കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നശേഷിക്കാരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; ദേശീയഗാനം കേട്ടാല്‍ ചാടി എഴുന്നേറ്റോണം....

ദേശീയഗാനം എവിടെ കേട്ടാലും, സിനിമക്കിടയിലായാല്‍ പോലും എഴുന്നേറ്റു നില്‍ക്കണമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ദില്ലി: ഭിന്നശേഷിക്കാരെ തിയേറ്ററിലെ ദേശീയഗാന വിഷയത്തില്‍ ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശം. 'ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. ഭിന്നശേഷിക്കാരനായ ഒരാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ ശേഷിയില്ലെങ്കില്‍ അയാള്‍ എഴുന്നേല്‍ക്കേണ്ട ആവശ്യമില്ല. ശരീര ചലനം നിയന്ത്രിച്ച് ദേശീയഗാനത്തെ ബഹുമാനിക്കേണ്ടതുണ്ട്' എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

അതേസമയം ദേശീയഗാനം എവിടെ കേട്ടാലും, സിനിമക്കിടയിലായാല്‍ പോലും എഴുന്നേറ്റു നില്‍ക്കണമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. പുതിയ ചിത്രമായ റയീസിന്റെ പ്രചാരണാര്‍ത്ഥം ദുബൈ ബോളിവുഡ് പാര്‍ക്കില്‍ നടത്തിയ പത്രസമ്മേളനത്തിലെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഷാരൂഖിന്റെ അഭിപ്രായപ്രകടനം.

Indian Flag

ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുക എന്നത് ആരെങ്കിലും പറഞ്ഞുചെയ്യിക്കേണ്ട കാര്യമല്ലെന്നും അത് സ്വന്തം ഹൃദയത്തില്‍നിന്ന് ഉയര്‍ന്നുവരേണ്ടതാണെന്നും ഷാരൂഖ് കൂട്ടിചേര്‍ത്തു.കാഴ്ചയ്ക്കും കേള്‍വിക്കും വെല്ലുവിളി നേരിടുന്നവര്‍ എങ്ങനെ ദേശീയഗാനത്തെ ആദരിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാര്‍ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടത്.

English summary
The latest guidelines issued by the Ministry of Home Affairs (MHA) regarding conduct while the national anthem is played at movie theatres have left differently-abled people ill at ease.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X