ഒരാഴ്ച്ചയ്ക്കകം വിശ്വാസ വോട്ടെടുപ്പ് വേണം; ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടെന്ന് സ്റ്റാലിന്‍

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം പ്രതിസന്ധി തുടരുന്നു.ഒരാഴ്ച്ചയ്ക്കകം നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ ഗവർണർ വിദ്യാസാഗർ റാവുവിനോട് ആവശ്യപ്പെട്ടു. വിശ്വാസ വോട്ട് നടത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സ്റ്റാലിന്‍ അറിയിച്ചു.എടപ്പാടി പളനിസാമി സര്‍ക്കാരിന് 114 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. സര്‍ക്കാരിനെ എതിര്‍ക്കുന്ന എംഎല്‍എമാരുടെ എണ്ണം 119 ആണ്. മുഖ്യമന്ത്രി വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൗരി ലങ്കേഷ് ആരാണെന്ന് അറിയില്ല; മരണം വല്ലാതെ വേദനിപ്പിച്ചു

കഴിഞ്ഞ ദിവസം പളനിസ്വാമി സർക്കാർ വിശ്യാസ വോട്ടെടുപ്പ് നേരിടണം എന്ന ആവശ്യം ഉന്നയിച്ച് ടിടിവി ദിനകര പക്ഷം രംഗത്ത് എത്തിയിരുന്നു. ഇപിഎസ് സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് ടിടിവി ദിനകരന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടിരുന്നു.

mk staleen

എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പളനിസാമി വിളിച്ച എംഎല്‍എമാരുടെ യോഗത്തിൽ 111 എംഎൽഎമാർ പങ്കെടുത്തിരുന്നു.ആകെ 234 അംഗങ്ങളാണ് തമിഴ്നാട് നിയമസഭയിലുള്ളത്. അതിൽ 134 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഭരണം നിലനിർത്താൻ പളനിസാമിക്കു വേണ്ടത് 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ട്ത. എന്നാൽ ദിനംപ്രതി മറും കണ്ടം ചാടാൽ നടക്കുകയാണ് പാർട്ടിയിൽ. ആർക്ക് ഭൂരിപക്ഷം ലഭിക്കുമെന്നത് പ്രവചനാതീതമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MK Stalin met Tamil Nadu Governor Vidyasagar Rao on Sunday to stress the need for a strong front in the Assembly. Congress MLAs were also part of the delegation of opposition parties in Tamil Nadu led by Stalin.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്