കല്‍ക്കരി അഴിമതി!!! മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്ത കുറ്റക്കാരനെന്ന് സി.ബി.ഐ കോടതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി:കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്ത കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി . അദ്ദേഹത്തോടൊപ്പം കെ.എസ് കോര്‍പ, കെ.സി സംരിയ എന്നീ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢോലോചന, അഴിമതി തടയല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ സിബിഐ ചുമര്‍ത്തിയിരിക്കുന്നത്. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്ഥാപിച്ചത്. പ്രതികളുടെ ശിക്ഷ കോടതി പിന്നീട് വിധിക്കും.

coal scame

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008വരെ കല്‍ക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. മധ്യപ്രദേശിലെ രുദ്രാപൂരിലെ ഒരു സ്വകാര്യ കമ്പനിക്ക് കല്‍ക്കരി ഖനി അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതിലും ലേലം നടത്തുന്ന സമയത്തും സുതാര്യമായല്ല സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഗുപ്ത പെരുമാറിയത് എന്നാണ് പ്രധാന ആരോപണം. ഇത് സംസ്ഥാന സര്‍ക്കാരിന് വമ്പിച്ച നഷ്ടം വരുത്തിവെച്ചുവെന്നും കോടതി കണ്ടെത്തി. സമാനമായ എട്ട് കേസുകളാണ് ഗുപ്തയുടെ പേരിലുള്ളത്.

എല്ലാ കേസുകളിലും ഒരുമിച്ച് പരിഗണിക്കണമെന്ന ഗുപ്തയുടെ ആവശ്യം കോടതി നിരസിച്ചു. തടവില്‍ കഴിഞ്ഞുകൊണ്ട് തന്നെ വിചാരണ നേരിട്ടുകൊള്ളാം എന്ന പറഞ്ഞുകൊണ്ട് ഗുപ്ത കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

English summary
A special court in Delhi on Friday convicted former coal secretary H C Gupta in a coal scam case.
Please Wait while comments are loading...