കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 സീറ്റില്‍ സ്വാധീനം, ലക്ഷ്യം 2024; ബി.എസ്.പിക്കൊപ്പം നിന്ന് കിംഗ് മേക്കറാകുമോ രാജ്ഭര്‍?

Google Oneindia Malayalam News

ലഖ്‌നൗ: എസ് പിയുമായുള്ള സഖ്യം ഉപേക്ഷിച്ച ഓം പ്രകാശ് രാജ്ഭറും എസ് ബി എസ് പിയും ബി എസ് പിയുമായി പുത്തന്‍ സഖ്യ സാധ്യതകള്‍ തേടുന്നു. എസ് പിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതായി അടുത്തിടെയാണ് രാജ്ഭര്‍ അറിയിച്ചത്. താന്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ ബി എസ് പിയുമായി സംസ്ഥാനത്ത് സഖ്യമുണ്ടാക്കി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രാജ്ഭറിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്.

ഗ്രാമസഭാ പ്രസിഡന്റായി ബി എസ് പിയില്‍ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച ഓം പ്രകാശ് രാജ്ഭര്‍ സംഘടനയുടെ വാരണാസി ജില്ലാ പ്രസിഡന്റായിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട രാജ്ഭര്‍ ഇത്തവണത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്കൊപ്പമായിരുന്നു മത്സരിച്ചത്.

ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..

1

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഓം പ്രകാശ് രാജ്ഭര്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബി എസ് പിയെ പാര്‍ട്ടിയെ പ്രശംസിക്കുകയും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

2

മായാവതിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ ജാതവ് ദളിത് വോട്ട് അടിത്തറയും കിഴക്കന്‍ യു പിയിലെ എസ് ബി എസ് പിയുടെ ഏറ്റവും പിന്നാക്ക ജാതികളുടെ (എംബിസി) വോട്ട് ബാങ്കും ഉറപ്പിക്കാന്‍ രാജ്ഭര്‍ ആലോചിക്കുന്നതായി എസ് ബി എസ് പി വൃത്തങ്ങള്‍ പറഞ്ഞു.

3

യു പി അസംബ്ലിയില്‍ വോട്ട് വിഹിതം കുറയുന്നതിനെക്കുറിച്ച് ആശങ്കാകുലരായ ബി എസ് പിക്ക് 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് സ്വയം പുനരുജ്ജീവിപ്പിക്കാന്‍ പുതിയ സാമൂഹിക രാഷ്ട്രീയ സഖ്യങ്ങള്‍ ആവശ്യമാണ്. അതിനായി പ്രധാനമായും ഏറ്റവും പിന്നാക്ക ജാതികളുടെയും മുസ്ലീങ്ങളുടെയും പിന്തുണയാണ് ബി എസ് പി ലക്ഷ്യം വെക്കുന്നത്.

4

കഴിഞ്ഞ മാസം നടന്ന അസംഗഢ് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി എസ് പി സ്ഥാനാര്‍ഥി ഷാ ആലം എന്ന ഗുഡ്ഡു ജമാലി മൂന്നാം സ്ഥാനത്തെത്തി എസ് പിയുടെ സാധ്യതകളെ തകര്‍ത്തിരുന്നു. ജമാലി ഒരു പ്രാദേശിക നേതാവാണ്, ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലീങ്ങളുടെയും ദലിതരുടെയും വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചു, പക്ഷേ ഏറ്റവും പിന്നാക്ക ജാതിക്കാര്‍ അദ്ദേഹത്തിന് വോട്ട് ചെയ്യാത്തതിനാല്‍ പരാജയപ്പെട്ടു, എന്നായിരുന്നു പരാജയത്തെ കുറിച്ച് പ്രാദേശിക ബി എസ് പി നേതാവ് പറഞ്ഞത്.

5

എം ബി സികളും ദളിതരും ഒരുമിച്ച് വന്നാല്‍ അവര്‍ക്ക് കിംഗ് മേക്കറാകാന്‍ കഴിയുമെന്ന് ഒരു പ്രാദേശിക ബി എസ് പി നേതാവ് പറഞ്ഞു. എന്നാല്‍, രാജ്ഭറിന്റെ പ്രസ്താവനകളെക്കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാജ്ഭര്‍ ഒരു മുതിര്‍ന്ന ബി എസ് പി നേതാവുമായി രണ്ട് തവണയെങ്കിലും ചര്‍ച്ച നടത്തിയതായി എസ് ബി എസ് പി വൃത്തങ്ങള്‍ അറിയിച്ചു.

അറസ്റ്റിലായ ഉടന്‍ പാര്‍ത്ഥ ചാറ്റര്‍ജി മമതയെ വിളിച്ചത് നാല് തവണ; ഫോണ്‍ എടുക്കാതെ മമതഅറസ്റ്റിലായ ഉടന്‍ പാര്‍ത്ഥ ചാറ്റര്‍ജി മമതയെ വിളിച്ചത് നാല് തവണ; ഫോണ്‍ എടുക്കാതെ മമത

6

രാഷ്ട്രീയത്തില്‍ എപ്പോഴും സാധ്യതകളുണ്ടെന്ന് എസ് ബി എസ് പി പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി അരവിന്ദ് രാജ്ഭര്‍ പറഞ്ഞു. പരിശ്രമിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ബി എസ് പി മേധാവിയുമായി ചര്‍ച്ച നടത്തണമെന്നാണ് ദേശീയ അധ്യക്ഷന്റെ അഭിപ്രായം. നമ്മുടെ ആശയങ്ങളും തത്വങ്ങളും ഒന്നുതന്നെയാണ്.

7

എം ബി സികളും ദളിതരും ഒന്നിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ മുസ്ലീങ്ങളും അണിനിരക്കുമെന്ന് അരവിന്ദ് രാജ്ഭര്‍ പറഞ്ഞു. സംസ്ഥാനത്ത് 60-ലധികം എം ബി സി സ്വാധീന മണ്ഡലങ്ങള്‍ ഉണ്ട് എന്ന് എസ് ബി എസ് പി നേതാവ് പറഞ്ഞു. രാജ്ഭര്‍ സമുദായം സംസ്ഥാനത്തെ ജനസംഖ്യയുടെ 3 ശതമാനമാണ്.

8

എം ബി സികളും ദളിതരും ഒന്നിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ മുസ്ലീങ്ങളും അണിനിരക്കുമെന്ന് അരവിന്ദ് രാജ്ഭര്‍ പറഞ്ഞു. സംസ്ഥാനത്ത് 60-ലധികം എം ബി സി സ്വാധീന മണ്ഡലങ്ങള്‍ ഉണ്ട് എന്ന് എസ് ബി എസ് പി നേതാവ് പറഞ്ഞു. രാജ്ഭര്‍ സമുദായം സംസ്ഥാനത്തെ ജനസംഖ്യയുടെ 3 ശതമാനമാണ്.

9

എസ് ബി എസ് പിയുടെ പ്രത്യയശാസ്ത്രം ബി എസ് പിയുമായി പൊരുത്തപ്പെടുന്നു. ഞങ്ങള്‍ ദളിതര്‍ക്കും എം ബി സികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. ഓം പ്രകാശ് രാജ്ഭര്‍ ജി കാന്‍ഷിറാം ജിയ്ക്കൊപ്പം പ്രവര്‍ത്തിച്ചു,'' അരവിന്ദ് രാജ്ഭര്‍ പറഞ്ഞു.

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

'പള്‍സര്‍ സുനി മാനസികരോഗിയെങ്കില്‍ ദിലീപ് രക്ഷപ്പെടും...സാധ്യത ഇങ്ങനെ'; വിശദീകരിച്ച് സിആര്‍ നീലകണ്ഠന്‍'പള്‍സര്‍ സുനി മാനസികരോഗിയെങ്കില്‍ ദിലീപ് രക്ഷപ്പെടും...സാധ്യത ഇങ്ങനെ'; വിശദീകരിച്ച് സിആര്‍ നീലകണ്ഠന്‍

English summary
eyes on Dalit-MBC formula Om Prakash Rajbhar may joins hand with BSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X