• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ?വിഷംകഴിച്ച്,കെട്ടിത്തൂങ്ങി,വണ്ടിക്ക് തല വെച്ച്',വിമര്‍ശനം,കുറിപ്പ്

  • By Aami Madhu

പാലക്കാട്: രാജ്യം മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷി ദിനം ആചരിക്കുകയാണ് ഇന്ന്. ദില്ലിയില്‍ ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്സേയുടെ കൈകളാലാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. എന്നാല്‍ ചരിത്രം മായ്ച്ച് കളയുകയും തിരുത്തിയെഴുതികയും ചെയ്യുന്ന തിരക്കിട്ട പണിയിലാണ് ബിജെപിയും ആര്‍എസ്എസും.

ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ജന്‍മനാടായ ഗുജറാത്തിലെ ഒരു സ്കൂളിൽ പരീക്ഷയ്ക്കുണ്ടായിരുന്ന ഒരു ചോദ്യം. ചരിത്രത്തെ കുഴിച്ചുമൂടി ഇത്തരത്തില്‍ പുതിയ വ്യാജ ചരിത്രം നിർമ്മിക്കാനുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ഉയര്‍ത്തുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

 അപ്രത്യക്ഷമായിരിക്കുന്നു

അപ്രത്യക്ഷമായിരിക്കുന്നു

നാഥുറാം ഗോഡ്സേയുടെ തോക്ക് .അതിൽ ബാക്കി വന്ന തിരകൾ,ഗാന്ധിജി കൊല്ലപ്പെടുമ്പോൾ ധരിച്ച ചോര പുരണ്ട വസ്ത്രങ്ങൾ, വെടിയേറ്റ 5.12 ന് നിലച്ചുപോയ പഴയ ഇംഗർ സോൾ വാച്ച് എന്നിവയുടെയെല്ലാം ചിത്രങ്ങൾ ബിർളാ മന്ദിരത്തിലെ ഗാന്ധി സ്മൃതിയുടെ ചുവരുകളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

 ഗാന്ധിജി മരിച്ചു എന്നു മാത്രമായിരിക്കും

ഗാന്ധിജി മരിച്ചു എന്നു മാത്രമായിരിക്കും

അവിടെ ചുവരിൽ അവശേഷിക്കുന്ന ചിത്രങ്ങൾ ഗാന്ധിജിക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിൻ്റെയും വിലാപയാത്രയുടേയും മാത്രമത്രേ. അതായത് അവിടെപ്പോകുന്ന ചരിത്രം അറിയാത്ത കുട്ടിക്ക് കിട്ടുന്ന അറിവ് ഗാന്ധിജി മരിച്ചു എന്നു മാത്രമായിരിക്കും. കൊല്ലപ്പെട്ടുവെന്നോ കൊലയാളി ആരെന്നോ അറിയില്ല. ചുമരിൽ അവശേഷിക്കുന്നത് അർദ്ധ സത്യം മാത്രം.

 ഗാന്ധിജി മരിച്ചു. ആരും കൊന്നില്ല

ഗാന്ധിജി മരിച്ചു. ആരും കൊന്നില്ല

ഏതാനും മാസം മുമ്പ് ഗാന്ധിജിയുടെ നാട്ടിലെ സ്കൂൾ പരീക്ഷാ പേപ്പറിൽ ആ അർദ്ധ സത്യവും ക്രൂരമായി വളച്ചൊടിക്കപ്പെട്ടത് ഓർക്കുന്നില്ലേ? ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ? !! ഗാന്ധിജി മരിച്ചു. ആരും കൊന്നില്ല. ആത്മഹത്യ ചെയ്തത് എങ്ങനെയെന്നേ അറിയാനുള്ളൂ. ആദ്യത്തെ തവണയായതുകൊണ്ട് വലിയ പ്രതിഷേധമുണ്ടായി. പല തവണ ആവർത്തിക്കുമ്പോൾ അതിനോട് പൊരുത്തപ്പെടും എന്നാണവർ കരുതുന്നത്.പെട്രോൾ വില വർദ്ധന എല്ലാ ദിവസവുമായപ്പോൾ പൊരുത്തപ്പെട്ട പോലെ.

 വ്യാജ ചരിത്രം നിർമ്മിക്കുക

വ്യാജ ചരിത്രം നിർമ്മിക്കുക

അടുത്ത തവണ ചിലപ്പോൾ ആത്മഹത്യ ചെയ്തത് എങ്ങിനെ എന്ന ചോദ്യത്തിന് കോടീശ്വരനിലെപ്പോലെ ഓപ്ഷനും കൊടുത്തേക്കാം.a) വിഷം കഴിച്ച്.b) കെട്ടിത്തൂങ്ങി.c) വെടിവെച്ച്.d) വണ്ടിക്ക് തല വെച്ച്..... അങ്ങിനെയാണ് ചരിത്രത്തെ കുഴിച്ചുമൂടി പുതിയ വ്യാജ ചരിത്രം നിർമ്മിക്കുക.

 മുകളിൽ 'നിന്നുള്ള ഉത്തരവാണെന്ന്

മുകളിൽ 'നിന്നുള്ള ഉത്തരവാണെന്ന്

ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി ഗാന്ധി സ്മൃതിയിൽ പോയപ്പോൾ ചിത്രങ്ങൾ എവിടെ എന്ന് അന്വേഷിച്ചതിന് കിട്ടിയ മറുപടി, അവ ചുമരിൽ പ്രദർശിപ്പിക്കേണ്ട എന്നത് ' മുകളിൽ 'നിന്നുള്ള ഉത്തരവാണെന്ന് ആയിരുന്നത്രേ.. 'മുകളിൽ ° ഇരിക്കുന്നവർക്ക് ചോര പുരണ്ട ആ ചിത്രങ്ങളോടും ചരിത്രത്തോടും ഇത്രമേൽ ഈർഷ്യ തോന്നാൻ എന്തായിരിക്കും കാരണം?

 ഇര ഗാന്ധിജിയായിരുന്നു

ഇര ഗാന്ധിജിയായിരുന്നു

അതിന് 1948 ഫെബ്രുവരി 2 ന് സർദാർ വല്ലഭ ഭായി പട്ടേൽ പുറപ്പെടുവിച്ച കമ്യുണിക്കേ ഉത്തരം നൽകും.

"..... സംഘത്തിൻ്റെ എതിർക്കപ്പെടേണ്ടതും അപകടകരവുമായ പ്രവർത്തനങ്ങൾ അഭംഗുരം തുടരുകയും, സംഘം സ്പോൺസർ ചെയ്യുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹിംസയുടെ കപട മതം അനേകം ജീവനെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിലുണ്ടായതും ഏറ്റവും അമൂല്യവുമായ ഇര ഗാന്ധിജിയായിരുന്നു."

 രാഷ്ട്രീയ സ്വയംസേവക സംഘത്തെ

രാഷ്ട്രീയ സ്വയംസേവക സംഘത്തെ

ഇവിടെ " സംഘം " എന്നാൽ ഏതെങ്കിലും സഹകരണ സംഘത്തെക്കുറിച്ചല്ല എന്നോർക്കണം. ഏതാണ് സംഘം എന്നറിയാൻ പട്ടേലിൻ്റെ കമ്യുണിക്കേ വീണ്ടും വായിക്കുക"നമ്മുടെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നതും സൽപ്പേരിന് കരിവാരിത്തേക്കുന്നവരുമായ ഹിംസയുടേയും വിദ്വേഷത്തിൻ്റേയും ശക്തികളെ വേരോടെ പിഴുതെറിയാൻ ഇന്ത്യാ ഗവൺമെൻ്റ് രാഷ്ട്രീയ സ്വയംസേവക സംഘത്തെ ചീഫ് കമ്മീഷണറുടെ പ്രവിശ്യയിൽ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നു

 അഭംഗുരം ഇന്നും തുടരുന്നു

അഭംഗുരം ഇന്നും തുടരുന്നു

ഗവർണ്ണറുടെ പ്രവിശ്യകളിലും സമാന നടപടി എടുക്കുന്നതാണ്."അപ്പോൾ അതാണ് സംഘം.ആ സംഘം അതേ പണി ഇന്നും തുടരുന്നു.വിദ്വേഷ പ്രചരണം, ഹിംസ, രാജ്യത്തിൻ്റെ സ്വാതന്ത്ര്യം അപകടത്തിലാക്കുക, സൽപ്പേര് കളങ്കപ്പെടുത്തുക ....... എല്ലാം അഭംഗുരം ഇന്നും തുടരുന്നു.

 കൃഷ്ണവാര്യർ എഴുതിയ പോലെ

കൃഷ്ണവാര്യർ എഴുതിയ പോലെ

കൃഷ്ണവാര്യർ എഴുതിയ പോലെ

അരി വാങ്ങാൻ ക്യൂവിൽ

ത്തിക്കി നിൽപ്പൂ ഗാന്ധി

അരികിൽ കൂറ്റൻ കാറിലേറി

നീങ്ങുന്നു ഗോഡ്സേ :

വെറും കാറിലല്ല. അധികാര ഗർവ്വിൻ കൊടി പാറുന്ന കാറിൽ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
FB Rajesh facebook post against BJP and RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X