ആധാര്‍ ബന്ധിപ്പിക്കല്‍: അവസാന തിയ്യതി 2018ലേയ്ക്ക് നീട്ടി!! ജനങ്ങളുടെ ആശങ്കയകന്നു!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി നല്‍കിയേക്കുമെന്ന് സൂചന. ആധാറും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2൦17 ഡിസംബര്‍ 31ല്‍ നിന്ന് 2018 മാര്‍ച്ച് 31ലേയ്ക്ക് നീട്ടിയേക്കും. മാര്‍ച്ച് 31 വരെ സമയം അനുവദിക്കുമെന്ന് സര്‍ക്കാരാണ് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതിയില്‍ മാറ്റമുണ്ടായിരിക്കില്ല. നിലവില്‍ മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കലിനുള്ള അവസാന തിയ്യതി ഫെബ്രുവരി ആറാണ്.

ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസികള്‍, പാന്‍ കാര്‍ഡ്, മ്യൂച്വല്‍ ഫണ്ടുകള്‍, പിപിഎഫ് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച വിഷയങ്ങളില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്ന കാര്യം സുപ്രീം കോടതി പരിഗണിണിക്കുന്നുണ്ടെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് വ്യക്തമാക്കിയത്. എന്നാല്‍ ആധാറിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചവര്‍ തിയ്യതി നീട്ടി നല്‍കാനുള്ള നീക്കത്തെയും എതിര്‍ത്തിട്ടുണ്ട്. ആധാര്‍ ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നുവെന്ന് വ്യക്തമാക്കിയ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉദയാദിദ്യ ബാനര്‍ജി ആധാര്‍ പദ്ധതിയെ മുഴുവനായും എതിര്‍ക്കുന്നതായും ചൂണ്ടിക്കാണിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അടുത്ത ആഴ്ച കേസ് പരിഗണിക്കുന്നത്. ഇതിന് ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.

 തിയ്യതി നീട്ടി നല്‍കും

തിയ്യതി നീട്ടി നല്‍കും


ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടിയതായി ചൂണ്ടിക്കാണിക്കാണിച്ചുകൊണ്ട് സര്‍ക്കാര്‍ വെള്ളിയാഴ്ച വിജ്ഞാപനം പുറത്തിറക്കും. കേന്ദ്രത്തെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗാപാലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നീക്കത്തിനെതിരെ ഹര്‍ജി നല്‍കിയവര്‍ തിയ്യതി നീട്ടിനല്‍കുന്നതിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. കേസ് സുപ്രീം കോടതി പരിഗണിച്ച ശേഷം അടുത്ത ആഴ്ചയോടെ ഇടക്കാല ഉത്തരവും പുറത്തിറങ്ങും.

 മൊബൈല്‍ ബന്ധിപ്പിക്കലിന് ഫെബ്രുവരി 6

മൊബൈല്‍ ബന്ധിപ്പിക്കലിന് ഫെബ്രുവരി 6മൊബൈല്‍ നമ്പര്‍ ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. മിക്ക ടെലികോം കമ്പനികളും ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ വളരെ എളുപ്പത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. ഇതിന് അവര്‍ പ്രത്യേക ഫീസ് ഈടാക്കുന്നുമില്ല. 2018 ഫെബ്രുവരി 6ന് മുമ്പ് ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണ വിധേയമാകും. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ശേഷം ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനം ലഭ്യമാകുമെന്ന് യുഐഡിഎഐയും വ്യക്തമാക്കിയിരുന്നു.

 ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്


സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് രാജ്യത്ത് ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത്. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാരും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരിട്ട് അക്കൗണ്ടുള്ള ബ്രാഞ്ചിലെത്തിയോ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴിയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

 സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍


ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

 പാന്‍ കാര്‍ഡ് ആധാര്‍ ബന്ധിപ്പിക്കല്‍

പാന്‍ കാര്‍ഡ് ആധാര്‍ ബന്ധിപ്പിക്കല്‍

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ആധാര്‍- പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സുപ്രീം കോടതി അനുവദിച്ചാല്‍ മൂന്ന് മുതല്‍ ആറ് മാസം വരെ സമയം അനുവദിച്ചേക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

 മ്യൂച്വല്‍ ഫണ്ട്

മ്യൂച്വല്‍ ഫണ്ട്

മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്.

 പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍

പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍


എല്ലാത്തരത്തിലുള്ള പോസ്റ്റ് ഓഫീസ്, പിപിഎഫ്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതികള്‍, കിസാന്‍ വികാസ് പത്ര എന്നീ പദ്ധതികള്‍ക്കും ആധാര്‍ ബന്ധിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. നിലവിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ 2017 ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

English summary
The deadline to link Aadhaar with bank accounts and various government schemes will be pushed back from December 31 to March 31, the government has told the Supreme Court today.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്