45 കോടിയുടെ ഇടപാട്; ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കി. കാര്‍ത്തിയും, കാര്‍ത്തിയുമായി ബന്ധപ്പെട്ട സ്ഥാപനവും ഫെമ നിയമം ലംഘിച്ച് 45 കോടി രൂപ ഇടപാട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ്. രണ്ടുവര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചെന്നൈ ആസ്ഥാനമായുള്ള വാസന്‍ ഹെല്‍ത്ത് കെയറുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയത്.

സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് കമ്പനി വാസന്റെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് വിറ്റ് 45 കോടി സമാഹരിക്കുകയായിരുന്നു. ഈ കമ്പനിയുടെ ഡയറക്ടറും കാര്‍ത്തി ചിദംബരമാണ്. ഇടപാടുകള്‍ക്കെല്ലാം പിന്നില്‍ കാര്‍ത്തിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച വിശദീകരണം നല്‍കനാണ് നോട്ടീസില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

kartichidambaram

വിദേശപണമിടപാടു നടന്നതില്‍ കാര്യമായ ക്രമക്കേട് നടത്തിയതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. യുപിഎ സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാട് കാര്‍ത്തി നടത്തിയിരുന്നതായാണ് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, കാര്യമായ അന്വേഷണം ഇതുമായി ബന്ധപ്പെട്ട് പിന്നീട് നടന്നിരുന്നില്ല.

English summary
ED issues notice to Karti Chidambaram for forex violations of Rs 45 crore
Please Wait while comments are loading...