• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ്: ആദ്യം രോഗം ഭേദമാകുന്നത് ലക്ഷണങ്ങളില്ലാത്തവർക്കോ, ഇന്ത്യൻ മോഡൽ പറയുന്നതിങ്ങനെ..

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് മോഡലുമായി ശാസ്ത്രജ്ഞർ. കൊറോണ വൈറസ് ലക്ഷണങ്ങളില്ലാത്തവരെ വിപുലമായി പരിശോധിച്ച് രോഗം സ്ഥിരീകരിക്കുന്നവരെ നിരീക്ഷണത്തിലാക്കുകയും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുകയുമാണ് വേണ്ടതെന്നാണ് മോഡൽ മുന്നോട്ടുവെക്കുന്ന നിർദേശം. രോഗവ്യാപനം തടയുന്നതിനായി ഇന്ത്യയിൽ പ്രാവർത്തികമാക്കേണ്ടത് ലോക്ക്ഡൌൺ മാത്രമല്ല. രോഗലക്ഷണങ്ങില്ലാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിച്ചാൽ നിരീക്ഷണത്തിലാക്കുന്നതിനൊപ്പം രൂക്ഷമായ ശ്വാസതടസ്സമുള്ളവരെയും നിരീക്ഷണത്തിലാക്കണമെന്നാണ് മോഡൽ നിർദേശിക്കുന്നത്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗം ഇതാണെന്നാണ് രാജ്യത്തെ കൊറോണ വൈറസ് എപ്പിഡെമിയോളജിക്കൽ മോഡൽ ചൂണ്ടിക്കാണിക്കുന്നത്.

തബ്ലീഗ് നേതാവിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; മൗലാന സഅദ് ലീഗല്‍ ടീം ഒരുക്കി, ജാമ്യത്തിന് നീക്കംതബ്ലീഗ് നേതാവിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; മൗലാന സഅദ് ലീഗല്‍ ടീം ഒരുക്കി, ജാമ്യത്തിന് നീക്കം

ലോക്ക്ഡൌൺ അവസാനിച്ചാൽ

ലോക്ക്ഡൌൺ അവസാനിച്ചാൽ

ലോക്ക് ഡൌണുകൾ അത്രയേറെ ഫലപ്രദമല്ല. പ്രത്യേകിച്ചും രാജ്യവ്യാപക ലോക്ക്ഡൌണുകൾ. ലോക്ക് ഡൌൺ അവസാനിക്കുന്നതോടെ രോഗം വീണ്ടും പൊട്ടിപ്പുറപ്പെടുമെന്നാണ് ദില്ലിയിലെ അശോക സർവ്വകലാശാലയിലെ ബയോളജി ആന്റ് ഫിസിക്സ് പ്രൊഫസർ സാക്ഷ്യപ്പെടുത്തുന്നത്. വാക്സിൻ കണ്ടെത്തുന്നത് വരെ ദീർഘകാലയളവിലേക്ക് രോഗ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം സമഗ്രമായ പരിശോധനയും രോഗം സ്ഥിരീകരിക്കുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എപ്പിഡെമിയോളജിക്കൽ മോഡൽ

എപ്പിഡെമിയോളജിക്കൽ മോഡൽ

സാവിത്രി ഭായി ഫൂലെ പൂനെയിലെ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ, ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മാത്തമാറ്റിക്കൽ സയൻസ്സ്, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, അശോക സർവ്വകലാശാല ശാസ്ത്രജ്ഞർ എന്നിവരടങ്ങുന്ന 400 ലധികം ശാസ്ത്രജ്ഞരുടെ സംഘമാണ് ഐഎൻഡിഐഎസ്സിഐ- എസ്ഐഎ എന്ന സംസ്ഥാന തല എപ്പിഡെമിയോളജിക്കൽ മോഡൽ തയ്യാറാക്കിയിട്ടുള്ളത്.

 എട്ട് കമ്പാർട്ട്മെന്റുകൾ

എട്ട് കമ്പാർട്ട്മെന്റുകൾ

എളുപ്പത്തിൽ വരാവുന്നവർ, രോഗം വരാൻ സാധ്യതയുള്ളവർ, രോഗം ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാവുന്നവർ, , രോഗലക്ഷങ്ങളില്ലാത്തവർ, ചെറിയ തോതിൽ ലക്ഷണങ്ങളുള്ളവർ, ശക്തമായ രോഗലക്ഷണങ്ങൾ, ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ, രോഗം ഭേദമായവർ, മരിച്ചവർ എന്നിവങ്ങനെ എട്ട് കമ്പാർട്ട്മെന്റുകളാക്കി തിരിച്ച് ഓരോ ഘട്ടത്തെയും ലോക്ക്ഡൌൺ, നിരീക്ഷണം, വിപുലമായ പരിശോധന എന്നിവയുമായി താരതമ്യം ചെയ്താണ് മോഡൽ തയ്യാറാക്കിയിട്ടുള്ളത്.
ഒമ്പത് ഘട്ടങ്ങളിൽ വൈറസ് ബാധയേറ്റ ആൾ കടന്നുപോകുന്ന ഘട്ടങ്ങൾ ആ വ്യക്തിയെ അടിസ്ഥാനമാക്കിയാണ് ഉണ്ടാകുക. ഒരു കമ്പാർട്ട്മെന്റിൽ നിന്ന് മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് ഒരു ജനത എങ്ങനെയാണ് കടന്നുപോകപന്നതെന്നാണ് ഈ മോഡൽ വിശദീകരിക്കുന്നത്.

 പെട്ടെന്ന് രോഗമുക്തി നേടുന്നത്

പെട്ടെന്ന് രോഗമുക്തി നേടുന്നത്

രോഗം ലക്ഷണമില്ലാതിരിക്കുകയും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവർക്കുമാണ് പെട്ടെന്ന് രോഗമുക്തി ഉണ്ടാകുക. ചെറിയ രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ, ശക്തമായ രോഗലക്ഷണങ്ങൾ ഉള്ളവർ, ഗുരുതരാവസ്ഥയിലുള്ളവർ എന്നിവരെക്കാൾ വേഗത്തിൽ രോഗം ഭേദമാകുക ആദ്യത്തെ വിഭാഗത്തിൽപ്പെടുന്നവർക്കാണ്. എന്നാൽ മോഡലിൽ ലോക്ക്ഡൌണിന്റെ സാമ്പത്തിക ചെലവുകളെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയത്.

 വിപുലമായ പരിശോധന

വിപുലമായ പരിശോധന

മെയ് മൂന്നിന് ശേഷം ലോക്ക് നീട്ടുകയോ നീട്ടാതിരിക്കുകയോ ചെയ്യാം. എന്നാൽ ഇന്ത്യ നിർബന്ധമായും രോഗവ്യാപനം വർധിക്കുന്നതിനേക്കാൾ വേഗത്തിൽ ഇന്ത്യയിൽ പരിശോധന ശേഷി ഉയർത്തുകയാണ് വേണ്ടത്. ഈ മോഡൽ അനുസരിച്ച് ഇന്ത്യയൊട്ടാകെയുള്ള ഗതാഗതം ആരംഭിക്കുന്നത് മികച്ച ആശയമായിരിക്കില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Epidemiological model suggests effective ways to curb Covid 19 spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X