കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ പ്രതിസന്ധി.... സര്‍ക്കാരിനെതിരെ കര്‍ഷകരുടെ മാര്‍ച്ച്.... ഗെലോട്ട് പ്രതിരോധത്തില്‍!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ദിവസങ്ങള്‍ക്ക് കഴിയുന്നതിന് മുമ്പേ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സര്‍ക്കാരിനെതിരെ കര്‍ഷകര്‍ മാര്‍ച്ച തുടങ്ങിയിരിക്കുകയാണ്. പുതിയ ആവശ്യങ്ങളാണ് ഇവര്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് മുന്നില്‍ വെച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് പുതിയ രീതി പരീക്ഷിച്ച രാഹുല്‍ ഗാന്ധിക്ക് വന്‍ തിരിച്ചടി കൂടിയാണ് ഇത്. പ്രതിഷേധം ഇനിയും ശക്തമാകുമെന്ന സൂചനയാണ് കര്‍ഷകര്‍ നല്‍കുന്നത്.

വായ്പകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എഴുതി തള്ളിയിട്ടും ഉയര്‍ന്ന പ്രതിഷേധം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ തിരിച്ച് വരവ് ലക്ഷ്യമിടുന്ന ബിജെപി ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇവര്‍ കര്‍ഷകരെ ഒപ്പം നിര്‍ത്താനും സാധ്യതയുണ്ട്. എന്നാല്‍ ഇവരോടും യോജിപ്പില്ലാത്ത നിലയിലാണ് കര്‍ഷകരെന്നാണ് സൂചന.

കര്‍ഷക വായ്പ എഴുതി തള്ളി

കര്‍ഷക വായ്പ എഴുതി തള്ളി

രാജസ്ഥാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിരുന്നു. രണ്ട് ലക്ഷം വരെയുള്ള കര്‍ഷക വായ്പകളാണ് എഴുതി തള്ളിയത്. മൊത്തം 18000 കോടി രൂപ ഇതിലൂടെ സംസ്ഥാനത്തിന് ബാധ്യതയും വരും. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ നടപടി കോണ്‍ഗ്രസ് സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിച്ച കാര്യമായിരുന്നു വായ്പ എഴുതി തള്ളല്‍.

സര്‍ക്കാരിനെതിരെ പ്രക്ഷോഭം

സര്‍ക്കാരിനെതിരെ പ്രക്ഷോഭം

വായ്പ എഴുതി തള്ളിയത് കൊണ്ട് മാത്രം കര്‍ഷകര്‍ തൃപ്തരായില്ലെന്നാണ് അവരുടെ പ്രക്ഷോഭം തെളിയിക്കുന്നത്. ഹദൗത്ത് മേഖലയിലെ നിരവധി മേഖലകളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിലാണ് കര്‍ഷകര്‍. പ്രധാനമായും കാര്‍ഷിക വളങ്ങള്‍ക്കുള്ള ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. വെള്ളത്തിന്റെ അപര്യാപ്തതയും ഇവര്‍ ഉന്നയിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യങ്ങളെ അവഗണിച്ചു എന്നാണ് കര്‍ഷകര്‍ പറയുന്നത്.

കര്‍ഷകരുടെ നീണ്ട നിര

കര്‍ഷകരുടെ നീണ്ട നിര

വളം വാങ്ങാനുള്ള കൗണ്ടറുകളില്‍ ദീര്‍ഘ നേരം കര്‍ഷകര്‍ ക്യൂ നില്‍ക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇവരെ പരിഗണിക്കുന്നത് പോലുമില്ല. ഇവര്‍ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധത്തിലാണ്. വളം വില്‍പ്പന ഏറ്റവും സമാധാനപരമായിട്ടാണ് നടന്നിരുന്നത്. എന്നാല്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ തിക്കും തിരക്കും വര്‍ധിച്ചു. ഇതില്‍ മൂന്ന് കര്‍ഷകര്‍ക്ക് സാരമായി പരുക്കേറ്റതാണ് കാര്യങ്ങള്‍ വഷളാക്കിയത്.

കോണ്‍ഗ്രസിന്റെ വാഗ്ദാനം

കോണ്‍ഗ്രസിന്റെ വാഗ്ദാനം

മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ വാഗ്ദാനം കര്‍ഷകര്‍ക്ക് മികച്ച സഹായം ലഭിക്കുമെന്നായിരുന്നു. കര്‍ഷകര്‍ക്ക് വേണ്ടിയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്ന് അശോക് ഗെലോട്ട് അധികാരമേറ്റതിന് പിന്നാലെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പറഞ്ഞ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് അധികാരമേറ്റ സര്‍ക്കാരിനെ ഇത്ര ചെറിയ കാര്യം കൊണ്ട് വിലയിരുത്തരുതെന്നാണ് ഗെലോട്ട് പറയുന്നത്.

ക്രമസമാധാനം തകര്‍ന്നു

ക്രമസമാധാനം തകര്‍ന്നു

വളം ഡിപ്പോയില്‍ കര്‍ഷകര്‍ അക്രമാസക്തരായിരിക്കുകയാണ്. ബുന്ദി ജില്ലയിലെ ഡിപ്പോയിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇവിടെ വളം സംബന്ധമായ വിഷയങ്ങള്‍ക്കായി 3000 പേര്‍ എത്തിയിരുന്നു. ഇത് അധികൃതര്‍ വിചാരിച്ചതിലും അധികമായിരുന്നു. തിരക്ക് ശശക്തമായതോടെ പോലീസ് ഇവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും നടത്തി. ഇതോടെ കര്‍ഷകര്‍ അക്രമാസക്തരായി. കര്‍ഷക ആക്ടിവിസ്റ്റായ ലോകേഷ് തിവാരി ഗദ്ദേപന്‍ മേഖലയില്‍ വന്‍ പ്രതിഷേധത്തിലാണ്.

ഗെലോട്ടിന്റെ വാദം

ഗെലോട്ടിന്റെ വാദം

കര്‍ഷകരുടെ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം രണ്ട് ലക്ഷം മെട്രിക് ടണ്‍ വളം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി എത്തിയിട്ടുണ്ടെന്ന് ഗെലോട്ട് പറയുന്നു. ഇതില്‍ 1.45 ലക്ഷം മെട്രിക് ടണ്‍ വിതരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനില്‍ അഞ്ചര ലക്ഷം മെട്രിക് ടണ്‍ വളമാണ് മൊത്തം ആവശ്യം. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ സഹായം

കേന്ദ്രത്തിന്റെ സഹായം

വളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് ഗെലോട്ട്. ചീഫ് സെക്രട്ടറി ഡിബി ഗുപ്ത കേന്ദ്ര വളം വകുപ്പ് സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചു. പ്രിന്‍സിപ്പില്‍ സെക്രട്ടറി അഭയ് കുമാറിനെ ദില്ലിയിലേക്ക് അയച്ചിരിക്കുകയാണ് ഗെലോട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കേണ്ടത് ഗെലോട്ടിനും രാഹുല്‍ ഗാന്ധിക്കും അത്യാവശ്യമാണ്. എന്ത് വില കൊടുത്തും കേന്ദ്ര സഹായം നേടിയെടുക്കാനാണ് ഗെലോട്ടിന്റെ തീരുമാനം.

രാഹുലിന് 2019ല്‍ എതിരാളികളില്ല..... സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!രാഹുലിന് 2019ല്‍ എതിരാളികളില്ല..... സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!

ശബരിമല: നിരാഹാര സമരം ഏശിയില്ല.. ശ്രീധരന്‍ പിള്ള നിരാഹാരമിരിക്കണമെന്ന് ഗോപാലകൃഷ്ണന്‍ശബരിമല: നിരാഹാര സമരം ഏശിയില്ല.. ശ്രീധരന്‍ പിള്ള നിരാഹാരമിരിക്കണമെന്ന് ഗോപാലകൃഷ്ണന്‍

English summary
farmers protest against rajasthan government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X