കായിക രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ എഫ്‌ഐഎച്ച് ബഹുമതി പ്രേരകമാകും: കാര്‍ത്തികേയന്‍ പാണ്ഡ്യന്‍
ഭുവനേശ്വര്‍: വി കാര്‍ത്തികേയന്‍ പാണ്ഡ്യന്‍ ഐഎഎസിന് എഫ്‌ഐഎച്ച് (ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഹോക്കി) പ്രസിഡഡന്റ് അവാര്‍ഡ് സമ്മാനിച്ചു. എഫ്‌ഐഎച്ച് കോണ്‍ഗ്രസില്‍ വച്ചായിരുന്നു പുരസ്‌കാരദാനം.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് വി കാര്‍ത്തികേയന്‍ പാണ്ഡ്യന്‍ ഐഎഎസ്. 2011 മുതല്‍ ഈ പദവി വഹിച്ചുവരികയാണ്. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ഒരു കായികതാരം ആയിരുന്നു കാര്‍ത്തികേയന്‍ പാണ്ഡ്യന്‍.

പുരസ്‌കാരലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് കാര്‍ത്തികേയന്‍ പാണ്ഡ്യന്‍ പ്രതികരിച്ചു. ടീം വര്‍ക്കാണ് ഇത്തരമൊരു കാര്യം സാധ്യമാക്കിയത്. ഇന്ത്യന്‍ കായിക മേഖലയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ഈ പുരസ്‌കാരം പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2018 ലെ പുരുഷ ഹോക്കി ലോകകപ്പ് ഭുവനേശ്വരില്‍ മികച്ച രീതിയില്‍ നടത്തിയതിന്റെ ഫലമാണ് ഈ പുരസ്‌കാരം എന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പ്രോത്സാഹനവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഈ പുരസ്‌കാരം ലഭ്യമാവില്ലായിരുന്നു എന്നും കാര്‍ത്തികേയന്‍ പാണ്ഡ്യന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ് കാര്‍ത്തികേയന്‍ പാണ്ഡ്യന്‍. 800 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ ആയിരുന്നു. നെയ് വേലി സ്‌പോര്‍ട്‌സ് ഹോസ്റ്റലിലും മധുരയിലെ അഗ്രിക്കള്‍ച്ചറല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും ദില്ലിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും ആയിട്ടായിരുന്നു പഠനം.
വെയ്റ്റ് ലിഫ്റ്റിങ്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, നീന്തല്‍, ഹോക്കി എന്നിവയില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ഒഡീഷയാണ് എന്നാണ് കാര്‍ത്തികേയന്‍ പാണ്ഡ്യന്‍ പറയുന്നത്. കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍മാരുമായി കൈകോര്‍ത്താണ് ഇവിടെ കായിക മേഖല മുന്നേറ്റത്തിന്റെ പാതയില്‍ കുതിക്കുന്നത്.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications