ദില്ലിയിൽ അന്തരീക്ഷ മലനീകരണം ഉയർന്നു തന്നെ; വിഷലിപ്തം... ഞായറാഴ്ച രേഖപ്പെടുത്തിയ മലിനീകരണ സൂചിക 365

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഉയർന്ന് തന്നെ തുടരുമെന്ന് വിദഗ്ദർ. ഞായറാഴ്ച രേഖപ്പെടുത്തിയ മലിനീകരണ സൂചിക 365 ആയിരുന്നു. ശനിയാഴ്ച ഇത്​ 331 ആയിരുന്നു. ഇതേ നില​ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടരുമെന്നാണ്​ സിസ്റ്റം ഓഫ്​എയർ ക്വാളിറ്റി ആൻഡ്​ വെതർ ഫോർകാസ്റ്റിങ്​ റിസേർച്ചിന്റെ (സഫർ) അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം, തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമ്പോള്‍ നടപടികൾ സ്വീകരിക്കാതെ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്തെത്തിയിട്ടുണ്ട്. മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ഹരിത ട്രൈബ്യൂണൽ പറഞ്ഞു.

വളരെ കുറഞ്ഞ താപനിലയും കാറ്റിന്‍റെ അഭാവവും കാരണം ഞായറാഴ്​ച അന്തരീക്ഷം വിഷലിപ്​തമായിരുന്നു. മാസങ്ങളായുള്ള വായുമലിനീകരണം ജനങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടാവാനിടയാക്കും. ഈ അവസ്​ഥ തുടർന്നാൽ ആസ്​ത്​മയും ബ്രോഞ്ചൈറ്റിസും പോലുള്ള രോഗങ്ങൾ വ്യാപകമാവാനും സാധ്യതയുണ്ട്. മാസ്ക് ധരിച്ചായിരുന്നു ശ്രീലങ്കൻ ടീം ക്രിക്കറ്റ് കളിച്ചത്. എന്നിരുന്നാൽ പോലും കളിയ്ക്കുശേഷം പലര്‍ക്കും തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായി എന്നും ചില റിപ്പോർട്ടുകളുണ്ട്.

ജനങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖം

ജനങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖം

മാസങ്ങളായുള്ള വായുമലിനീകരണം ജനങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടാവാനിടയാക്കും. ഈ അവസ്ഥ തുടർന്നാൽ ആസ്​ത്​മയും ബ്രോഞ്ചൈറ്റിസും പോലുള്ള രോഗങ്ങൾ വ്യാപകമാവാനും സാധ്യതയുണ്ട്. അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടjരുന്ന സാഹചര്യത്തില്‍ ദില്ലി ആംആദ്മി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവരാവകാശ വെളിപ്പെടുൽ പുറത്തു വന്നിരുന്നു. പരിസ്തിതി സെസ്സിന്റെപേരില്‍ അരവിന്ദ് കെജ്രിവാള്‍ ഗവണ്‍മെന്റ് 787 കോടി നികുതി പിരിച്ചെടുത്തെങ്കിലും അതിന്റെ ചെറിയ ശതമാനം മാത്രമാണ് ചിലവഴിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ചിലവഴിച്ചത് 0.12ശതമാനം മാത്രം

ചിലവഴിച്ചത് 0.12ശതമാനം മാത്രം

2015ല്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതലുള്ള രണ്ട് വര്‍ഷത്തെ കണക്കാണ് പുറത്ത് വന്നത്. അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ പരിസ്ഥിത സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ടില്‍ നിന്നു ചെലവഴിച്ചത് 93 ലക്ഷം രൂപ മാത്രമാണ്. അതായത് ലഭിച്ച തുകയുടെ 0.12ശതമാനം മാത്രമാണെന്നാണ് വിവരാവകാശ രേഖ പറയുന്നത്.

സുരക്ഷ ലെവലിൽ നിന്ന് ഉയർന്നു

സുരക്ഷ ലെവലിൽ നിന്ന് ഉയർന്നു

മലനീകരണ നിരക്ക് സുരക്ഷ ലെവലിൽ നിന്ന് ഏറെ ഉയർന്നതായാണ് റിപ്പോർട്ട്. കേന്ദ്ര മലനീകരണം ബോർഡിൽ എയർ ക്വളിറ്റി ഇൻഡക്സ് പ്രകരം കഴിഞ്ഞ ശനിയാഴ്ച 403 ആയിരുന്നു മലിനീകരണ തോത്. മലിനീകരണ തോത് ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ദില്ലിയിൽ തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വഴിയരുകിൽ മാലിന്യം കത്തിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.

സർക്കാർ ഒന്നും ചെയ്യുന്നില്ല

സർക്കാർ ഒന്നും ചെയ്യുന്നില്ല

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലി സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു വർഷത്തെ സമയം ലഭിച്ചിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നായിരുന്നു ട്രൈബ്യൂണലിന്റെ വിമർശനം. വിഷയത്തിൽ സർക്കാർ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ട്രൈബ്യൂണൽ പറയുന്നു. സംസ്ഥാനത്തെ സംബന്ധിച്ച് ഇത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Delhi faces severe air pollution these days

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്