കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പ്രൊഫൈലിലെ ത്രിവര്‍ണം: പേടിയ്ക്കണ്ട, അത് സുക്കര്‍ബര്‍ഗിന്‍റെ കച്ചവടമല്ല

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫേസ്ബുക്ക് നമേധാവി സുക്കര്‍ബര്‍ഗും നടത്തിയ കൂടിക്കാഴ്ച ചരിത്രപരമായിരുന്നു എന്നാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് പിന്തുണ നല്‍കി സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പ്രൊഫല്‍ ചിത്രത്തില്‍ ത്രിവര്‍ണം പൂശി.

തൊട്ടുപിറകെ നരേന്ദ്ര മോദിയും ഇത് ചെയ്തു. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയര്‍പ്പിയ്ക്കാന്‍ നിങ്ങളും പ്രൊഫൈല്‍ ചിത്രം മാറ്റൂ എന്ന് പറഞ്ഞ് ഒരു ലിങ്കും ഷെയര്‍ ചെയ്തു. പിന്നീടങ്ങോട്ട് ഇന്ത്യക്കാരായ ഫേസ്ബുക്ക് ഉപയോക്താക്കള്‍ പ്രൊഫൈലില്‍ ത്രിവര്‍ണം പൂശുന്ന കാഴ്ചയാണ് കണ്ടത്.

എന്നാല്‍ ഇതില്‍ വലിയൊരു കച്ചവട തന്ത്രം ഒളിഞ്ഞിരിപ്പുണ്ടെന്നായിരുന്നു പെട്ടെന്ന് തന്നെ ഉയര്‍ന്നുവന്ന ആരോപണം. ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് നിങ്ങള്‍ പ്രൊഫല്‍ ചിത്രം മാറ്റുമ്പോള്‍ സത്യത്തില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെ ആണ് പിന്തുണയ്ക്കുന്നത് എന്നായിരുന്നു പ്രചാരണം. ഇതിന് ചില തെളിവുകളും നല്‍കപ്പെട്ടിരുന്നു. എന്നാല്‍ സത്യം അതല്ല കേട്ടോ....

നെറ്റ് ന്യൂട്രാലിറ്റി

നെറ്റ് ന്യൂട്രാലിറ്റി

നെറ്റ് ന്യൂട്രാലിറ്റിയെ അംഗീകരിയ്ക്കാത്ത ഒരു സംവിധാനമാണ് ഫേസ്ബുക്ക് കൊണ്ടുവന്ന ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്. സുക്കര്‍ബര്‍ഗിന്‍റെ പ്രൊഫൈല്‍ ത്രിവര്‍ണമാക്കുന്ന ലിങ്കില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെ പിന്തുണയ്ക്കുന്ന ചിലതുണ്ടെന്നായിരുന്നു ആക്ഷേപം.

എച്ച്ടിഎംഎല്‍ കോഡ്

എച്ച്ടിഎംഎല്‍ കോഡ്

പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കാനുള്ള ലിങ്കില്‍ ഇന്‍ര്‍നെറ്റ് ഓര്‍ഗ് എന്ന വാക്ക് ഒളിപ്പിച്ചുവച്ച ഒരു എച്ച്ടിഎംഎല്‍ കോഡ് ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍.

പറ്റിപ്പാണോ

പറ്റിപ്പാണോ

നിങ്ങള്‍ പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയെ മാത്രമല്ല ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന് കൂടിയാണ് പിന്തുണ നല്‍കുന്നത് എന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

ചര്‍ച്ച, വിവാദം

ചര്‍ച്ച, വിവാദം

സംഭവം ഓണ്‍ലൈന്‍ ലോകത്ത് വലിയ ചര്‍ച്ചയായി. മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഫേസ്ബുക്കിനെ പുകഴ്ത്തിയവര്‍ പോലും തിരിഞ്ഞുകൊത്തി.

വിശ്വാസം നഷ്ടപ്പെട്ട ഫേസ്ബുക്ക്

വിശ്വാസം നഷ്ടപ്പെട്ട ഫേസ്ബുക്ക്

തങ്ങളുടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കച്ചവടത്തിനിറങ്ങുന്ന ഒരു മുതലാളിയുടെ മുഖമായി മാറി പെട്ടെന്ന് ഫേസ്ബുക്കിന്. ഇത് ഫേസ്ബുക്ക് അധികൃതരേയും ഞെട്ടിച്ചുകളഞ്ഞു.

മോദി കൂട്ട് നിന്നോ

മോദി കൂട്ട് നിന്നോ

ഫേസ്ബുക്കിന്റെ കച്ചവട തന്ത്രത്തിന് രാഷ്ട്ര നേതാവായ നകേന്ദ്ര മോദിയും കൂട്ടുനിന്നു എന്ന രീതിയില്‍ ആണ് പിന്നീട് വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ സത്യമെന്താണ്?

എന്നാല്‍ സത്യമെന്താണ്?

ആ ലിങ്കില്‍ ഇത്തരം ഒരു പ്രശ്‌നവും ഒളിപ്പിച്ചുവച്ചിട്ടില്ലെന്നതാണ് സത്യം. ഒരു ഇമേജ് ഫയലിന് കൊടുത്ത പേര് മാത്രമായിരുന്നു ഇന്റര്‍നെറ്റ്ഓര്‍ഗ് എന്നത്. അല്ലാതെ ഒളിപ്പിച്ചുവച്ച എച്ച്ടിഎംഎല്‍ കോഡ് ഒന്നും ആയിരുന്നില്ലത്രെ.

ഡിജിറ്റല്‍ ഇന്ത്യയുമായും ബന്ധമില്ല

ഡിജിറ്റല്‍ ഇന്ത്യയുമായും ബന്ധമില്ല

നിങ്ങള്‍ പ്രൊഫല്‍ ചിത്രം ത്രിവര്‍ണമാക്കിയാല്‍ അത് ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതാണെന്ന് നിങ്ങള്‍ക്ക് വിശ്വസിയ്ക്കാം. അല്ലാതെ അതുകൊണ്ട് മറ്റൊന്നും സംഭവിയ്ക്കില്ല. നിങ്ങളുടെ പിന്തുണ എവിടേയും രജിസ്റ്റര്‍ ചെയ്യപ്പെടുകയും ഇല്ല.

എന്‍ജിനീയറുടെ പിഴവ്

എന്‍ജിനീയറുടെ പിഴവ്

ഒരു എന്‍ജിനീയര്‍ക്ക് വന്ന പിഴവാണത്രെ ആ പേര് എച്ച്ടിഎംഎല്‍ കോഡില്‍ വന്നത്. 'ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പ്രൊഫല്‍ പിക്ചര്‍' എന്നായിരുന്നു ഇത്. ഇക്കാര്യം ഫേസ്ബുക്ക് അധികൃതര്‍ തന്നെ സ്ഥിരീകരിയ്ക്കുന്നുണ്ട്.

പേടിയ്ക്കണ്ട, അത് മാറ്റും

പേടിയ്ക്കണ്ട, അത് മാറ്റും

ഇത്രയൊക്കെ പറഞ്ഞിട്ടും വിശ്വാസമാകാത്തവരുണ്ടെങ്കില്‍ അവരും ഇനി പേടിയ്‌ക്കേണ്ടതില്ല. ആ എച്ച്ടിഎംഎല്‍ കോഡ് മാറ്റുമെന്ന് ഫേസ്ബുക്ക് ഉറപ്പ് നല്‍കുന്നുണ്ട്.

English summary
Changing Facebook DP Into Digital India Tricolour Doesn't Automatically Pledge Your Support For Internet.org.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X