കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിലെ കൊറോണ വൈറസ്; ഇന്ത്യന്‍ അരിക്കച്ചവടക്കാര്‍ക്ക് തിരിച്ചടി, ബസുമതി വില ഇടിഞ്ഞു!!

Google Oneindia Malayalam News

ദില്ലി: ഇറാനിലെ കൊറോണ വൈറസ് ഇന്ത്യന്‍ അരിക്കച്ചവടക്കാര്‍ക്ക് വന്‍ തിരിച്ചടിയാവുന്നു. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ബസുമതി അരി കയറ്റുമതി ചെയ്യുന്നത് ഇറാനിലേക്കാണ്. 2019-20 കാലയളവില്‍ കയറ്റുമതിക്കായി ഉല്‍പാദിപ്പിച്ച 117 ദശലക്ഷം ടണ്ണിലധികം അരിയാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. നേരത്തെ ഇറാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും ഇന്ത്യ പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴത്തെ കൊറോണ വൈറസ് വലിയ നഷ്ടമാണ് ഇന്ത്യയിലെ വ്യാപാരികള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

1

കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി ഉല്‍പാദനത്തേക്കാള്‍ 9.67 മെട്രിക്ക് ടണ്‍ കൂടുതലാണ് 2019-20 കാലയളവിലെ ഉല്‍പാദനം. 2010നും 2019നും ഇടയില്‍ 14 ശതമാനം കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് അരി കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിവിധ കാരണങ്ങള്‍ വ്യാപാരത്തെ ബാധിച്ചു. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ പുസ ബസുമതി ഇനത്തിന്റെ വില കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ക്വിന്റലിന് 3,030 രൂപയിലെത്തി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇറാന്‍ ഇന്ത്യന്‍ ബസുമതിയുടെ ഇറക്കുമതി നിര്‍ത്തി.

ഈ സാമ്പത്തിക വര്‍ഷം ഇതിനകം തന്നെ കയറ്റുമതി 1820 ശതമാനമായി കുറഞ്ഞിരുന്നു. ഇന്ത്യന്‍ ബസുമതി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഇറാനിലേക്കും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുമാണ്. കയറ്റുമതിയുടെ 30 ശതമാനത്തിലധികവും ഈ രാജ്യങ്ങളിലേക്കാണെന്ന് കെഡിയ അഡൈ്വസറി ഡയറക്ടര്‍ അജയ് കെഡിയ പറയുന്നു. കയറ്റുമതിക്കാരുടെ ഏറ്റവും വലിയ ആശങ്കയായിരുന്നു കൊറോണ വൈറസെന്ന് കൊഹിനൂര്‍ ഫുഡ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഗുര്‍നം അറോറ പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരത്തിലും യാത്രകളിലും ഇത് പ്രകടമാകാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യത്തെ കമ്പനികളില്‍ ഒന്നാണ് കോഹിനൂര്‍ ഫുഡ്‌സ്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ അരിയും ഗോതമ്പും വന്‍തോതില്‍ ഉപയോഗിക്കുന്ന ബ്രസീലിലേക്കുള്ള കാര്‍ഷിക കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് മുംബൈ ആസ്ഥാനമായുള്ള വ്യാപാരി ദേവേന്ദ്ര വോറ ആവശ്യപ്പെടുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1.5 ബില്യണ്‍ ഡോളറായിരുന്നു നെല്ലിന്റെ കയറ്റുമതി. യുഎസ് ആസ്ഥാനമായുള്ള ട്രേഡ് ഫിനാന്‍സ് കമ്പനിയായ ഡ്രിപ്പ് ക്യാപിറ്റലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകമെമ്പാടും നെല്ലിന്റെ കയറ്റുമതിയില്‍ ഇടിവുണ്ടായിട്ടുണ്ട്.

English summary
coronavirus effect hits indian basmati rice export
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X