണ് നേരത്തെ കൊറോണ സ്ഥിരീകരിച്ചത്. അതേസമയം, പൈലറ്റുമാര്‍ പരിശോധന നടത്തിയ ടെസ്റ്റ് കിറ്റുകള്‍ തകരാറാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

air india

വിദേശരാജ്യങ്ങളില്‍ സര്‍വീസ് നടത്തിയ 77 പൈലറ്റുമാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആ പരിശോധനയിലാണ് അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ അഞ്ച് പേര്‍ക്കും യാതൊരുവിധ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പരിശോധനഫലം പോസിറ്റീവായതോടെ ഇവരെ വീട്ടുനിരീക്ഷണത്തിലാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാമത് റാന്‍ഡം പിസിആര്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് അഞ്ച് പേരുടെയും പരിശോധനഫലം നെഗറ്റീവായത്. പരിശോധനഫലത്തില്‍ ഇങ്ങനെ ഒരു മാറ്റം സംഭവിച്ചത് എന്തുകൊണ്ടാണെന്നുള്ള വിശദീകരണം ഇതുവരെ ലംഭിച്ചിട്ടില്ല.

ചൈനയിലെ ഗാങ്സൂവിലേക്ക് അടുത്തിടെയായി ചരക്ക് വിമാനം പറത്തിയ പൈലറ്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ചരക്ക് വിമാനങ്ങള്‍ രാജ്യാന്തരതലത്തില്‍ സേവനം നടത്തിയിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനായി ഏപ്രില്‍ 18ന് ഇവര്‍ എയര്‍ ഇന്ത്യ വിമാനവുമായി ഗാങ്സൂവിലേക്ക് പറത്തിയിരുന്നു. കൂടാതെ ഷാങ്ഹായിലേക്കും ഹോങ്കോങ്ങിലേക്കും ഇവര്‍ വിമാനം പറത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എയര്‍ഇന്ത്യ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

പൈലറ്റുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാരില്‍ ആശങ്ക പടര്‍ന്നിരുന്നു. കൊവിഡ് പടര്‍ന്നുപിടിക്കുന്ന അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് എയര്‍ഇന്ത്യ വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ പുറപ്പെടുത്തനതിന് മുമ്പും തിരിച്ചെത്തിയതിന് ശേഷവും സ്രവ പരിശോധന നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ദൗത്യത്തിന് ശേഷം ഇവര്‍ ഹോട്ടലുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നം നിര്‍ദ്ദേശമുണ്ട്.

Recommended Video

cmsvideo
5 Air India Pilots, 2 Staff Members Test Positive | Oneindia Malayalam

പരിശോധനഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ ഇവരെ വീട്ടിലേക്ക് അയയ്ക്കുകയുള്ളൂ. പിന്നീട് അഞ്ച് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തും. നെഗറ്റീവായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ മാത്രമേ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. പിപിഇ കിറ്റുകള്‍ അടക്കമുള്ള സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിച്ച ശേഷമാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

English summary
Corona confirmed Air India pilots' test results are negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X